Monday, November 25Success stories that matter
Shadow

ആര്‍ & എല്‍ ലീഗല്‍ സര്‍വ്വീസസ് സംരഭകരുടെ സുഹൃത്തും വഴികാട്ടിയും

0 0

വ്യത്യസ്ഥമായ പല മേഖലകളില്‍ ജോലിചെയ്ത് കരിയറില്‍ എങ്ങുമെത്താനാവാതെ വിഷമിച്ച ഒരു ചെറുപ്പക്കാരന്‍, സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചു. രജിസ്‌ട്രേഷന്‍ എജന്‍സിയില്‍ നിന്നും അപ്പോഴാണ് അറിയുന്നത് സ്ഥാപനം രജിസ്‌ട്രേഷന്‍ ചെയ്യാന്‍ മാത്രം 80,000 രൂപയോളം ചെലവ് വരുമെന്ന്. കൈയ്യില്‍ അത്യാവശ്യം മൂലധനമുള്ള തന്റെ അവസ്ഥ ഇതാണെങ്കില്‍ കൈയ്യില്‍ കാര്യമായ മൂലധനമൊന്നുമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ ഒരു സംരംഭം തുടങ്ങാന്‍ സാധിക്കും എന്ന് അദ്ദേഹം ചിന്തിച്ചു. കാര്യമായ സാമ്പത്തിക ഭദ്രതയില്ലാത്ത ഒരാള്‍ക്ക് എങ്ങനെ ഒരു കമ്പനി, എല്‍.എല്‍.പി. മുതലായവ കുറഞ്ഞ ചെലവില്‍ രജിസ്‌ട്രേഷ്ന്‍ ചെയ്യാം എന്ന് അദ്ദേഹം വിശദമായ പഠിച്ചു. അതില്‍ വിജയിച്ചപ്പോള്‍ ഒരുകാര്യം മനസ്സിലായി ഈ മേഖലയില്‍ ധാരാളം സാധ്യതകള്‍ ഉണ്ടെന്നും ധാരാളം ആളുകളെ സഹായിക്കാന്‍ സാധിക്കുമെന്നും. വ്യത്യസ്ഥ മേഖലകളില്‍ ജോലി ചെയ്യുകയും തുടര്‍ന്ന് സംരംഭകനാവുകയും, അനേകം സംരംഭകര്‍ക്ക് സുഹൃത്തും വഴികാട്ടിയുമായി മാറിയ തിരുവനന്തപുരം സ്വദേശി അനില്‍ കമ്മത്ത് എന്ന യുവസംരംഭകന്റെ കഥയാണിത്. ഇദ്ദേഹം വളരെ യാദൃശ്ചികമായി തുടങ്ങിയ ആര്‍ ആന്റ് എല്‍ ലീഗല്‍ സര്‍വ്വീസസ് എങ്ങനെയാണ് ഇന്ന് സംരംഭകരുടെ ആശ്രയമായി മാറിയത് എന്ന് നോക്കാം.

താജ് ഹോട്ടലില്‍ ഷെഫ് ആയി തന്റെ കരിയര്‍ ആരംഭിച്ച അനില്‍ കമ്മത്ത്, ബി.പി.ഒ. എക്‌സിക്യൂട്ടീവ്, മെഡിക്കല്‍ റെപ്രസന്റേറ്റീവ് എന്നീ മേഖലകളിലേക്ക് കളംമാറ്റി ചവിട്ടിയെങ്കിലും അതിലൊന്നും സംതൃപ്തനായിരുന്നല്ല. തുടര്‍ന്ന് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചു. അതിനായി ഒരു കണ്‍സല്‍ട്ടന്‍സിയെ സമീപിച്ചപ്പോഴാണറിയുന്നത് തന്റെ കൈയ്യിലുള്ള മൂലധനത്തില്‍ നിന്നും 80,000 രൂപയോളം കമ്പനി രജിസ്‌ട്രേഷന് ചെലവ് വരുമെന്ന് മനസ്സിലാക്കുന്നത്. അപ്പോള്‍ അനില്‍ ചിന്തിച്ചത് ഒരു സാധാരണക്കാരന്‍ ഇതിനായി ശരിക്കും ബുദ്ധിമുട്ടേണ്ടി വരുമല്ലോ എന്നാണ് അപ്പോഴാണ് ഈ മേഖലയില്‍ ധാരാളം അവസരം ഉണ്ടെന്ന് മനസ്സിലാക്കുന്നത്. തുടര്‍ന്ന് കമ്പനി രജിസ്‌ട്രേഷന്‍ ചെയ്തു നല്‍കുന്ന സ്ഥാപനം ആരംഭിച്ചു. മറ്റ് ഏജന്‍സികള്‍ ഈടാക്കുന്നതിന്റെ പകുതി ചെലവില്‍ കമ്പനി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കാന്‍ തുടങ്ങി. മികച്ച സേവനവും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സംരംഭകര്‍ക്ക് നല്‍കിയതിനാല്‍ സ്ഥാപനം നല്ലരീതിയില്‍ മുന്നേറി. അപ്പോഴാണ് മറ്റൊരുകാര്യം മനസ്സിലാകൂന്നത് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ 15% സ്ഥാപനങ്ങള്‍ മാത്രമേ നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ എന്ന്. ‘ഇന്ത്യയില്‍ ഏറ്റവും കുറവ് ബിസിനസ് രജിസ്‌ട്രേഷന്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ്് കേരളം, അനില്‍ പറയുന്നു.

ട്രേഡ്മാര്‍ക്ക്, ഇന്‍കോര്‍പ്പറേഷന്‍ തുടങ്ങിയ മേഖലകളിലാണ് സ്ഥാപനം കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്. പ്രൊപ്രൈറ്റര്‍ഷിപ്പ് ബിസിനസ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, എല്‍.എല്‍.പി. തുടങ്ങി വ്യത്യസ്ഥരീതിയിലുള്ള സ്ഥാപനങ്ങള്‍ തുടങ്ങാന്‍ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് ഇത്തരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഭാവി മുന്നില്‍കണ്ട് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം എന്നെല്ലാം ഞങ്ങള്‍ കസ്റ്റമേഴ്‌സിനെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കുന്നു, അനില്‍ കൂട്ടിച്ചേര്‍ക്കുന്നു. വലിയ ചെലവ് വരാത്തതും എന്നാല്‍ മലയാളികള്‍ ഒട്ടും ശ്രദ്ധിക്കാത്തതുമായ കാര്യമാണ് ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍. ഈ മേഖലയില്‍ എല്ലാവിധ ഉപദേശങ്ങളും സഹായങ്ങളും ആര്‍ ആന്റ് എല്‍ കസ്റ്റമേഴ്‌സിന് നല്‍കുന്നു. പ്രൊപ്രൈറ്റര്‍ഷിപ്പ് എന്താണെും കമ്പനി എന്താണെന്നും ഇന്നും നമ്മളില്‍ ഭൂരിഭാഗം ആളുകള്‍ക്കും അറിയില്ല, അനില്‍ പറയുന്നു. കേരളം കൂടാതെ കേരളത്തിനുപുറത്തും ഇന്ത്യയ്ക്ക് പുറത്തും കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുന്നുണ്ട് ആര്‍ ആന്റ് എല്‍ ലീഗല്‍ സര്‍വ്വീസസ്. ഒരു വ്യക്തി ഒരു സ്ഥാപനം തുടങ്ങുമ്പോള്‍ അവരുടെ സാഹചര്യവും ആവശ്യവും മനസ്സിലാക്കുകയും അവര്‍ക്ക് വേണ്ടുന്ന രീതിയിലുള്ള രജിസ്‌ട്രേഷനും മറ്റും ചെയ്തു നല്‍കുന്നതിലൂടെയാണ് സ്ഥാപനം ഈ മേഖലയില്‍ വ്യത്യസ്ഥമാകുന്നത്. സാധാരണഗതിയില്‍ രജിസ്‌ട്രേഷന്‍ സ്ഥാപനങ്ങള്‍ മറ്റ് സ്ഥാപനങ്ങള്‍ മുഖാന്തിരം രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ ആര്‍ ആന്റ് എല്‍ ലീഗല്‍ സര്‍വ്വീസ് എല്ലാ സേവനവും നേരിട്ടാണ് കസ്റ്റമര്‍ക്ക് നല്‍കുന്നത്. സഹാറ, ആംസ് ആന്റ് അനിമേഷന്‍ ലൈസന്‍സ്, ടെലികോം അതോറിറ്റിയുടെ ഒ.എഫ്.സി. ലൈസന്‍സ് (FMFL), കോ-ഓപ്പറേറ്റീവ് ബാങ്ക് രജിസ്‌ട്രേഷന്‍, ടി ബോര്‍ഡ് ലൈസന്‍സ്, സ്‌പൈസസ് ബോര്‍ഡ് രജിസ്‌ട്രേഷന്‍, ലീഗല്‍ ഒപ്പീനിയന്‍ തുടങ്ങി മറ്റാരും അധികം ചെയ്യാത്ത 150-ഓളം സേവനങ്ങള്‍ ആര്‍ ആന്റ് എല്‍ ലീഗല്‍ സര്‍വ്വീസസ് ചെയ്തു നല്‍കുന്നു.

കേരളത്തിലും കര്‍ണ്ണാടകയിലുമായി അഞ്ച് ഫ്രാഞ്ചൈസികള്‍ ആര്‍ ആന്റ് എല്‍ ലീഗല്‍ സര്‍വ്വീസിനുണ്ട്. നേരിട്ടും അല്ലാതെയും ആയി 90-ഓളം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ് ആര്‍ ആന്റ് എല്‍ ലീഗല്‍ സര്‍വ്വീസസ്. മറ്റ് ലീഗല്‍ സര്‍വ്വീസസ് സ്ഥാപനങ്ങള്‍ വാങ്ങുന്ന ഫീസിന്റെ പകുതി നിരക്കിലാണ് സ്ഥാപനം സര്‍വ്വീസുകള്‍ നല്‍കുന്നത്. പ്രശ്‌നങ്ങളും പ്രതിസന്ധികളും നിറഞ്ഞ സംരഭകത്വത്തിലേക്കിറങ്ങുന്നവര്‍ വളരെ പ്രതീക്ഷയോടെയാണ് ഈ യാത്ര തുടങ്ങുന്നത്. അതിനാല്‍ അവരെ സഹായിക്കുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ഇനി ലൈസന്‍സുകളും ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷനുമെല്ലാം നിങ്ങള്‍ക്ക് ഒരിക്കലും ബാലികേറാമലയാകില്ല, കാരണം നിങ്ങളുടെ സഹായത്തിനായി 24 മണിക്കൂറും ആര്‍ ആന്റ് എല്‍ ലീഗല്‍ സര്‍വ്വീസ് ഉണര്‍ന്നിരിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 8086629113

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *