ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എന്‍ബിഎഫ്‌സികളായ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കോ ലിമിറ്റഡ്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സുന്ദരം ഫിനാന്‍സ് എന്നിവയുമായും പുതുതായി ലയിപ്പിച്ച പൊതുമേഖലാ ബാങ്കുകളായ യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുമായും വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്ക് നിരവധി പ്രയോജനകരമായ സാമ്പത്തിക ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഉപഭോക്തൃ ജീവിതചക്രത്തിലുടനീളം പുതിയതും പ്രീ-ഓണ്‍ഡുമായ വാഹനങ്ങള്‍ക്ക് മൂല്യ വാഗ്ദാനം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ തന്ത്രപ്രധാനമായ കൂട്ടുകെട്ടുകള്‍ ലക്ഷ്യമിടുന്നത്. കൂടാതെ, ഈ കൂട്ടുകെട്ടുകളില്‍ നിന്ന് ഉണ്ടാകുന്ന വാഗ്ദാനങ്ങളില്‍ ഇന്ധന ധനസഹായം, പ്രവര്‍ത്തന മൂലധന ധനസഹായം, മൊത്തം ധനസഹായം, സേവന ചെലവിന് വരുന്ന ധനസഹായം എന്നിവ പോലുള്ള അനുബന്ധ സാമ്പത്തിക വ്യവസ്ഥകളും ഉള്‍പ്പെടും. സാമ്പത്തികസഹായം നല്‍കുന്ന പങ്കാളികളായ എല്ലാവരില്‍ നിന്നും കുറഞ്ഞ ഔപചാരിക നടപടികളോടെ ആകര്‍ഷകമായ സാമ്പത്തിക സ്‌കീമുകള്‍ നേടുന്നതിന് ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നതിന് ഇത് സഹായകരമാകും.
ടാറ്റ മോട്ടോഴ്‌സ് ബിഎസ് 6 ഓഫറുകള്‍്ക്ക് വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ മൊത്തം ചെലവ് കുറഞ്ഞതായി ഫ്‌ലീറ്റ് ഉടമകള്‍ അഭിനന്ദിക്കുന്നു. ഈ ആവേശത്തിന്റെ പശ്ചാത്തലത്തില്‍, വാഹനങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള ധനസഹായത്തിനായി രാജ്യത്തെ പ്രമുഖ ബാങ്കുകളില്‍ നിന്നുള്ള സാമ്പത്തിക പദ്ധതികളിലേക്ക് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാനുള്ള അവസരം ഈ സാമ്പത്തിക ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു.