പലകാരണങ്ങള്‍കൊണ്ടാണ് ആളുകള്‍ സംരംഭകത്വത്തിലേക്കിറങ്ങുത്. സംരംഭകരാകണം എന്ന പാഷനോടെ വരുന്നവരുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളെ മറികടക്കാന്‍ തുടങ്ങി അനേകം കാരണങ്ങളാല്‍ സംരംഭകരാകുന്നവരുണ്ട്. എന്നാല്‍ ജീവിതത്തിലെ ഒറ്റപ്പെടലില്‍നിന്നും മോചനം നേടാനായി സംരംഭകയായ വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയായ ബിന്ദു ഹരേകൃഷ്ണ എന്ന ബിന്ദു ബാലചന്ദ്രന്‍. ഒറ്റപ്പെടലിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ ഉണ്ടായ മുടികൊഴിച്ചില്‍, മുഖത്തുണ്ടായ പിഗ്മെന്റേഷന്‍ എന്നിവയ്ക്ക് പരിഹാരം തേടിയാണ് ബിന്ദു ഹെര്‍ബല്‍ ഉത്പന്നങ്ങലുടെ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്.
കുടുംബജീവതിത്തിലുണ്ടായ പ്രശ്‌നങ്ങള്‍ മൂലം ഉണ്ടായ ഡിപ്രഷനും അതിന്റെ ഫലമായി തുടങ്ങിയ മുടികൊഴിച്ചിലില്‍നിന്നും മോചനം നേടാനായാണ് ബിന്ദു ഭര്‍തൃഗൃഹത്തില്‍നിും പഠിച്ച ”കാച്ചിയ എണ്ണ” എന്ന ഉത്പന്നം തയ്യാറാക്കിയത്. അതായിരുന്ന ബിന്ദു നിര്‍മ്മിച്ച ആദ്യ ഉത്പന്നം. മുടികൊഴിച്ചില്‍, താരന്‍, അകാലനര തുടങ്ങി അനേകം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായിരുന്നു ബിന്ദു നിര്‍മ്മിച്ച ”കൃഷ്ണഭംഗ” എന്ന എണ്ണ. ഒറ്റത്തവണ ഉപയോഗിച്ചാല്‍ തന്നെ നല്ലഫലം ലഭിക്കുന്ന ഉത്പമായിരുന്ന അത്. കൃഷ്ണതുളസി, കറ്റാര്‍വാഴ, ചെമ്പരത്തി, കീഴാര്‍നെല്ലി, നെല്ലിക്ക, ത്രിഫല, നീലയമരി, മൈലാഞ്ചി, മുത്തിള്‍, ആര്യവേപ്പ്, കൈതോന്നി, ബ്രഹ്മി, ജമോനസി, അശ്വഗന്ധ, ഇരട്ടിമധുരം, ആട്ടിന്‍പാല്‍ തുടങ്ങി 30ഓളം പച്ചമരുന്നുകളുടെ ചേരുവയാണ് ”കൃഷ്ണഭൃംഗ” എണ്ണയില്‍ ഉപയോഗിച്ചിരിക്കുന്നത്. കൃഷ്ണഭൃംഗ ഉപയോഗിച്ച സുഹൃത്തുക്കളെല്ലാം നല്ല അഭിപ്രായമാണ് നല്‍കിയത്.
കുറച്ചു കാലങ്ങള്‍ക്ക് ശേഷം തന്റെ മുഖത്തുണ്ടായ പിഗ്മെന്റേഷന് പരിഹാരം തേടിയാണ് ബിന്ദു ഒരു സുഹൃത്ത് വഴി ബോംബെയിലുള്ള ഹെര്‍ബല്‍ കോസ്മറ്റിക് ഉത്പന്ന നിര്‍മ്മാണത്തില്‍ ട്രെയിനിങ്ങ് നല്‍കുന്ന ഒരാളെ പരിചയപ്പെടുന്നത്. അവരുടെ നിര്‍ദ്ദേശപ്രകാരം ബിന്ദു ഹെര്‍ബല്‍ കോസ്മറ്റിക് ഉത്പന്ന നിര്‍മ്മാണത്തില്‍ കോഴ്‌സുകള്‍ ചെയ്തു. അതിനുശേഷം ഈ മേഖലയില്‍ ധാരാളം റിസര്‍ച്ചുകള്‍ നടത്തി. അങ്ങനെ ആദ്യമായി ”ഓറഞ്ച് ഫേസ് മസാജ് ഓയില്‍” എന്ന ഉത്പന്നം നിര്‍മ്മിച്ചു. ആ ഉത്പന്നം ഉപയോഗിച്ചതിലൂടെ ബിന്ദുവിന്റെ മുഖത്തുണ്ടായ ”പിഗ്‌മെന്റേഷന്‍” മാറുകയും മുഖത്തിന് നല്ലനിറം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ബിന്ദു ഓറഞ്ച് ഫേസ് മസാജ് ഓയില്‍ തന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കുകയും അവര്‍ക്ക് നല്ല റിസല്‍ട്ട് കിട്ടുകയും ചെയ്തു. തീര്‍ത്തും പരിശുദ്ധമായ ഈ ഓയില്‍ ആളുകള്‍ കുഞ്ഞുങ്ങള്‍ക്കുവരെ ഉപയോഗിക്കാന്‍ തുടങ്ങി.
ഈ ഉത്പന്നങ്ങളുടെ വിജയത്തോടുകൂടി ഹെര്‍ബല്‍ കോസ്മറ്റിക് ഉത്പന്നങ്ങളുടെ അനന്ത സാധ്യത മനസ്സിലാക്കിയ ബിന്ദു, ഹെര്‍ബല്‍ കോസ്‌മെറ്റിക് ഉത്പന്നങ്ങളായ ക്രീമുകള്‍, ലോഷനുകള്‍, ഷാംപൂ, ജെല്ലുകള്‍, കണ്‍മഷി തുടങ്ങി വിവിധ വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ പഠനം നടത്തുകയും പ്രവീണ്യം നേടുകയും ചെയ്തു. അവിടെനിായിരുന്നു കൃഷ്ണാണ് ഹെര്‍ബല്‍ പ്രൊഡക്ട്‌സ് എന്ന ബ്രാന്റിന്റെ പിറവി.
കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ സംരംഭകത്വം ബിന്ദുവിന് പാഷനായി മാറി. ഹെയര്‍ഓയില്‍, ഫേസ്മസാജ് ഓയില്‍ എന്നിവ കൂടാതെ ഷാംപൂ, സോപ്പുകള്‍, ഫെയര്‍നസ് പാക്ക്, ലിപ്സ്റ്റിക്, അലോവേര ജെല്‍, വൈറ്റമിന്‍ സി ഗ്ലോസെറം, കുങ്കുമാദി തൈലം, ഫേസ് വാഷുകള്‍ തുടങ്ങി 50ഓളം ഓര്‍ഗാനിക് കോസ്‌മെറ്റിക് ഉത്പന്നങ്ങളാണ് കൃഷ്ണാസ് ഹെര്‍ബല്‍ പ്രൊഡക്ട്‌സ് വിപണിയില്‍ എത്തിക്കുന്നത്. ഇതോടൊപ്പം ഗുരുവായൂരപ്പന്‍, ഗണപതി, കന്യക മറിയം തുടങ്ങിയ വ്യത്യസ്ഥ ദൈവങ്ങളുടെ റെസിന്‍ വിഗ്രഹങ്ങളുടെ നിര്‍മ്മാണവും സെയ്‌ലും ബിന്ദു ചെയ്യുന്നുണ്ട്.
ഓരോ ഉത്പന്നവും നിര്‍മ്മിക്കുതിന് മുമ്പ് അതിനേക്കുറിച്ച് നന്നായി പഠിക്കുകയും റിസേര്‍ച്ച് നടത്തുകയും ചെയ്യും ബിന്ദു. നിര്‍മ്മാണത്തിന്റെ ആദ്യാവസാനം ബിന്ദുവിന്റെ കൃത്യമായ മേല്‍നോട്ടവുമുണ്ടാകും. ധാരാളം അപ്‌ഡേഷന്‍ നടക്കു മേഖലയാണ് കോസ്‌മെറ്റിക്‌സ് നിര്‍മ്മാണം. ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിനായി ധാരാളം അസംസ്‌കൃത വസ്തുക്കള്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യാറുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സാപ്പ് തുടങ്ങി സോഷ്യല്‍ മീഡിയ വഴിയാണ് കൃഷ്ണാസ് ഹെര്‍ബല്‍ പ്രൊഡക്ട്‌സിന്റെ വിപണനം കൂടുതലായും നടക്കുന്നത്. സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ ഉത്പന്നങ്ങളേക്കുറിച്ചും വിലവിവരങ്ങളേക്കുറിച്ചും വിശദമായ വിവരങ്ങള്‍ ലഭ്യമാണ്.
ഒരിക്കല്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ചവര്‍ സംതൃപ്തരാണ് എന്നതാണ് കൃഷ്ണാസ് ഹെര്‍ബല്‍ പ്രൊഡക്ട്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത. ഡിപ്രഷനിലൂടെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറ്റവും വലിയ മരുന്നാണ് ഇത്തരം ക്രിയേറ്റീവായ ജോലികളില്‍ ഏര്‍പ്പെടുന്നതെന്ന് ബിന്ദു ഹരേകൃഷ്ണ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് – 9539299931.