Monday, November 25Success stories that matter
Shadow

ലാഘവത്തോടെ ബിസിനസിനെ സമീപിക്കരുത്

2 0

നൗഷാദ് അലി
സി.കെ.പി ഗ്രൂപ്പ്, ഫോംസ് ഗ്രൂപ്പ്, കൈന്‍സ് ഫുഡ്‌സ്. തിരൂര്‍

ബിസിനസില്‍ 30 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള വ്യക്തിയാണ് നൗഷാദിക്ക എന്ന് പരക്കെ അറിയപ്പെടുന്ന നൗഷാദ് അലി. സംരംഭകത്വത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ തന്റെ കയ്യൊപ്പു പതിപ്പിച്ച നൗഷാദ് അലി തന്റെ സംരംഭകത്വ അനുഭവങ്ങള്‍ വിജയഗാഥയുമായി പങ്കുവയ്ക്കുന്നു.

സംരംഭകത്വത്തിലേക്കിറങ്ങുന്ന വ്യക്തിക്കുമുന്നില്‍ 2 വഴികളാണുള്ളത്. 1ാമത്തെത് സ്വന്തമായ ഐഡിയയില്‍ തുടങ്ങുന്ന പ്രസ്ഥാനം. 2ാമത്തേത് നിലവില്‍ മാര്‍ക്കറ്റില്‍ ഉള്ള ആശയങ്ങള്‍ സ്വീകരിക്കുക. 1ാമത്തെ മേഖല തെരഞ്ഞെടുക്കുന്നവര്‍ക്ക് 2ാമത്തേതിനേക്കാള്‍ താരതമ്യേന കൂടുതല്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവരും. പക്ഷെ തങ്ങളുടേതായ ഒരു ആധിപത്യം പ്രസ്തുതമേഖലയില്‍ സ്വന്തമാക്കാന്‍ കഴിയും. 2ാമത്തെ മേഖലയില്‍ ധാരാളം സംരംഭങ്ങള്‍ നിലവിലുള്ളതിനാല്‍ കടുത്ത മത്സരം നേരിടാന്‍ തയ്യാറായിരിക്കണം.

സംരംഭകന്‍ എപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കണം. റിസല്‍ട്ടിനായി പ്രതീക്ഷയോടെ കാത്തിരിക്കണം, നല്ല തൊഴിലാളികളെ ലഭിക്കാന്‍ കാത്തിരിക്കണം, ഉപഭോക്താക്കളെ കിട്ടാന്‍ കാത്തിരിക്കണം. ശൂഭാപ്തി വിശ്വാസം നഷ്ടപ്പെടാതെ പൊരുതണം. യഥാര്‍ത്ഥത്തില്‍ യുദ്ധമുഖത്തു നില്‍ക്കുന്ന സൈനീകനും, ഒരു സംരംഭകനും തുല്ല്യരാണ്.

ഇന്ന് നമുക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ പലതിലും ധാരാളം മായം കലര്‍ന്നതാണ്. നിലവാരം കുറഞ്ഞ ഉല്‍പ്പങ്ങള്‍ ഉപഭോക്താവിന്റെ ആരോഗ്യവും സമാധാനവും സമയവുമെല്ലാം നഷ്ടപ്പെടുത്തും. അതിനാല്‍ ഉല്‍പ്പന്നങ്ങളുടെ നിലവാരത്തില്‍ കുറവുവരുത്തി താല്‍ക്കാലിക ലാഭം നേടാം എന്ന് വിചാരിക്കരുത്. അത്തരം സംരംഭങ്ങള്‍ക്ക് അല്‍പ്പായുസ്സായിരിക്കും ഫലം. കസ്റ്റമര്‍ എന്ത് ആഗ്രഹിക്കുന്നോ അത് നല്‍കാന്‍ നമുക്ക് സാധിച്ചാല്‍ നമുക്ക് വിജയിക്കാന്‍ സാധിക്കും. സംത്യപ്തരായ തൊഴിലാളികള്‍ ഏതൊരു പ്രസ്ഥാനത്തിന്റെയും മുതല്‍ കൂട്ടാണ്. തൊഴിലാളി സംതൃപതനാണ് എങ്കില്‍ അതിനര്‍ത്ഥം സ്ഥാപനം വിജയിച്ചു എന്നാണ്. തൊഴിലാളികളുടെ ഉള്ളില്‍ സ്ഥാപനം നമ്മുടെ സ്വന്തമാണ് എന്ന ധാരണ വളര്‍ത്തിയെടുക്കാന്‍ എല്ലാ സംരംഭകരും പ്രത്യേകം ശ്രദ്ധിക്കണം. ഇന്നത്തെ കാലഘട്ടത്തില്‍ പ്രായമായ സംരംഭകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ചെറുപ്പക്കാരായ തൊഴിലാളികളുമായുള്ള ആശയവിനിമയത്തില്‍ വരുന്ന അന്തരം ആണ്. സത്യത്തില്‍ ഇത് ജനറേഷന്‍ ഗ്യാപ്പ് ആണ്. അത് മാറ്റുവാനായി തൊഴിലാളികളുടെ ഇടയില്‍ നിന്നും പക്വതയുള്ള വരെ നേതൃസ്ഥാനങ്ങളിലേക്ക് ഉയര്‍ത്തുക.

സംരംഭകന്‍ തന്റെ മേഖലയേക്കുറിച്ച് എത്രത്തോളം അറിവ് സമ്പാദിക്കുവോ അത്രത്തോളം നല്ലതാണ്. സംരംഭകന്‍ താന്‍ അഭീമുഖികരിക്കുന്ന പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ശ്രമിക്കണം.പ്രശ്‌നങ്ങളിലേക്കിറങ്ങിച്ചെല്ലുകയും അവയ്ക്ക് സമയോചിതമായ പരിഹാരം കാണുകയും ചെയ്യണം. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിനുള്ള പരിഹാരവും ഉറപ്പായും നമ്മുടെ മുമ്പില്‍ തെളിഞ്ഞു വരും.

ഡിസ്ട്രിബ്യൂഷന്‍ മേഖലയില്‍ തന്റെ സംരംഭകത്വ ജീവിതം തുടങ്ങിയ നൗഷാദ് അലി. മള്‍ട്ടി നാഷണല്‍ കമ്പനികളായ ഗുഡ്ഇയര്‍ തുടങ്ങി, നീല്‍കമല്‍, ഡാബര്‍, വിപ്രോ, ഗോദ്‌റോജ് തുടങ്ങിയ നാഷണല്‍ ബ്രാന്റുകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ എറണാകുളം ജില്ലയില്‍ ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മേജര്‍ ഫുഡ് പ്രൊഡക്ട്‌സിന്റെ’ പാര്‍ട്ണറുമാണ്. കൂടാതെ കാക്കഞ്ചേരി വ്യവസായ മേഖലയില്‍ ‘കയിന്‍സ്’ എന്ന ബ്രാന്റില്‍ ഹാഫ് കുക്ക്ഡ് ചപ്പാത്തി, ഹാഫ് കുക്ക്ഡ് പൊറോട്ട, ബ്രഡ്, ബണ്‍, പീനട്ട് കാന്‍ഡി തുടങ്ങി റെഡി ടു ഈറ്റ് ഉല്‍പ്പങ്ങളുടെ നിര്‍മ്മാണവും വിതരണവും സ്ഥാപനവും നടത്തുന്നു. ഇതോടൊപ്പം കസ്ട്രക്ഷന്‍ മേഖലയിലും സജീവമാണ് ഇദ്ദേഹം. ഫോംസ് ബില്‍ഡേഴ്‌സ്, ഫോംസ് ആര്‍ക്കിടെക്റ്റ്‌സ്, ഫോംസ് പ്രൊജക്ട്‌സ് എന്നീ സ്ഥാപനങ്ങളടങ്ങിയ ഫോംസ് ഗ്രൂപ്പിന്റെ മാനേജിങ്ങ് ഡയറക്ടറുമാണ് നൗഷാദ് അലി.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *