Monday, November 25Success stories that matter
Shadow

പ്ലംബിങ്ങ് മേഖലയിലെ ആദ്യത്തെ ബ്രാന്റ് – സ്റ്റാര്‍ പ്ലംബിങ്ങ്

0 0

സാധാരണഗതിയില്‍ നമുക്ക് പ്ലംബിങ്ങ് ആവശ്യങ്ങള്‍ വന്നാല്‍ വീടിനടുത്തുള്ള പ്ലംബറെ വിളിക്കുകയാണ് പതിവ്. മിക്കവാറും പ്ലംബര്‍മാരും അവരുടെ സൗകര്യം അനുസരിച്ച് മാത്രമാണ് വരിക. അതും രണ്ടുമൂന്ന് ദിവസം കാത്തിരിക്കേണ്ടിയും വന്നേക്കാം. എന്നാല്‍ നമുക്ക് പ്ലംബങ്ങ് ആവശ്യങ്ങള്‍ക്കായി ഒരു സ്ഥാപനത്തെ ആശ്രയിക്കാന്‍ സാധിക്കുമെങ്കിലോ, അതും ആവശ്യസമയത്ത് പ്ലംബറെ ലഭിക്കുന്നവിധം, അതെ അത്തരത്തില്‍ നിങ്ങളുടെ എല്ലാവിധ പ്ലംബങ്ങ് ആവശ്യങ്ങള്‍ക്കും ആശ്രയിക്കാവുന്ന സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ പ്ലംബിങ്ങ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തേക്കുറിച്ചും സേവനങ്ങളുടെ പ്രത്യേകതകളേക്കുറിച്ചും സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ നൗഷാദ് വിജയഗാഥയുമായി സംസാരിക്കുന്നു.

പ്ലംബിങ്ങ് മേഖലയിലെ 2 പതിറ്റാണ്ടുകളുടെ പ്രവര്‍ത്തിപരിചയം കൈമുതലാക്കിയാണ് നൗഷാദ്, സ്റ്റാര്‍ പ്ലംബിങ്ങ് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. പ്ലംബിങ്ങ് പ്രശ്‌നമുള്ള ഒരു വീട്ടില്‍ സര്‍വ്വീസ് ചെയ്തുകഴിഞ്ഞാല്‍ ആ കസ്റ്റമറുടെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ്ണമായും പരിഹാരം നല്‍കിയാലേ നമുക്ക് ഫീര്‍ഡില്‍ നിലനില്‍പ്പുള്ളൂ. ആ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്, നൗഷാദ് പറയുന്നു. പുതിയ വീടുകളുടെ പ്ലംബിങ്ങ് ജോലികള്‍ക്ക് പുറമെ വീടുകളില്‍ വാട്ടര്‍ പൈപ്പ് പൊട്ടി ഉണ്ടാകുന്ന ലീക്കേജ്, ടോയ്‌ലെറ്റിന്റെ ഔട്ട്‌ലെറ്റുകളില്‍ ഉണ്ടാകുന്ന ബ്ലോക്ക് എന്നിവയും സ്റ്റാര്‍ പൈപ്‌സ് കൃത്യമായി പരിഹരിച്ചു നല്‍കുന്നുണ്ട്. കൂടാതെ പുതിയ വീടുകളുടെ പ്ലംബിങ്ങിനൊപ്പം സെപ്റ്റിക് ടാങ്കിലേക്കുള്ള ഔട്ട്്‌ലെറ്റുകളുടെ, കല്‍പ്പണിക്കാര്‍ ചെയ്യേണ്ട നിര്‍മ്മാണവും സ്ഥാപനം ചെയ്തുനല്‍കുന്നുണ്ട്. കാരണം ആ ജോലി കല്‍പ്പണിക്കാര്‍ ചെയ്യുമ്പോള്‍ പൈപ്പുകള്‍ക്കിടയിലുള്ള മാന്‍ഹോളുകള്‍ക്കുള്ളില്‍ കണ്‍സ്ട്രക്ഷനിടയില്‍ ഉപയോഗിച്ച ചാക്ക് പോലുള്ള പല വസ്തുക്കളും കാരണം തടസ്സം ഉണ്ടാകാറുണ്ട്. അത് ഭാവിയില്‍ ആ വീട്ടുകാര്‍ക്ക് പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ഇത് ഒഴിവാക്കാനാണ് ഈ ജോലികൂടി ഞങ്ങള്‍ ഏറ്റെടുക്കുന്നത്, നൗഷാദ് പറയുന്നു. കൂടാതെ ബാത്ത്‌റൂമുകളിലും മറ്റും ടൈലുകള്‍ക്കുള്ളില്‍ പൈപ്പ് പൊട്ടി ഉണ്ടാകുന്ന ലീക്കേജ് കൃത്യമായി കണ്ടുപിടിക്കുകയും അവയ്ക്ക് താല്‍ക്കാലിക മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെ ശരിയായ രീതിയില്‍ യഥാര്‍ത്ഥ കാരണം കണ്ടുപിടിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കുന്നു. ഇതുവരെ ഞങ്ങള്‍ ഏറ്റെടുത്ത ഒരു പ്രോജക്ടിലും വീണ്ടും കംപ്ലയ്‌ന്റെ ഉണ്ടായിട്ടില്ല എന്നത് അഭിമാനാര്‍ഹമായ കാര്യമാണ്, നൗഷാദ് കൂട്ടിച്ചേര്‍ക്കുന്നു. സര്‍വ്വീസിലുള്ള ഈ കൃത്യത മൂലമാണ് ഈ കൊറോണ കാലഘട്ടത്തിലും സ്ഥാപനത്തിന് ധാരാളം വര്‍ക്കുകള്‍ ലഭിക്കുന്നത്.

മറ്റുള്ളവരില്‍നിന്നും വ്യത്യസ്ഥമായി പി.പി.ആര്‍.സി പൈപ്പുകളാണ് വാട്ടര്‍ സപ്ലൈയ്ക്കായി സ്റ്റാര്‍ പ്ലംബിങ്ങ് കൂടുതലായും ഉപയോഗിക്കുന്നത്. ജോയിന്റുകളിലോ മറ്റുഭാഗങ്ങളിലോ ലീക്കേജ് ഉണ്ടാകില്ല എന്നതാണ് ഈ പൈപ്പിന്റെ പ്രത്യേകത. മാത്രമല്ല ഇത് ഫുഡ് ഗ്രേഡ് പൈപ്പുകളുമാണ്. വലിയ പാര്‍പ്പിട സമുച്ഛയങ്ങള്‍ക്കെല്ലാം ഏറ്റവും മികച്ചത് പി.പി.ആര്‍.സി. പൈപ്പുകളാണ്. മറ്റുപൈപ്പുകളില്‍നിന്നും വ്യത്യസ്ഥമായി കൂടുതല്‍ പ്രഷര്‍ താങ്ങാന്‍ കപ്പാസിറ്റിയുള്ളവയാണ് പി.പി.ആര്‍.സി. പൈപ്പുകള്‍. സാധാരണ പി.വി.സി. പൈപ്പുകള്‍ ഉപയോഗിച്ച് പ്ലംബിങ്ങ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സമയം ആവശ്യമാണ് പി.പി.ആര്‍.സി. പൈപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ എങ്കിലും സ്റ്റാര്‍ പ്ലംബിങ്ങിന്റെ വിദഗ്ദരായ തൊഴിലാളികള്‍ പി.വി.സി പൈപ്പുകള്‍ക്ക് എടുക്കുന്ന അതേ സമയംകൊണ്ട് തന്നെ ഈ വര്‍ക്കുകള്‍ തീര്‍ക്കും.

ഡ്രെയ്‌നേജ് പൈപ്പുകള്‍ക്കെല്ലാം വാട്ടര്‍ലെവല്‍ ഉപയോഗിച്ച് അതിന്റെ സ്ലോപ്പ് കൃത്യമായി മനസ്സിലാക്കി യാതൊരു വിധത്തിലും പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകില്ല എന്ന് ഉറപ്പാക്കിയാണ് പ്ലംബിങ്ങ് ജോലികള്‍ നടത്തുന്നത്. കൂടാതെ ഇന്ന് വീടുകളില്‍ ഉണ്ടാകുന്ന സെപ്റ്റിക് ടാങ്ക് ബ്ലോക്ക് പോലുള്ള പ്രശ്‌നങ്ങള്‍ വന്നാല്‍ നമ്മുടെ സ്റ്റാഫ് ഉടനടി സ്ഥലത്ത് എത്തുകയും കൃത്യമായ രീതിയില്‍ അതിന്റെ കാരണങ്ങള്‍ കണ്ടെത്തുയും ചെയ്യും. ഇത്തരം പ്രശ്‌നങ്ങള്‍ മറ്റുപലരും താല്‍ക്കാലികമായി ചെയ്തുതീര്‍ക്കുകയും വീണ്ടും ആ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന കാഴ്ച നാം ദിവസവും കാണുന്നതാണ്. ഇതിന് കാരണം കൃത്യമായ പഠനങ്ങള്‍ നടത്താതെയാണ് ചില പ്ലംബര്‍മാര്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ്. ഇതുവഴി അറിവില്ലാത്ത പ്ലംബര്‍മാര്‍ വീട്ടുകാരുടെ ധാരാളം പണം നഷ്ടപ്പെടുത്തുന്ന കാഴ്ചയും ഞങ്ങള്‍ കണ്ടിട്ടുണ്ട്. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ് സ്റ്റാര്‍ പ്ലംബിങ്ങ് ഉറപ്പുനല്‍കുന്നത്, നൗഷാദ് പറയുന്നു.

സ്റ്റാര്‍ പ്ലംബിങ്ങില്‍ മാനേജ്‌മെന്റ് തൊഴിലാളിബന്ധം വളരെ ശക്തമാണ്. എല്ലാ ആഴ്ചയിലും കൃത്യമായി മീറ്റിംങ്ങുകള്‍കൂടി പ്രൊജക്ടുകള്‍ വിലയിരുത്തുകയും മികച്ച ആളുകളെ അംഗീകരിക്കുകയും പ്രശ്‌നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. തൊഴിലാളികള്‍ ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ കുടുംബത്തിലെന്ന പോലെ ചര്‍ച്ച ചെയ്യുകയും അവയ്ക്ക് പരിഹാരം കാണുകയും ചെയ്യുന്നു. സ്ഥാപനത്തിലെ ഓരോ തൊഴിലാളിയുടെയും ജീവിത നിലവാരം ഉയരണം എന്നാണ് മാനേജ്‌മെന്റിന്റെ ആഗ്രഹം അതിനായി എല്ലാവിധ സഹായവും സ്ഥാപനം നല്‍കുന്നുണ്ട്. ഇതിനെല്ലാം പുറമെ ബ്രാന്റഡ് പി.വി.സി. പൈപ്പുകളും ഫിറ്റിങ്ങുകളും സ്ഥാപനം സപ്ലൈ ചെയ്യുുണ്ട്. വീടുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, വ്യാപാര സമുച്ചയങ്ങള്‍ തുടങ്ങി എല്ലാവിധ വര്‍ക്കുകളും സ്ഥാപനം കേരളത്തിലെവിടെയും ഉത്തരവാദിത്വത്തോടെ ചെയ്ത് നല്‍കുന്ന

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *