സുന്ദരിയോ സുന്ദരനോ ആണെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവരില്ല. എന്നാല്‍ സൗന്ദര്യ സംരംക്ഷണം എല്ലാവര്‍ക്കും കുറച്ച് ടെന്‍ഷന്‍ പിടിച്ച കാര്യമാണ്. സ്വന്തം മുഖത്തിന് അനുയോജ്യമായ സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ തിരഞ്ഞെടുക്കലും അത്ര എളുപ്പമല്ല. നല്ലതും ഗുണമേന്മയുള്ളതുമായ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ചില്ലെങ്കില്‍ വിപരീത ഫലമുണ്ടാകാനും സാധ്യതകളേറെ. ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമാണ് മിഡാസ് ബ്യൂട്ടി മാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്.
കേരളത്തില്‍ അത്ര പരിചിതമല്ലാത്ത ബ്യൂട്ടി സൂപ്പര്‍ മാര്‍ക്കറ്റ് എന്ന ആശയം മിഡാസ് അഴകിന്റെ അവസാന വാക്കാക്കി മാറ്റിയിരിക്കുകയാണ്. വെറും സൗന്ദര്യ വര്‍ദധക വസ്തുക്കള്‍ എന്നതിലുപരി ഒരു ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും മിഡാസ് ബ്യൂട്ടി മാര്‍ട്ടില്‍ ഹോള്‍സെയില്‍ വിലയില്‍ ലഭ്യമാണ്. മുന്തിയ ബ്രാന്‍ഡുകളുടെ കോസ്മെറ്റിക്സും വെഡിങ് ജുവലറി കളക്ഷനും ഉള്‍പ്പെടെ ഒരു ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്നതിനാവശ്യമായ ഉപകരണങ്ങള്‍ അടക്കം സകലതും ഒരു കുടക്കീഴില്‍ ലഭ്യമാണ് എന്നത് മിഡാസിനെ വേറിട്ടതാക്കുന്നു.
അഴകിന് പുതിയ പേര് മിഡാസ്
ഒട്ടേറെ പുതുമയോടെയുള്ള ഈ ആശയം കേരളത്തില്‍ അവതരിപ്പിച്ചത് കോഴിക്കോടുകാരനായ അബ്ദുള്‍ റഹ്മാനാണ്. കോസ്മെറ്റിക്സ് മേഖലയിലെ മുന്‍പരിചയം കൈമുതലാക്കി കേരളത്തിന്റെ സൗന്ദര്യ സങ്കല്‍പങ്ങളെ തിരുത്തിക്കുറിക്കുകയാണ് അബ്ദുള്‍ റഹ്മാന്‍ മിഡാസിലൂടെ. ദിവസേനയെന്നോണം ട്രെന്‍ഡുകള്‍ മാറിമറിയുന്ന സൗന്ദര്യ ലോകത്ത് അഴകിന് പുതിയ മാനം നല്‍കുകയാണ് മിഡാസ് ബ്യൂട്ടി മാര്‍ട്ട്. ഒറിജിനലിനെ വെല്ലുന്ന വ്യാജ ഉത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ ഇറങ്ങുന്ന രംഗവും ഇതായതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ബ്രാന്റുകളുടെ യഥാര്‍ഥ ഉത്പന്നങ്ങള്‍ ടെസ്റ്റ് ചെയ്ത് വാങ്ങിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എറണാകുളത്തും കോഴിക്കോടുമായി നിലവില്‍ രണ്ട് ബ്രാഞ്ചുകളുള്ള മിഡാസ് സംരംഭം വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.
ബ്യൂട്ടി പാര്‍ലര്‍, മേക്കപ് സ്റ്റുഡിയോ, സ്പാ തുടങ്ങിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ എല്ലാവിധ പ്രമുഖ ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഫര്‍ണീച്ചറുകളും ലഭിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സ്ഥാപനമായി മിഡാസ് മാറികഴിഞ്ഞു. ഉത്പന്നങ്ങളഉടെ ഗുണമേന്മയും ആളുകളുടെ വിശ്വാസവുമാണ് മിഡാസിന്റെ വിജയരഹസ്യം. എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് 500 മീറ്റര്‍ മാറി ഗോശ്രീ-വൈപ്പിന്‍ റോഡില്‍ ബിപിസിഎല്‍ പെട്രോള്‍ സ്റ്റേഷനു സമീപമാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബ്യൂട്ടി സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.
ഏറ്റവുമധികം പുതുമകള്‍ വരുന്ന മേഖലയായതുകൊണ്ടുതന്നെ മേക്കപ്പ് സംബന്ധമായ പുതിയ ട്രെന്‍ഡുകളും ഉത്പന്നങ്ങളും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രെയിനിങ് പ്രോഗ്രാമുകളും നടത്തി കേരളത്തിലെ ബ്യൂട്ടീഷ്യന്മാര്‍ക്ക് നൂതന ട്രെന്‍ഡുകള്‍ പരിചയപ്പെടാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട് മിഡാസിലൂടെ. പ്രശസ്ത ബ്യൂട്ടിഷ്യന്മാര്‍ നയിക്കുന്ന ട്രയിനിങ് പ്രോഗ്രാമിലേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് പ്രവേശനം.
ഗുണമേന്മയും വിശ്വാസവുമാണ് പ്രധാനം
നീണ്ട 16 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോഴേ അബ്ദുള്‍ റഹ്മാന്‍ മനസ്സിലുറപ്പിച്ചിരുന്നു, തനിക്ക് തുടങ്ങാന്‍ പറ്റിയ സംരംഭം ഇതാണെന്ന്. ബ്രാന്‍ഡഡ് ബ്യൂട്ടി കോസ്മെറ്റിക്സ് ബിസിനസ് നടത്തി പരിചയമുണ്ടായിരുന്നതുകൊണ്ട് ഇതേക്കുറിച്ച് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. കേരളത്തില്‍ ഇത്തരമൊരു സംരംഭത്തിനുള്ള സ്പേസുണ്ടെന്ന് ആദ്യം തന്നെ ഇദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. 2012 ഏപ്രിലിലാണ് കോഴിക്കോട് പാളയത്ത് മിഡാസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസംകൊണ്ടാണ് രണ്ടാമത്തെ സ്ഥാപനം 2015 ഒക്ടോബറില്‍ കൊച്ചിയില്‍ ആരംഭിക്കാന്‍ കഴിഞ്ഞതെന്ന് ഇദ്ദേഹം പറയുന്നു. ബ്യൂട്ടി മേഖലയിലെ പുതു ചലനങ്ങള്‍ക്കനുസരിച്ച് ന്യൂജനറേഷന്‍ കോസ്മെറ്റിക്സുകള്‍ ഏറ്റവും എളുപ്പത്തില്‍ ലഭ്യമാക്കാനും യഥാര്‍ഥ ഉത്പന്നങ്ങള്‍ മാത്രം ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഗുണമേന്മ ഉറപ്പുവരുത്താനും മിഡാസ് പ്രത്യേകം ശ്രദ്ധിക്കുന്നു.
ഓരോ കമ്പനിയുടെയും പ്രൊഡക്ടുകള്‍ വില്‍ക്കുന്ന കൗണ്ടറില്‍ അതാത് കമ്പനിയില്‍ നിന്നുള്ള എക്സ്പേര്‍ട്ട് സ്റ്റാഫുകളുടെ സേവനവും ലഭ്യമാണ്. എല്ലാ പ്രൊഡക്ടുകളുടെയും പല വിലകളിലുള്ള ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരം ഇവിടെ ലബ്യമാണ്. ഇന്ത്യയില്‍ എവിടെയും ഉത്പന്നങ്ങള്‍ കൊറിയര്‍ ചെയ്തു കൊടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ നിശ്ചിത വിലയില്‍ ലഭിക്കുമെന്നതും റീട്ടെയ്ല്‍ വില്‍പനയും ഹോള്‍സെയിലിന്റെ അതേ വിലയില്‍ തന്നെയാണ് എന്നതും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. Maybelline, Revlon, Lakme, Colobar, Derma, Revolution, La girl, Wet n wild, Kryolan, Cinema Secrets തുടങ്ങി അനേകം ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്.
കേരളത്തിനകത്തും പുറത്തും അനേകം സെലിബ്രിറ്റികളുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങിയവര്‍ മിഡാസിന്റെ ഗുണമേന്മയില്‍ വിശ്വാസമര്‍പ്പിച്ച ഉപഭോക്താക്കളാണ്. ഈ വിശ്വാസമാണ് മിഡാസിന്റെ ഉയര്‍ച്ചയുടെ കാരണം. നെക്ളേസുകള്‍, നെറ്റിച്ചുട്ടി, ഹിപ് ചെയിന്‍, പാദസരം, മൂക്കുത്തി തുടങ്ങി ആന്റീക്, സ്റ്റോണ്‍ എന്നിവയുടെയും ബ്രൈഡല്‍ ആഭരണങ്ങളുടെയും കമനീയ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ‘കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കുമെല്ലാം ഇന്ന് ഹൈ റെസലൂഷന്‍ ക്യാമറകള്‍ ഉപയോഗിക്കുന്നതുകൊണ്ടു തന്നെ മേക്കപ്പിനും പ്രാധാന്യമേറെയാണ്. ഒറിജിനല്‍ കോസ്മെറ്റിക്സ് ഉപയോഗിച്ചാല്‍ മാത്രമേ ഉദ്ദേശിക്കുന്ന ഭംഗിയുണ്ടാവുകയുള്ളൂ. പരമ്പരാഗത വിവാഹ സങ്കല്‍പങ്ങളില്‍ നിന്നു മാറി ചെറിയ ചടങ്ങുകള്‍ക്കു പോലും വധുവും തോഴിമാരും ശ്രദ്ധാകേന്ദ്രമാകുമ്പോള്‍ മേക്കപ്പിനും പ്രാധാന്യമേറി,’ അബ്ദുള്‍ റഹ്മാന്‍ പറയുന്നു.
മിഡാസിന്റെ വിജയത്തില്‍ വലിയ പങ്ക് വഹിച്ച മറ്റൊരാളാണ് അബ്ദുള്‍ റഹ്മാന്റെ പാര്‍ട്ണര്‍ കൂടിയായ സാബു കെ. പൗലോസ്. അബ്ദുള്‍ റഹ്മാന്‍ തന്റെ പ്രവാസ ജീവിതത്തിനിടയില്‍ പരിചയപ്പെട്ട സാബുവാണ് കൊച്ചിയില്‍ മിഡാസിനെ വളര്‍ത്താന്‍ സഹായിച്ചത്. കണ്ണൂരില്‍ മിഡാസിന്റെ മൂന്നാമത്തെ ഷോപ്പ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഇവര്‍. കുടുംബത്തിന്റെ പിന്തുണയാണ് അബ്ദുള്‍ റഹ്മാന്റെ ശക്തി. ഭാര്യ സുബൈദയും മക്കളായ സല്‍വയും മിസ്നയും അനാബും അടങ്ങുന്ന കുടുംബവും എല്ലാത്തിനും കൂടെയുണ്ട്.