വെറും 10 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ലിഫ്റ്റ് കമ്പനികളുടെ ഇടയില്‍ ഒരു വിശ്വസ്ത നാമമായി ഒയാസിസ് ലിഫ്റ്റ് മാറിയത്, സ്ഥാപനം ഓരോ ലിഫ്റ്റിലും നല്‍കുന്ന കരുതലും സുരക്ഷയും ഒന്നുകൊണ്ടു തന്നെയാണ്.
ഉയരം കൂടുന്തോറും ചായയുടെ രുചി കൂടും എന്ന് നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്‍ ഒരു പരസ്യത്തില്‍ പറയുന്നുണ്ട്. അതുപോലെ തയൊണ് ഒയാസിസ് ലിഫ്റ്റിന്റെ കാര്യവും, ഉയരം കൂടുന്തോറും സുരക്ഷയും കൂടും. വെറും 10 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ലിഫ്റ്റ് കമ്പനികളുടെ ഇടയില്‍ ഒരു വിശ്വസ്ത നാമമായി ഒയാസിസ് ലിഫ്റ്റ് മാറിയത്, സ്ഥാപനം ഓരോ ലിഫ്റ്റിലും നല്‍കുന്ന കരുതലും സുരക്ഷയും ഒന്നുകൊണ്ടു തന്നെയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ജിബു.ജി എന്ന യുവസംരഭകന്റെ കരുത്തുറ്റ കരങ്ങളാണ്.
10 വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ യാദൃശ്ചികമായാണ് ജിബു സംരഭക ലോകത്തേക്ക് കടന്നുവരുന്നത്. കേരളത്തിലെ ഒരു പ്രമുഖ ലിഫ്റ്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ജിബു. ഗള്‍ഫ് രാജ്യങ്ങളിലും, കേരളത്തിലും ലിഫ്റ്റ് ടെക്‌നീഷ്യനായിരുന്നു. ഇതേ മേഖലയില്‍ സംരംഭകനാകുമ്പോള്‍ ആകെ ഉണ്ടായിരുന്നത് ഭാര്യ നല്‍കിയ മാനസിക പിന്തുണ മാത്രമായിരുന്നു. ബിസിനസില്‍ ഇറങ്ങുന്നതിനെ എതിര്‍ത്തവര്‍ ധാരാളം. അച്ഛന്‍, അമ്മ, ഭാര്യയുടെ മാതാപിതാക്കള്‍ അങ്ങനെ പോകുന്നു എതിര്‍ത്തവരുടെ ലിസ്റ്റ്. ആദ്യ ബിസിനസ് ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. എന്നാല്‍ ഈ കാലഘട്ടത്തില്‍ ധൈര്യത്തോടെ പിടിച്ചു നിന്നു. എന്നാല്‍ ആദ്യത്തെ ലിഫ്റ്റ് ഇന്‍സ്റ്റാളേഷനില്‍ തന്നെ ജിബുവിന്റെ ഒയാസിസ് ലിഫ്റ്റ്‌സ് ഉപഭോക്താക്കളുടെ അംഗീകാരം നേടിയെടുത്തു. തുടര്‍ന്ന് പ്രമുഖരായ പല ബ്രാന്റുകളും ഒയാസിസ് ലിഫ്റ്റ്‌സിനെ തേടിയെത്തി.
കേരളത്തിലെ പ്രമുഖമായ ഫ്‌ളാറ്റുകളില്‍ ഒയാസിസിന്റെ ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം വളരെയധികം ഫ്‌ളാറ്റുകളുടെ ലിഫ്റ്റ് മെയ്ന്റനന്‍സും ഒയാസിസ് ലിഫ്റ്റ്‌സ് ഉത്തരവാദിത്തത്തോടെ നിര്‍വ്വഹിക്കുന്നു. ഇന്ന് ആഢംബര ബംഗ്ലാവുകളിലും, വില്ലകളിലുമെല്ലാം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഹോം ലിഫ്റ്റുകള്‍. ഹോംലിഫ്റ്റുകളുടെ മേഖലയിലും ഒയാസിസിന് സംതൃപ്തരായ കസ്‌ററമേഴ്‌സിന്റെ ഒരു വലിയ നിരതന്നെയുണ്ട്. ഉയര്‍ന്ന സുരക്ഷയും, ഏറ്റവും ഗുണമേന്മയും, കുറഞ്ഞ മെയ്ന്റനന്‍സും എല്ലാം ഒയാസിസ് നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. ലിഫ്റ്റുകളുടെ മേഖലയിലെ ഏറ്റവും ഉയര്‍ന്ന സാങ്കേതിക വിദ്യയും മികച്ച ഇലക്ട്രിക് പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകളുമാണ് ഒയാസിസ് ഉപയോഗിക്കുന്നത്. കസ്റ്റമേഴ്‌സിന് വൈദ്യുതി ചെലവ് വളരെ കുറച്ചുമാത്രം വരുന്ന ടെക്‌നോളജിയാണ് ഒയാസിസ് ഉപയോഗിക്കുന്നത്. സ്റ്റെയ്ന്‍ലസ് സ്റ്റീല്‍ പ്ലേറ്റ്, മിറര്‍, സാറ്റിന്‍, തുടങ്ങി വിവിധതരം പാറ്റേണുകളും വിവിധ ഡിസൈനുകളുള്ള ഇന്റീരിയറുകള്‍ ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് ലിഫ്റ്റുകളില്‍ ഒയാസിസ് നിര്‍മ്മിച്ചുനല്‍കുന്നു.
കഴിഞ്ഞ കൊറോണക്കാലത്ത് ജിബു തന്റെ തൊഴിലാളികളെ ചേര്‍ത്തു പിടിച്ചാണ് മുന്നോട്ടു പോയത്. ലോക്ക്ഡൗണ്‍ കാലത്ത് ഒറ്റ തൊഴിലാളിയുടെ പോലും ശമ്പളം കുറയ്ക്കാതെ എല്ലാവര്‍ക്കും കൃത്യമായി ശമ്പളം നല്‍കുകയും, കൊച്ചിയില്‍ നിന്ന് നാട്ടില്‍ പോകാനാകാതെവന്ന തന്റെ തൊഴിലാളികള്‍ക്ക് തന്റെ വീട്ടില്‍ തന്നെ താമസവും ഭക്ഷണവും നല്‍കുകയും ചെയ്ത് പല വലിയ സംരംഭകര്‍ക്കും മാതൃകയായ വ്യക്തിത്വത്തിനുടമയാണ് ഒയാസിസ് ലിഫ്റ്റ്‌സിന്റെ സാരഥി ജിബു.
കടുത്ത മത്സരം നിലനില്‍ക്കുന്ന ലിഫ്റ്റുകളുടെ മേഖലയില്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്ത പല സ്ഥാപനങ്ങള്‍ക്കും മാതൃകയാണ് ഒയാസിസ് ലിഫ്റ്റ്‌സ്. ഉയര്‍ച്ചയിലും താഴ്ചയിലും കരുതലോടെ ഒയാസിസ് ലിഫ്റ്റുകള്‍ നിങ്ങള്‍ക്കൊപ്പം തന്നെയുണ്ട് എന്നും എപ്പോഴും.