പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നതും മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നതുമായ ധാരാളം പ്രശ്‌നങ്ങള്‍ നാം നിത്യജീവിതത്തില്‍ നേരിടുന്നുണ്ട്. ഫാക്ടറികളില്‍നിന്നും പുറപ്പെടുവിക്കുന്ന വിഷവാതകങ്ങള്‍, പുഴകളിലേക്കും മറ്റും ഒഴുക്കിവിടുന്ന രാസമാലിന്യങ്ങള്‍, കൃഷികള്‍ക്കുപയോഗിക്കുന്ന രാസവളങ്ങള്‍ തുടങ്ങിയവ പ്രകൃതിയെ മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് നമ്മുടെ നാട്ടില്‍ ക്യാന്‍സര്‍ സെന്ററുകളും, ഡയാലിസിസ് സെന്ററുകളും, ഫൈവ് സ്‌ററാര്‍ ഹോസ്പിറ്റലുകളും കൂടുതലായി രംഗത്തുവരുന്നത്. ഇതുപോലെ കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം. സര്‍ക്കാര്‍ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അത് വിജയിച്ചതായി കാണുന്നില്ല. ആയതിനാല്‍ ഇനിയും ഈ വിഷയത്തില്‍ സര്‍ക്കാരും, ജനങ്ങളും ശക്തമായ തീരുമാനങ്ങള്‍ എടുക്കേണ്ടിയിരിക്കുന്നു. ചെറിയ സാമ്പത്തിക ലാഭവും സൗകര്യവും നോക്കിയാണ് നാം പലപ്പോഴും പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ കൂടുതലും ഉപയോഗിക്കാന്‍ തയ്യാറാകുന്നത്. ചൂടുള്ള ഭക്ഷണം പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ വാങ്ങി വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ നാം അറിയാതെ ക്യാന്‍സറിനെയും, വൃക്കരോഗങ്ങളെയും വീട്ടിലേക്ക് വിളിച്ചുകയറ്റുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ ഭക്ഷണം വാങ്ങില്ല എന്ന് നാം ഒരുമിച്ചു തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണ് ഇത്. എന്നാല്‍ നാം അത് ചെയ്യുന്നില്ല. കാരണം നമുക്ക് ഇപ്പോള്‍ അസുഖങ്ങള്‍ ഒന്നുമില്ല. എന്നാല്‍ പതിയെ പതിയെ ഈ ജീവിതരീതിയിലൂടെ ഇത്തരം മാരകരോഗങ്ങള്‍ നമ്മെ അടിമകളാക്കി മാറ്റും. ഒരു കാര്യം നാം ഒരിക്കലും മറക്കരുത്. ‘രോഗം വന്നിട്ട്് ചികിത്സിക്കുന്നതിലും നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുന്നത്’. ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ സാധാരണ റസ്‌റ്റോറന്റുകള്‍ വരെ ഭക്ഷണം പാഴ്‌സല്‍ നല്‍കുവാനായി പ്ലാസ്റ്റിക് കണ്ടെയ്‌നറുകളെയും കവറുകളെയുമാണ് ആശ്രയിക്കുന്നത്.
പ്ലാസ്റ്റിക്കിന് ഒരു പകരക്കാരന്‍ ഇല്ല എന്നതായിരുന്നു ഇത്രയും നാള്‍ നമ്മുടെ പ്രശ്‌നം. എന്നാല്‍ ഇപ്പോള്‍ ഏത് പ്ലാസ്റ്റിക് ഉല്‍പ്പന്നത്തിനും പകരമായി ഫുഡ് പാക്കിങ്ങിന് ഉപയോഗിക്കുവാനായി വേള്‍ഡ് മാര്‍ക്കറ്റില്‍ നിലവിലുള്ളതും പുതിയതായി ഇറങ്ങുന്നതുമായ ഉല്‍പ്പന്നങ്ങള്‍ കേരള മാര്‍ക്കറ്റില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് എറണാകുളത്ത് മരട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെയ്ന്റ് ജോ ഇന്നവേഷന്‍സ്.
നൂറ് ശതമാനം കംപോസ്റ്റബിളായ ഷുഗര്‍കെയ്ന്‍ പള്‍പ്പില്‍നിന്നും നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ഇവയില്‍ ഭൂരിഭാഗവും. ബിരിയാണി, ചോറ്, കറികള്‍, ചട്ട്ണി എന്നിങ്ങനെ ഏത് വിധത്തിലുള്ള ഭക്ഷണസാധനവും ഒരുവിധത്തിലും ലീക്ക് ചെയ്യാതെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് സെയ്ന്റ് ജോയുടെ ഫുഡ്കണ്ടയ്‌നറുകള്‍. ഹോട്ടലുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെല്ലാം ധൈര്യമായി ചൂടുള്ള ഭക്ഷണങ്ങള്‍ പാഴ്‌സലായി നല്‍കാന്‍ ഉപയോഗിക്കാവുന്നതുമാണ് സെയ്ന്റ് ജോയുടെ ഫുഡ് കണ്ടെയ്‌നറുകള്‍. പ്ലാസ്റ്റിക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയില്‍ കാര്യമായ വ്യത്യാസവും വരുന്നില്ല എന്നതും ഇതിന്റെ ആകര്‍ഷണമാണ്. ഒരു മാറ്റത്തിന് തുടക്കം കുറിക്കേണ്ടത് നമ്മളാണ്. പ്രത്യേകിച്ച് ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍, ഇവര്‍ സമൂഹത്തോടും ഭൂമിയോടും പ്രതിബദ്ധത കാണിക്കേണ്ട സമയമാണ് ഇത്. ഒരു കാര്യം നാം മറക്കരുത്, നമുക്കാവശ്യം ക്യാന്‍സര്‍ സെന്ററുകളും, ഡയാലിസ് സെന്ററുകളും, ഫൈവ് സ്റ്റാര്‍ ആശുപത്രികളുമൊന്നുമല്ല, നല്ല ഭക്ഷണം നല്ല പാത്രത്തില്‍ നല്ല രീതിയില്‍ തീന്‍ മേശയിലെത്തുന്നുണ്ടെന്ന് നാം ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഇന്ന് കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ച ക്വാളിറ്റി ഭക്ഷണമാണ് ലഭിക്കുന്നത്. അത് നാം ഉറപ്പുവരുത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ആ ഭക്ഷണം അതേ ക്വാളിറ്റിയില്‍ തന്നെ കഴിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം നമ്മുടേതാണ് (പ്ലാസ്റ്റിക്ക് പ്ലെയ്റ്റുകള്‍, പ്ലാസ്റ്റിക്ക് കണ്ടെയ്‌നറുകള്‍, എന്നിവ ഉപയോഗിക്കുന്നില്ല എന്ന് നാം ഉറപ്പ് വരുത്തുന്നുമില്ല, അത് നാം ആവശ്യപ്പെടുന്നുമില്ല എന്നതാണ് ഇതിന് കാരണം). നാം ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം (ഓണ്‍ലൈന്‍ ഡെലിവറി വഴി) എങ്ങനെ പാക്ക്‌ചെയ്ത് നമുക്ക് കിട്ടണം എന്നത് നമ്മള്‍ ആവശ്യപ്പെടുന്നില്ല. ആയതിനാലാണ് ഫുഡ് പാക്കിങ്ങില്‍ പ്ലാസ്റ്റിക്കിന്റെ അമിതമായ കടന്നുകയറ്റം ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതുജനമാണ് (മാറേണ്ടത് നമ്മളാണ്)
2017-ല്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനുമായി ചേര്‍ന്ന് 50000-ത്തില്‍പ്പരം കാണികള്‍ക്ക് ഇക്കോഫ്രണ്ട്‌ലി കണ്ടെയ്‌നറുകളില്‍ ഭക്ഷണം നല്‍കിക്കൊണ്ടായിരുന്നു കമ്പനിയുടെ തുടക്കം. ഇത് അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയാവുകയും ചെയ്തു. കൂടാതെ, ചില്ല് കുപ്പികള്‍ പാഴ്‌സല്‍ ആയി അയയ്ക്കുമ്പോള്‍ പൊട്ടാതിരിക്കാന്‍ പാകത്തിനുള്ള പാക്കേജിങ്ങുകള്‍ സെയ്ന്റ് ജോ ഇന്നവേഷന്‍ അവതരിപ്പിക്കുന്നുണ്ട്. ഈ ഓണക്കാലത്ത് 28 തരം വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ 100 ശതമാനം ഓര്‍ഗാനിക്ക് ആയ കണ്ടെയ്‌നറുകളില്‍ ആക്കി അത് പ്രത്യേകം തയ്യാറാക്കിയ പേപ്പര്‍ ബോക്‌സുകളിലാക്കി പാഴ്‌സല്‍ നല്‍കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സെയ്ന്റ് ജോ ഇന്നവേഷന്‍സ്.
ZUME, CHUK തുടങ്ങിയ ഇന്റര്‍നാഷണല്‍ ബ്രാന്റുകളുടെ കേരളത്തിലെ സോള്‍ ഡിസ്ട്രിബ്യൂട്ടര്‍ കൂടിയാണ് സെയ്ന്റ് ജോ ഇന്നവേഷന്‍സ്. ഈ ബ്രാന്റുകള്‍ എല്ലാം തന്നെ US FDA സര്‍ട്ടിഫൈഡ് ഉല്‍പ്പന്നങ്ങളാണ്. ഇത് ഭക്ഷണത്തോടുകൂടി ഫ്രീസ് ചെയ്യാവുന്നതും, മൈക്രോവേവ് ചെയ്യാവുന്നതും, ബേക്ക് ചെയ്യാവുന്നതുമാണ്.
കൂടാതെ സ്വന്തമായി ഇക്കോഫ്രണ്ട്‌ലി പാക്കേജിങ്ങ് ഉല്‍പ്പന്നങ്ങളുടെ മാനുഫാക്ചറിങ്ങും കമ്പനിക്ക് ഉണ്ട്. അതിനാല്‍ ഓരോ ഉപഭോക്താവിന്റെയും ആവശ്യത്തിനനുസരിച്ചുള്ള ഇന്നവേറ്റീവ് പാക്കേജിങ്ങ് സൊല്യൂഷന്‍ നല്‍കുവാനും കമ്പനിക്ക് സാധിക്കുന്നുണ്ട്. പേപ്പര്‍ ബാഗുകള്‍, പേപ്പര്‍ റൗണ്ട് ബോക്‌സുകള്‍, പേപ്പര്‍ സ്‌ക്വയര്‍ ബോക്‌സുകള്‍, കയര്‍ കൊക്കോ പാത്രങ്ങള്‍, കയറിന്റെ ഹാങ്ങിങ്ങ് ചെടിച്ചട്ടികള്‍, കയര്‍ മാറ്റുകള്‍, പേപ്പര്‍ സ്‌ട്രോ, ഗിഫ്റ്റ് ബോക്‌സുകള്‍, പേപ്പര്‍ റോപ്പുകള്‍ എന്നിങ്ങനെ നമ്മുടെ നിത്യ ജിവിതത്തില്‍ പ്ലാസ്റ്റിക്കിന് പകരമായി ഉപയോഗിക്കാന്‍ പറ്റുന്ന എല്ലാ ഉല്‍പ്പന്നങ്ങളും നല്‍കുന്നു എന്നതാണ് സെയ്ന്റ്‌ജോ ഇന്നവേഷന്‍സിന്റെ ഏറ്റവും വലിയ പ്രത്യേകത, ഈ ഉല്‍പ്പന്നങ്ങള്‍ എല്ലാം തന്നെ ഉപയോഗിച്ച ശേഷം കത്തിച്ചുകളയാവുന്നതോ, മണ്ണില്‍ അലിഞ്ഞ് വളം ആയി മാറുന്നവയോ ആണ് എന്നതാണ്. ആരോഗ്യമുള്ള ഒരു തലമുറയ്ക്കായി നമുക്ക് സെയ്ന്റ് ജോ ഇന്നവേഷനുമായി കൈ കോര്‍ക്കാം.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 9074822320, www.saintjoinnovations.com