എ.സി. ഇല്ലാതെ വീടുകളെ തണുപ്പിക്കുന്നുവോ, അതെങ്ങനെ? നിങ്ങളുടെ ഉള്ളില്‍ ആദ്യം വരുന്ന ചോദ്യം ഇതായിരിക്കും. എന്നാല്‍ ഇത് സത്യമാണ്. കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ പെയ്ന്റ് രൂപത്തില്‍ നല്‍കുന്ന ഒരു ആവരണമാണ് പെര്‍മാകൂള്‍. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. കെട്ടിടത്തിന്റെ മേല്‍ക്കൂരയിലും, ഏറ്റവുമധികം വെയില്‍ അടിക്കുന്നിടത്തും വൃത്തിയായി വാഷ് ചെയ്തതിനുശേഷം പെര്‍മാകൂള്‍, പെയ്ന്റടിക്കുതുപോലെ ആവരണം ചെയ്യുക. അപ്പോള്‍ നിങ്ങളുടെ വീടിന്റെ / കെട്ടിടത്തിന്റെ ചൂട് 10-15 ഡിഗ്രീ കുറയുന്നതായി കാണുവാന്‍ സാധിക്കും. അതോടുകൂടി നിങ്ങളുടെ ഉറക്കമില്ലാത്ത രാവുകള്‍ക്ക് ശാശ്വതപരിഹാരമാകും. ഇനി നിങ്ങളെ കാത്തിരിക്കുന്നത് സുഖനിദ്രയാണ്. ഇത് പെര്‍മാകൂള്‍ നല്‍കുന്ന ഉറപ്പാണ്. മറ്റൊരു പ്രധാനകാര്യം കെട്ടിടത്തിനുള്ളിലെ ചൂട് കുറയുന്നതോടെ നിങ്ങളുടെ വൈദ്യുതി ചെലവില്‍ 50% കുറവ് വരുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ടെറസ്സ്, ആസ്ബസ്റ്റോസ്, ടിന്‍ഷീറ്റ്, ഫൈബര്‍ടാങ്ക്, പി.വി.സി., ഓട് തുടങ്ങി ഏത് പ്രതലത്തിലും എളുപ്പം ഉപയോഗിക്കാം എന്നത് പെര്‍മാകൂളിന്റെ ഏറ്റവും വലിയ മേന്മയാണ്.
വളരെ ഉപഭോക്തൃസൗഹൃദ ഉല്‍പ്പന്നമാണ് പെര്‍മാകൂള്‍. സാധാരണ പെയ്ന്റിടിക്കുന്ന മുറികളിലും മറ്റും നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന തുളച്ചുകയറുന്ന ഗന്ധമോ, കണ്ണുകള്‍ക്ക് അസ്വസ്ഥതയോ ഒന്നും പെര്‍മാകൂള്‍ ആവരണം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടില്ല. മാത്രമല്ല ഇത് ഒരു ഫുഡ്ഗ്രേഡ് ഉല്‍ന്നപ്പമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വീടുകള്‍, കൊമേഴ്സ്യല്‍ ഇന്‍ഡസ്ട്രീസ് ബില്‍ഡിങ്ങുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാട്ടര്‍ ടാങ്കുകള്‍, ഇറിഗേഷന്‍ കനാല്‍, കുന്നുകാലി ഫാം, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, കണ്ടെയ്നറുകള്‍, വെയര്‍ഹൗസുകള്‍, വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങി മനുഷ്യ ജീവിത്തിന്റെ സമസ്ത നിത്യോപയോഗ മേഖലകളിലും പെര്‍മാകൂള്‍ എളുപ്പത്തിലും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെയും ഉപയോഗിക്കാന്‍ സാധിക്കും. പെര്‍മാകൂളിന്റെ പി.എച്ച്.വാല്യു 12ന് മുകളിലായതിനാല്‍ ഇത് കോണ്‍ക്രീറ്റിനുള്ളിലെ കമ്പികള്‍ തുരുമ്പെടുക്കാതെ കാത്തു സൂക്ഷിക്കുന്നു. തികച്ചും പ്രകൃതി സൗഹൃദ ഉത്പന്നമാണ് പെര്‍മാകൂള്‍. വാട്ടര്‍ ബേസ്ഡ് ഉത്പന്നമായതിനാല്‍ ബയോഡീഗ്രേഡബിളുമാണ്. (പ്ലാസ്റ്റിക് പോലെ നശിക്കാതെ കിടക്കുകയില്ല).
സാധാരണയായി 3 കോട്ടാണ് പെര്‍മാകൂള്‍ ആവരണം ചെയ്യുന്നത്. ഇതിന് 3 വര്‍ഷത്തെ ഗ്യാരന്റി കമ്പനി നല്‍കുന്നുമുണ്ട്. ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഇന്ത്യ, ഐ.എസ്.ഒ.9001-2008, ഐ.എസ്.ഒ.14001-2004, സിഡ്കോ, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ടെക്നോളജി, കുസാറ്റ്, പി.ഡബ്ല്യു.ഡി., അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ടെസ്റ്റിങ്ങ് ആന്റ് മെറ്റീരിയല്‍ എന്നിങ്ങനെ അനവധി അതോറിറ്റികളുടെ അംഗീകാരം നേടിയ ഉല്‍പ്പന്നമാണ് പെര്‍മാകൂള്‍.
സംരംഭകര്‍ക്ക് കേരളത്തിലെ 14 ജില്ലകളിലും ഇപ്പോള്‍ പെര്‍മാകൂളിന്റെ ഡീലര്‍മാരാകാന്‍ അവസരമുണ്ട്. ഡീലര്‍മാര്‍ക്ക് മാര്‍ക്കറ്റിങ്ങിനും മറ്റും സഹായങ്ങള്‍ കമ്പനിയുടെ ഭാഗത്തുനിന്നും ലഭിക്കും. കൂടാതെ ഡിലര്‍മാരുടെ സ്റ്റാഫിന് എങ്ങിനെയാണ് പെര്‍മാകൂള്‍ ആവരണം അപ്ലൈ ചെയ്യുന്നതെന്ന് കമ്പനിയുടെ ടെക്നീഷ്യന്‍മാര്‍ അവരുടെ സൈറ്റില്‍ ചെന്ന് ട്രെയിനിങ്ങ് നല്‍കുന്നതുമാണ്.