പുരുഷാധിപത്യം നിറഞ്ഞുനില്‍ക്കുതാണ് ഇന്റീരിയര്‍ ഡിസൈനിങ്ങ് മേഖല. അവിടെ സ്വന്തമായ ഒരു മുന്‍നിരസ്ഥാനം നേടിയെടുത്ത വ്യക്തിയാണ് ജ്യോതി ആര്‍.നമ്പ്യാര്‍. ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയായ ജ്യോതിയുടെയും ഡിസൈന്‍ട്രീയുടെയും വിജയത്തിന്റെ കഥയാണ് ഇത്.
സിവില്‍ എന്‍ജിനീയറിങ്ങ് ബിരുദത്തിനുശേഷം ദുബായ്, മസ്‌കറ്റ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ മള്‍ട്ടിനാഷണല്‍ കമ്പനികളിലായിരുന്നു ജ്യോതി എന്ന പ്രൊഫഷണലിന്റെ തുടക്കം. വിദേശത്തെ ജോലി മതിയാക്കി കൊച്ചിയില്‍ ജോലിക്കെത്തുമ്പോഴേ ഒരു സംരംഭകയാകണം എന്ന ആഗ്രഹം ജ്യോതിയുടെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ 2013ല്‍ ഡിസൈന്‍ട്രീ എന്ന സ്ഥാപനത്തിന് കൊച്ചിയില്‍ തുടക്കംകുറിച്ചു. ഏതൊരു സംരംഭത്തിന്റെയും തുടക്കംപോലെതന്നെ പലവിധ പ്രതിസന്ധികളെ നേരിടേണ്ടിവന്നു ജ്യോതിക്ക്. എന്നാല്‍ ഈ രംഗത്തുണ്ടായിരുന്ന നല്ല ബന്ധങ്ങളും ഇത്രയും കാലത്തെ അനുഭവങ്ങളുടെ കരുത്തുമാണ് ഈ പ്രതിസന്ധികളൊക്കെ തരണം ചെയ്യാന്‍ ജ്യോതിയെ സഹായിച്ചത്. ഇന്ന് 8 വര്‍ഷം പിന്നിടുമ്പോള്‍ ടേണ്‍കീ ഇന്റീരിയര്‍ സൊല്യൂഷന്‍ എന്ന നിലയിലേക്ക് സ്ഥാപനത്തെ ഉയര്‍ത്തിയെടുക്കാന്‍ ജ്യോതിക്ക് സാധിച്ചു.
പുതിയ പ്രൊജക്ടുകള്‍ ലഭിക്കാനായി തുടക്കത്തില്‍ പോലും ആരെയും സമീപിക്കേണ്ടിവന്നിട്ടില്ല ജ്യോതിക്ക്. തുടക്കംതന്നെ അപ്പോളോ ടയേഴ്‌സ് പോലൊരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ വര്‍ക്ക് ഏറ്റെടുത്തുകൊണ്ടായിരുന്നു. ഡിസൈനിങ്ങിലെ പുതുമയും, ഫിനിഷിങ്ങും സമയബന്ധിതമായ പ്രവര്‍ത്തനങ്ങളുമെല്ലാം ഡിസൈന്‍ട്രീയുടെ വളര്‍ച്ചയ്ക്ക് മുതല്‍കൂട്ടായി. കസ്റ്റമറുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതിയാണ് എന്നും ഡിസൈന്‍ട്രീ പിന്‍തുടരുന്നത്. അതുകൊണ്ടുമാത്രമാണ് കേരളത്തിലെ പ്രമുഖമായ പല മാധ്യമ സ്ഥാപനങ്ങളും, ഹോസ്പിറ്റലുകളും, ഐ.റ്റി. സ്ഥാപനങ്ങളും, ഓഡിറ്റോറിയം തുടങ്ങി ധാരാളം സ്ഥാപനങ്ങള്‍ ജ്യോതിയുടെ ഡിസൈന്‍ട്രീയെ തേടിയെത്തിയത്.
കസ്റ്റമേഴ്‌സിനോട് 100% നീതിപുലര്‍ത്തുക എന്നത് ഇന്നത്തെക്കാലത്ത് വളരെ കുറവായാണ് കണ്ടുവരുന്നത് ജ്യോതി പറയുന്നു. റസിഡന്‍ഷ്യല്‍ ഡിസൈന്‍, കമേഴ്‌സ്യല്‍ ഡിസൈന്‍, എക്‌സ്റ്റീരിയര്‍ ഡിസൈന്‍, ത്രീഡി വിഷ്വലൈസേഷന്‍, മോഡുലാര്‍ ഫര്‍ണ്ണീച്ചറുകള്‍ തുടങ്ങിയ മേഖലകളില്‍ ഡിസൈന്‍ട്രീ തങ്ങളുടെ അനിഷേധ്യസാന്നിദ്ധ്യം തെളിയിച്ചുകഴിഞ്ഞു. കൊച്ചി, തൃശ്ശൂര്‍, കോട്ടയം എന്നിവിടങ്ങളിലാണ് കൂടുതല്‍ പ്രൊജക്ടുകളും നടക്കുന്നത്.
ബില്‍ഡര്‍, ഇന്റീരിയര്‍ മേഖലയിലേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് പൊതുവെ കുറവാണ്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ വനിതാ സംരംഭകര്‍ വളരെ കുറവാണ്. പ്രതിസന്ധികളെ തരണം ചെയ്യാന്‍ കരുത്തുള്ള സ്ത്രീകള്‍ കൂടുതലായി ഈ മേഖലയിലേക്ക് കടന്നുവരണം എന്നാണ് ജ്യോതിയുടെ അഭിപ്രായം. സ്ത്രീയായാലും പുരുഷനായാലും ചെയ്യന്ന തൊഴിലിനോട് അടങ്ങാത്ത പാഷന്‍ ഉണ്ടായിരിക്കണം. എന്നാല്‍ മാത്രമേ വിജയം നേടാന്‍ സാധിക്കുകയുള്ളൂ. സംരംഭകര്‍ പോസിറ്റീവ് ചിന്താഗതി വളര്‍ത്തിയെടുക്കണം എന്നും ജ്യോതി കൂട്ടിച്ചേര്‍ക്കുന്നു. പരാജയങ്ങളുടെ യഥാര്‍ത്ഥകാരണങ്ങള്‍ കണ്ടെത്തുകയും അത് പരിഹരിക്കുകയും ചെയ്താലേ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നാണ് ജ്യോതിയുടെ അഭിപ്രായം.
ഡിസൈന്‍ട്രീയും, കുടുംബവും എന്നും ഒരുപോലെയാണ് ജ്യോതിക്ക്. അതിനാല്‍ രണ്ടിടത്തും ഒരുപോലെ സജീവമാണ് ജ്യോതി. അതുകൊണ്ട് കുടുംബത്തിന്റെയും തൊഴിലാളികളുടെയും സപ്പോര്‍ട്ട് എപ്പോഴും ജ്യോതിക്ക് ലഭിക്കുന്നു. ഈ സഹകരണമാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനമെന്ന് ജ്യോതി കൂട്ടിച്ചേര്‍ക്കുന്നു. ഭര്‍ത്താവ് സുരേഷ് കുമാര്‍, മക്കളായ ആനന്ദ്, അനഘ എന്നിവരടങ്ങുന്നതാണ് കുടുംബം. ബിസിനസിലേക്ക് ചുവടുവയ്ക്കാന്‍ തന്റെ എല്ലാ കുടുംബാംഗങ്ങളും നല്‍കിയ പിന്‍തുണ വളരെ വലുതായിരുന്നു എന്ന് ജ്യോതി അഭിമാനത്തോടെ പറയുന്നു.
ഒരു റപ്യൂട്ടഡ് ബില്‍ഡര്‍ ആയി മാറണം എന്നതാണ് ജ്യോതിയുടെ അടുത്തലക്ഷ്യം. ഇന്റീരിയര്‍ മേഖലയില്‍ ജോബ് ട്രെയ്‌നിങ്ങ് നല്‍കണം എന്നതും മറ്റൊരു ലക്ഷ്യമാണ്.