ടെക്‌നോപാര്‍ക്കില്‍ അനിമേഷന്‍ മേഘലയില്‍ ജോലി ചെയ്തിരുന്ന ആശ പ്രിയദര്‍ശിനി, തന്റെ കഴിവുകള്‍ ഇനിയും വ്യത്യസ്ഥ മേഖലകളില്‍ ഉപയോഗിക്കാം എന്ന് തിരിച്ചറിഞ്ഞാണ് ഫാഷന്‍ ഡിസൈനിങ്ങ് പഠിക്കുന്നത്. ആദ്യകാലങ്ങളില്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത ചുരിദാറുകളും മറ്റും സുഹൃത്തുക്കള്‍ക്ക് ഗിഫ്റ്റായി നല്‍കിയപ്പോള്‍ അവര്‍ നല്‍കിയ മികച്ച അഭിപ്രായമായിരുന്നു, ഈ മേഘലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ആശയ്ക്ക് പ്രചോദനം നല്‍കിയത്. ജന്മനാ ചിത്രകലയില്‍ പ്രാവീണ്യമുണ്ടായിരുന്ന ആശ, ഈ മേഘലയില്‍ തനിക്ക് ധാരാളം വളരാന്‍ സാധിക്കുമെന്ന വസ്തുത മനസ്സിലായി. ഇതിനോടകം തന്നെ ഡിസൈനിങ്ങില്‍ തന്റേതായ ഒരു തനത് ശൈലി സ്വന്തമാക്കിയെടുക്കാന്‍ ആശയ്ക്ക് സാധിച്ചു. ആ ഡിസൈനുകളെല്ലാം വളരെയധികം പ്രശംസ നേടുകയും ചെയ്തു. ആ ഊര്‍ജ്ജത്തില്‍ നിന്നാണ് 2017ല്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് ഇന്‍ഫോസിസിനടുത്ത് മണികര്‍ണ്ണിക ഗാര്‍മെന്റ്‌സ് എന്ന പേരില്‍ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമായി ഒരു ഡിസൈനര്‍ ബൊട്ടിക്ക് ആരംഭിക്കുന്നത്. എന്നും വ്യത്യസ്ത ആഗ്രഹിച്ചിരുന്ന ആശ ഡിസൈനര്‍ വസ്ത്രങ്ങള്‍ കസ്റ്റമൈസ് ചെയ്ത് കൊടുക്കുന്നതോടൊപ്പം വ്യത്യസ്ഥ രീതിയില്‍ സ്വന്തം ഡിസൈനുകളും അവതരിപ്പിച്ചു.
തികഞ്ഞ കൃഷ്ണഭക്തയായ ആശ തന്റെ ഗാര്‍മെന്റ്‌സ് ഡിസൈനിങ്ങില്‍ കൃഷ്ണലീലകളും, ഗുരുവായൂരപ്പന്റെ വ്യത്യസ്ഥ രൂപങ്ങളും ഭാവങ്ങളും അവതരിപ്പിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടര്‍ന്ന് മ്യൂറല്‍ പെയിന്റിങ്ങുകളുടെ ഡിസൈനുകള്‍ വളരെ ചാരുതയോടെ അവതരിപ്പിക്കുകയും ചെയ്തു. ആരി എംബ്രോയിഡറി വര്‍ക്കുകള്‍, കട്ട്‌വര്‍ക്കുകള്‍, ഹാന്റ് പെയിന്റിങ്ങുകള്‍ കൂടാതെ ട്രഡീഷണല്‍ രീതികളിലുമുള്ള വ്യത്യസ്ഥ ഡിസൈനുകളും പാറ്റേണുകളും മണികര്‍ണ്ണികയില്‍ നിങ്ങള്‍ക്ക് ലഭിക്കും.
ഡിസൈനിങ്ങിലും, കട്ടിങ്ങിലും, സ്റ്റിച്ചിങ്ങിലും നൂറ് ശതമാനം പെര്‍ഫക്ഷന്‍ മണികര്‍ണ്ണികയുടെ പ്രത്യേകതയാണ്. മണികര്‍ണ്ണികയുടെ സ്വന്തം ബ്രാന്‍ഡില്‍ നിര്‍മ്മിക്കുന്ന ക്യാഷ്വല്‍ വെയര്‍ കുര്‍ത്ത, ചുരിദാര്‍ മെറ്റീരിയലുകള്‍, കിഡ്‌സ്‌വെയര്‍ എന്നിവ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. മാത്രമല്ല ഇവയെല്ലാം ആശ നേരിട്ട് ഡിസൈന്‍ ചെയ്യുന്നതിനാല്‍ ഓരോ ഡിസൈനുകളിലും ലഭിക്കുന്ന വ്യത്യസ്ഥത മണികര്‍ണ്ണികയുടെ മാത്രം പ്രത്യേകതയാണ്.
ഇതേസമയം തന്നെ വെഡിങ്ങ് ഗൗണുകള്‍ കസ്റ്റമൈസ് ചെയ്ത് നല്‍കിയിരുന്നു. കൊറോണ രൂക്ഷമായിരുന്ന സാഹചര്യത്തിലും കസ്റ്റമേഴ്‌സ് മണികര്‍ണ്ണികയെ തേടിയെത്തിക്കൊണ്ടിരുന്നു. ഇതുവരെ ആശ ചെയ്തതില്‍ ഏറ്റവും മികച്ച പ്രതികരണം ലഭിച്ചത് അജന്ത ഗുഹയിലെ മ്യൂറല്‍ പെയിന്റിങ്ങുകളെ അടിസ്ഥാനമാക്കി ചെയ്ത ഡിസൈനുകളാണ്. എല്ലാ ഡിസൈനുകളും ആശ സ്വയം ചെയ്യുതിനാല്‍ ഇത്തരം ഡിസൈനുകള്‍ ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ഥ അനുഭവം നല്‍കുകയും ചെയ്യുന്നു. ഓരോ പാറ്റേണുകള്‍ക്കും അനുസൃതമായിരിക്കും ഓരോ ഡിസൈനുകളും തയ്യാറാക്കുന്നത്. കൂടാതെ ഡീസൈനിങ്ങും അനുബന്ധ കണ്‍സല്‍ട്ടേഷനും ഓണ്‍ലൈനിലൂടെയും ലഭിക്കുന്നതായിരിക്കും. ഇപ്പോള്‍ ഓണ്‍ലൈനിലൂടെ ഇഷ്ടവസ്ത്രങ്ങള്‍ പര്‍ച്ചേസ് ചെയ്യാവുന്നതുമാണ്.
സംതൃപ്തരായ ഒരു പറ്റം കസ്റ്റമേഴ്‌സാണ് മണികര്‍ണ്ണികയെ നിലനിര്‍ത്തുന്നത് എന്ന വസ്തുത വളരെ അഭിമാനത്തോടുകൂടി ആശ പറയുന്നു. ബാലരാമപുരം കൈത്തറി വസ്ത്രങ്ങളുടെ സാധ്യതകള്‍ നന്നായി ഉപയോഗിക്കാന്‍ മണികര്‍ണ്ണികയില്‍ തനിക്ക് സാധിച്ചു എന്നും ആശ പറയുന്നു. ഓണ്‍ലൈന്‍ വിപണിയില്‍ കൂടുതല്‍ സജീവമാകണമെന്നും, സാരികളുടെ ഡിസൈനിങ്ങിലേക്ക് കടക്കണമെന്നുമാണ് ആശ പ്രിയദര്‍ശിനിയുടെ ഭാവി പദ്ധതികള്‍. മണികര്‍ണ്ണികയുടെ പ്രവര്‍ത്തനത്തോടൊപ്പം അനിമേഷന്‍ വര്‍ക്കുകളും ഫ്രീലാന്റ്‌സായി ആശ ചെയ്യുുണ്ട്.
മണികര്‍ണ്ണിക എന്നത് ഭഗവാന്‍ പരമശിവന്റെ ഭാര്യ സതീദേവിയുടെ കുണ്ഠലം വീണ സ്ഥലത്തിന്റെ പേരാണ്. ബനാറസിനടുത്താണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് അന്തരിച്ച ആശയുടെ പിതാവ് നിര്‍ദ്ദേശിച്ചതാണ് ഈ പേര്.