Monday, November 25Success stories that matter
Shadow

3 പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി സയോക് ബാറ്ററീസ്

1 0

സയോക് ബാറ്ററികളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പേരോ, പരസ്യമോ ഒന്നുമല്ല. മറിച്ച് അതിന്റെ ഗുണമേന്മ ഒന്നുമാത്രമാണ്! ഒരിക്കല്‍ ഉപയോഗിച്ചവര്‍ ഒരിക്കലും ആ പേര് മറക്കില്ല. ആ ഗുണമേന്മയിലൂന്നിയ വിശ്വാസത്തിന് ഇന്ന് കേരളത്തിലെവിടെയും അംഗീകാരമുണ്ട്. മലപ്പുറത്ത് മഞ്ചേരിയില്‍ ഒരു വര്‍ക്ക്ഷോപ്പില്‍ തുടങ്ങിയ പ്രസ്ഥാനം ഇന്ന് ബാറ്ററി ബ്രാന്റുകളുടെ ഇടയില്‍ മുന്‍നിരയിലാണ്.

വെറും നാലാംക്ലാസ്സ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന KT കുഞ്ഞികോയ എന്ന മഞ്ചേരിക്കാരന്‍ ഉപജീവനമാര്‍ഗ്ഗമായി ഒരു വര്‍ക്ക്ഷോപ്പില്‍ എളിയരീതിയിലാണ് ബാറ്ററി നിര്‍മ്മാണം ആരംഭിച്ചത്. കുഞ്ഞി കോയയ്ക്ക് ഒരു കാര്യം നിര്‍ബന്ധമായിരുന്നു, തന്റെ ബാറ്ററി ഏറ്റവും മികച്ചതായിരിക്കണം എന്ന്. അതുകൊണ്ടുതന്നെ ‘കോയാക്കാന്റെ’ ബാറ്ററി ഉപയോഗിച്ചവര്‍ സംതൃപ്തരായിരുന്നു. മലബാറിലായിരുന്നു ആ കാലഘട്ടങ്ങളില്‍ കൂടുതലും ബിസിനസ് നടന്നിരുന്നത്. ഗുണമേന്‍മ കൂടുതലായിരിക്കുമ്പോഴും വില കൂട്ടാതെ ശ്രദ്ധിച്ചിരുന്നു ‘കോയാക്ക’. ഏതാണ്ട് പത്തുവര്‍ഷത്തിനുള്ളില്‍ത്തന്നെ സയോക് ബാറ്ററികള്‍ മലബാറുകാരുടെ സ്വന്തം ബ്രാന്റായി മാറിക്കഴിഞ്ഞിരുന്നു. എന്നാല്‍ ക്രമേണ ആവശ്യത്തിനനുസരിച്ച് ഉല്‍പ്പന്നം കസ്റ്റമേഴ്സിന് ലഭിക്കാന്‍ ബുദ്ധിമുട്ട് വന്നപ്പോള്‍ മാനുഫാക്ചറിങ്ങി യൂണിറ്റിന്റെ പ്രവര്‍ത്തനം കുറച്ചുകൂടി വലിയതോതില്‍ പാലക്കാട് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് മാറ്റി.

സയോക് ബാറ്ററികളുടെ ഏറ്റവും വലിയ പ്രത്യേകത കമ്പനി ഉറപ്പുനല്‍കുന്ന ഗുണനിലവാരം പ്രഖ്യാപിത കാലാവധിയേക്കാള്‍ എന്നും കൂടുതല്‍ തന്നെയായിരിക്കും എന്നതാണ്. സര്‍വ്വീസിന്റെ കാര്യത്തിലാണ് സ്ഥാപനം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത്. കൃത്യസമയത്തുതന്നെ കേടുപാടുകള്‍ പൂര്‍ണ്ണമായും പരിഹരിച്ച് നല്‍കുന്നതില്‍ ‘സയോക് ബാറ്ററി’ എന്നും പ്രതിജ്ഞാബദ്ധരാണ്.

കമ്പനിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലേക്ക് കുഞ്ഞികോയയുടെ മൂത്തമകന്‍ ഡോ. നൗഫല്‍ കടന്നുവന്നതോടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കെട്ടിലും മട്ടിലും അടിമുടി മാറുന്നത്. വളരെ യാദൃശ്ചികമായാണ് ഡോ. നൗഫല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിലേക്ക് കടന്നുവരുന്നത്.. 2016-ല്‍ ഡീലേഴ്സിനെ പുതുവല്‍സരത്തില്‍ കാണുവാനായി പോകാന്‍ പദ്ധതിയിട്ടിരുന്ന പിതാവ് കുഞ്ഞികോയയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ മൂലം അതിനുസാധിച്ചില്ല. അതിനാല്‍ മക്കളായ ഡോ. നൗഫലിനേയും, നസീഫിനേയും അതിനായി നിയോഗിച്ചു. ആ യാത്രയില്‍ കസ്റ്റമേഴ്സില്‍നിന്ന് തങ്ങളുടെ പിതാവിനും ബ്രാന്റിനും ലഭിച്ച ആദരവും വിശ്വാസവും അവരെ അത്ഭുതപ്പെടുത്തി. ഇത്രയും അംഗീകാരവും വിശ്വാസവും നേടിയ ഈ ബ്രാന്റിനെ ഉയരങ്ങളിലേക്കെത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സൈക്യാട്രിസ്റ്റ് ആയ ഡോ. നൗഫല്‍ കൂടുതല്‍ സമയവും ‘സയോക്’ നായി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ഡോ. നൗഫലും, നസീഫും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനായി ഒരുമിച്ചതോടെ സ്ഥാപനത്തിന്റെ വളര്‍ച്ച ഫുള്‍സ്പീഡിലായി.

സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സിസ്റ്റമാറ്റിക്കാക്കി. ഓരോ ബാറ്ററി മുതല്‍ ഫാക്ടറിയില്‍നിന്നും പോകുന്ന ഓരോ ബാച്ച് പ്രൊഡക്ടുകള്‍വരെ സൂക്ഷ്മമായ ഗുണനിലവാരചട്ടങ്ങളിലൂടെ മാത്രമാവണമെന്ന് നിഷ്‌കര്‍ഷിച്ചു. 5 വര്‍ഷമാണ് സ്ഥാപനം ഉല്‍പ്പന്നങ്ങളില്‍ ‘വാറന്റി’ പറയുന്നതെങ്കിലും ഒരിക്കലും 5 വര്‍ഷത്തിനുള്ളില്‍ ബാറ്ററികള്‍ക്ക് കേടുപാടുകള്‍ വരാറില്ല ഇത് സയോക് ബാറ്ററികളുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഓട്ടോമോട്ടീവ് ബാറ്ററികള്‍, ട്രക്ക് ബാറ്ററികള്‍, ട്യൂബുലാര്‍ ബാറ്ററികള്‍, ട്രാക്ടര്‍ ബാറ്ററികള്‍ എന്നിവയുടേതാണ് നിര്‍മ്മാണവും വിതരണവും. Extra Power, Delta Forse, AXON എന്നിങ്ങനെ മൂന്ന് സബ് ബ്രാന്‍ഡ്കള്‍ കൂടി ഒരേ ക്വാളിറ്റിയില്‍ ‘സയോക്’ന് ഉണ്ട്

അടുത്ത ഘട്ടമായി സ്ഥാപനം ഇന്‍വെര്‍ട്ടര്‍,ഓണ്‍ഗ്രിഡ്, ഓഫിഗ്രിഡ് സോളാര്‍പവര്‍പ്ലാന്റുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍,വാട്ടര്‍ പ്യൂരിഫയര്‍ എന്നിവയുടെ നിര്‍മ്മാണവും, വിപണനവും ആരംഭിച്ചു.കേരളത്തിലുടനീളം സോളാര്‍ ഇന്‍സ്റ്റലേഷനുകള്‍ കമ്പനിചെയ്യുന്നുണ്ട്.
കൂടാതെ ലിഥിയം ബാറ്ററിയുടെ നിര്‍മ്മാണത്തിനായി തയ്യാറെടുക്കുകയുമാണ് ‘സയോക്’. ഡോ. നൗഫല്‍ സ്ഥാപനത്തിന്റെ മാര്‍ക്കറ്റിങ്ങ് കാര്യങ്ങളുടെ ചുമതല നോക്കുമ്പോള്‍, നസീഫ് പ്രൊഡക്ഷന്‍ യൂണിറ്റിന്റെ ചുമതല വഹിക്കുന്നു. 100-ല്‍ അധികം തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗ്ഗം നല്‍കുന്ന സ്ഥാപനമായി മാറിയിരിക്കുകയാണ് ഇന്ന് ‘സയോക് ബാറ്ററീസ്’. റോ മെറ്റീരിയല്‍സിന്റെ ക്വാളിറ്റി ചെക്കിങ്ങ് മുതല്‍ കസ്റ്റമര്‍ ഫീഡ് ബാക്ക് വരെയുള്ള കാര്യങ്ങളില്‍ കമ്പനി സദാ ജാഗരൂകരാണ്.മികച്ച ഒരു R&D team ആണ് കമ്പനി യ്ക്കുള്ളത്. ഡോ. നൗഫല്‍ കേരള ബാറ്ററി manufacture അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ആയി പ്രവര്‍ത്തിക്കുന്നു.

കേരളത്തിലെ 14 ജില്ലകളിലും തങ്ങളുടെ ബ്രാന്റിന് ആഴത്തില്‍ വേരോട്ടം ഉണ്ടാക്കുക എന്നതാണ് ഈ യുവസംരംഭകരുടെ ലക്ഷ്യം.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *