ലക്ഷങ്ങളും കോടികളും മുടക്കി നാം വീടുകളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും നിര്‍മ്മിക്കുമ്പോള്‍ ഒഴിച്ചുകൂടാനാകാത്തതും എന്നാല്‍ നാം യാതൊരു പ്രാധാന്യവും നല്‍കാത്തതുമായ കാര്യമാണ് പെസ്റ്റ് കണ്ട്രോളിങ്ങ്. കാലങ്ങളായി അടഞ്ഞുകിടക്കുന്ന വീടുകളും വ്യവസായശാലകളുമെല്ലാമാണ് ചിതല് അടക്കമുള്ള കീടങ്ങളുടെ ആക്രമണത്തിന് ഇരയാവുന്നത്. കോടികള്‍ ചെലവിട്ട്് നിര്‍മ്മിച്ച ചില വീടുകളിലും മറ്റും ചിതല് കയറിയും തടികളില്‍ ഉച്ചന്‍കുത്തിയുമെല്ലാം നാശമാകുന്ന കാഴ്ച ഒരുപക്ഷെ നമുക്ക് സഹിക്കാവുന്നതിനും അപ്പുറമായിരിക്കും. ഇത്തരം പ്രതിസന്ധികള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ വീടിനുള്ളിലും പരിസരത്തും ചിതല്, എലി, പാറ്റ, കൊതുക്, എട്ടുകാലി, പല്ലി, മൂട്ട, ഉറുമ്പ്, പാമ്പ് എന്നിങ്ങനെ അനേകം രൂപത്തില്‍ വരാം. ഇത്തരം സാഹചര്യത്തില്‍ നമുക്ക് വിശ്വസിക്കാവുന്ന സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിട്രസ് സര്‍വ്വീസസ്. ഈ മേഖലയിലെ ആളുകളുടെ അജ്ഞതയേക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ചും, സ്ഥാപനം നല്കുന്ന സേവനങ്ങളേക്കുറിച്ചും സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ മുഹമ്മദ് ബാസിം, മുഹമ്മദ് അമീന് എന്നിവര്‍ വിജയഗാഥയുമായി സംസാരിക്കുന്നു.
വീടിന് തറകെട്ടുമ്പോള്തന്നെ പെസ്റ്റ് കണ്ട്രോളിങ്ങിനുള്ള നടപടികള്‍ നാം തുടങ്ങണം. എന്നാല്‍ മലയാളികളുടെ ചിന്താഗതി മറിച്ചാണ്, ‘ചിതല് വരട്ടെ അപ്പോള്‍ നോക്കാം’ എന്നാണ്. അടുത്തകാലത്ത് കാക്കനാടുള്ള ഒരു എന്‍.ആര്.ഐ.യുടെ അടഞ്ഞുകിടന്ന വീട് തുറപ്പോള്‍ കണ്ടത് 5 ലക്ഷം രൂപയുടെ വുഡ് ഫര്‍ണീച്ചര്‍ നശിച്ചുപോയ കാഴ്ചയാണ്. യഥാര്‍ത്ഥത്തില്‍ ആളുകളുടെ അജ്ഞതമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി നാം ഒരു കാര്‍ വാങ്ങുമ്പോള്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതുപോലെയാണ് ലക്ഷങ്ങള്‍ മുടക്കി പണിയുന്ന വീടുകള്‍ക്ക് പെസ്റ്റ് കണ്ട്രോള് ചെയ്യേണ്ടത്, മുഹമ്മദ് ബാസിം പറയുന്നു. കീടങ്ങളുടെ ശല്യം വീടുകളിലുും കെട്ടിടങ്ങളിലും ദൈനംദിന കാഴ്ചയാണ്. 200 വ്യത്യസ്ഥതരത്തിലുള്ള ചിതലുകള്‍ ഇന്ന് നമ്മുടെ രാജ്യത്ത് കാണപ്പെടുന്നുണ്ട്. കൂടാതെ തടികളില്‍ ഉച്ചന്കുത്തല്, വീടുകളില്‍ പാറ്റ ശല്യം, മൂട്ട ശല്യം,എലി ശല്യം എന്നിങ്ങനെ അനേകം കീടങ്ങളുടെ ആക്രമണമാണ് ഇന്ന് നാം നേരിടുന്നത്.
സിട്രസ് പെസ്റ്റ് കണ്ട്രോള് സെര്‍വീസസിന്റെ ഏറ്റവും വലിയ പ്രത്യേകത ഓരോ സൈറ്റിലും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം തുടര്‍ന്ന് ഈ പ്രശ്നം വരാതിരിക്കാന്‍ എന്തെല്ലാം ചെയ്യണം എന്ന് ഉപഭോക്താവിനെ മനസ്സിലാക്കുകയും ആ പ്രശ്നത്തിന്റെ കാരണം കണ്ടെത്തി അതിനെ ഉന്മൂലനം ചെയ്യുകയുമാണ് ചെയ്യുന്നത്. പെസ്റ്റ് കണ്ട്രോള് മേഖലയില്‍ വര്‍ഷങ്ങളുടെ സേവനമുള്ള ടെക്നീഷ്യന്മാരാണ് സിട്രസ് സര്‍വ്വീസസില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റെടുക്കുന്ന പ്രൊജക്ടുകളില്‍, കസ്റ്റമര്‍ക്ക് 100 ശതമാനവും സംതൃപ്തി നല്‍കുക എന്നുള്ളതാണ് സിട്രസിന്റെ ആപ്തവാക്യം, മുഹമ്മദ് അമീന് പറയുന്നു. മറ്റ് പെസ്റ്റ് കണ്ട്രോള് സ്ഥാപനങ്ങള്‍ നല്കുന്നതിനേക്കാള് മികച്ച സേവനവും കസ്റ്റമര്‍ക്ക് താങ്ങാവുന്ന സര്‍വ്വീസ് ചാര്‍ജ്ജും മാത്രമേ സിട്രസ് സര്‍വ്വീസസ് ഈടാക്കാറുള്ളൂ. പെസ്റ്റ് കണ്ട്രോളില് ഏറ്റവും ശ്രദ്ധിക്കേണ്ടത് ചിതലിന്റെയോ, വുഡ് ബോററിന്റെയോ ആക്രമണം ഉണ്ടാകുമ്പോള്‍തന്നെ അത് നിയന്ത്രിക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കണം എന്നതാണ്. അല്ലെങ്കില്‍ അതിന്റെ അനന്തരഫലം ഭീകരമായിരിക്കും. തടിയിലോ, ഭിത്തിയിലോ ചിതലിന്റെയോ വുഡ് ബോററിന്റെയോ ആക്രമണം കണ്ടാല്‍ സാധാരണ കടകളില്‍നിന്നും വാങ്ങുന്ന താല്‍ക്കാലിക മാര്‍ഗ്ഗങ്ങള്‍ (സ്പ്രേയും മറ്റും) ഉപയോഗിക്കരുത്. കാരണം അത് ആ പ്രതലത്തിന് മുകളിലുള്ള പ്രശ്നം മാത്രമേ പരിഹരിക്കുകയുള്ളൂ. ഉള്ളിലുള്ള ഭാഗം മുഴുവന്‍ താമസിയാതെ നശിപ്പിക്കപ്പെടും. അതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടനടി പെസ്റ്റ് കണ്ട്രോള് സ്ഥാപനങ്ങളുടെ സഹായം തേടണം.
ഈ മേഖലയില്‍ ഇന്ന് ഉപയോഗിക്കുതില്‍ ഏറ്റവും മികച്ച കെമിക്കല്‍ സൊല്യൂഷനുകളും ടെക്്നോളജികളുമാണ് സിട്രസ് സര്‍വ്വീസസ് ഉപയോഗിക്കുന്നത്. കൂടാതെ വീടുകളില്‍ കീടങ്ങളെ തുരത്താനായി ഉപയോഗിക്കുന്ന രണ്ട് വ്യത്യസ്ഥ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ചിരിക്കുകയാണ് സിട്രസ് ഇപ്പോള്‍. സിപ്, പോക്ക എന്നീ 2 വ്യത്യസ്ഥ ബ്രാന്റുകളില്‍ ഈച്ച, ഉറുമ്പ്, പാറ്റ മുതലായവയെ വളരെ ഫലപ്രദമായി നശിപ്പിക്കാന്‍ സാധിക്കുന്ന ഉല്‍പ്പന്നങ്ങളാണിവ. വിവിധ ഇനം ഓര്‍ഗാനിക് ഓയിലുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ ഉത്പന്നങ്ങള്‍ ഉപയോഗിക്കുവാനും എളുപ്പമാണ്. ഇവ കൈകൊണ്ട് തളിക്കാവുന്നതാണ് എന്നതാണ് ഇവയുടെ പ്രത്യേകത.
കൊച്ചിയില്‍ കളമശ്ശേരി ആസ്്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇന്ന് കേരളത്തില്‍ ഒട്ടുമിക്ക ജില്ലകളിലും തങ്ങളുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ഒരു എന്‍ക്വയറി വന്നാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രസ്തുത സൈറ്റ് സന്ദര്‍ശിക്കകയും സത്വര നടപടികള്‍ സ്വീകരിക്കുകയും ചെയ്യും എന്നുള്ളതും സിട്രസ് സര്‍വ്വീസസിന്റെ പ്രത്യേകതയാണ്. സംരഭകത്വത്തോടുള്ള പാഷന് മൂലം ഈ മേഖലയിലേക്ക് കടന്നുവന്ന യുവസംരംഭകരാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ മുഹമ്മദ് ബാസിമും, മുഹമ്മദ് അമീനും. സുരക്ഷിതമായ ജോലികള്‍ തേടി നമ്മുടെ ചെറുപ്പക്കാര്‍ പോകുന്ന ഈ കാലഘട്ടത്തില്‍ സംരംഭക മേഖലയിലേക്കിറങ്ങിവന്ന ഈ യുവ സംരംഭകര്‍ യുവജനങ്ങള്‍ക്ക് മാതൃക കൂടിയാണ്.