Friday, November 22Success stories that matter
Shadow

ആധുനിക കേരളത്തിന്റെ സ്വന്തം അല്‍ റുബ ഫ്രൈഡ് ചിക്കന്‍ മസാല

1 0

ഇന്നത്തെ കാലഘട്ടത്തില്‍ ചെറുപ്പക്കാരും, കുട്ടികളും, പ്രായമായവരുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്ചക്കന്‍വിഭവങ്ങള്‍. നമുക്ക് നമ്മുടേതായ തനത് ചിക്കന്‍ വിഭവങ്ങള്‍ ധാരളമുണ്ട്. എന്നിരുന്നാലും വ്യത്യസ്ഥമായ രുചി തേടിപ്പോകുന്നവരാണ് മലയാളികള്‍. അതിനാല്‍ തന്നെ അറേബ്യന്‍, യൂറോപ്യന്‍, അമേരിക്കന്‍, ചൈനീസ് എന്നീ ഭക്ഷണരീതികളെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചവരാണ് നമ്മള്‍. ഇതില്‍ ഫ്രൈഡ് ചിക്കനോട് ഒരല്‍പ്പം സ്‌നേഹം കൂടുതലുണ്ട് നമുക്ക്. ഫ്രൈഡ് ചിക്കനില്‍ ത െവ്യത്യസ്ഥത തേടിപ്പോകുന്നവരാണ് നമ്മള്‍. മലയാളികളുടെ ഇത്തരം ആഗ്രഹം പൂര്‍ത്തീകരിക്കാനായി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഒന്നാണ് അല്‍റുബ ഫ്രൈഡ് ചിക്കന്‍ മസാല.

അല്‍റുബ ഫ്രൈഡ് ചിക്കന്‍ മസാല തയ്യാറാക്കിയിരിക്കുന്നത് ആധുനിക കാലത്തെ ഫാസ്റ്റ് ഫുഡ് ചെയ്‌നുകള്‍ നല്‍കുന്നതുപോലുള്ള ഫ്രൈഡ് ചിക്കന്‍ വളരെ എളുപ്പത്തില്‍ വീടുകളിലും റെസ്റ്റോറന്റുകളിലും ഉണ്ടാക്കാന്‍ സാധിക്കുന്ന രീതിയിലാണ്. 2019-ല്‍ കേരള മാര്‍ക്കറ്റില്‍ എത്തിയ ഈ ഉല്‍പ്പന്നം ചുരുങ്ങിയ കാലയളവിനുള്ളില്‍തന്നെ ജനഹൃദയങ്ങല്‍ കീഴടക്കിക്കഴിഞ്ഞു. മാത്രമല്ല മറ്റ് കമ്പനികളുടെ ഇത്തരം ഫ്രൈഡ് ചിക്കന്‍ മസാല ഉപയോഗിക്കുമ്പോള്‍ അതില്‍ മുട്ട, ഓട്‌സ് എന്നിവ പ്രത്യേകം ചേര്‍ക്കേണ്ടതായി വരും. എന്നാല്‍ അല്‍റുബ ഫ്രൈഡ് ചിക്കന്‍ മസാലയില്‍ ഇവ ചേര്‍ക്കേണ്ടതില്ല. ഈ മസാല ചിക്കനില്‍ പുരട്ടിവച്ച് മൈദയും മില്‍ക്ക് പൗഡറും ചേര്‍ത്ത മിശ്രിതത്തില്‍ മുക്കി വളരെ എളുപ്പത്തില്‍ പൊരിച്ചെടുക്കാവുന്നതാണ്. കൃത്രിമമായ നിറമോ മിശ്രിതങ്ങളോ ഒന്നും ചേര്‍ക്കുന്നില്ല എന്നതാണ് അല്‍റുബ ഫ്രൈഡ് ചിക്കന്‍ മസാലയുടെ ഏറ്റവും വലിയ പ്രത്യേകത. മസാലയ്ക്കാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ വാങ്ങി മുനീറിന്റെ കൃത്യമായ നേതൃത്വത്തില്‍ മില്ലുകളില്‍ പൊടിച്ചാണ് അല്‍റുബ മസാല നിര്‍മ്മിക്കുന്നത്. അതിനാല്‍ ഈ മാസാലയെ അമ്മയുടെ സ്‌നേഹംപോലെ പരിശുദ്ധമായി വിശ്വസിക്കാം.

നീണ്ട കാലത്തെ തന്റെ ഗള്‍ഫ് ജീവിതത്തില്‍ ആഗോള ഫാസ്റ്റ്ഫുഡ് ചെയ്‌നുകളില്‍ ഷെഫ് ആയും, സൂപ്പര്‍വൈസറായും, മാനേജരായും, ട്രെയ്‌നറായും ഒക്കെ ജോലി ചെയ്തിരുന്ന സമയത്ത് വിവിധതരം ഭക്ഷണങ്ങള്‍ (പ്രത്യേകിച്ച് ഫ്രൈഡ് ചിക്കന്‍) ഉണ്ടാക്കുകയും അവയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു മുനീര്‍. അതിന്റെ ഫലമായാണ് ആഗോള ഫാസ്റ്റ്ഫുഡ് ബ്രാന്റുകളെ വെല്ലുന്ന രീതിയിലുള്ള ഇത്തരമൊരു ഫ്രൈഡ് ചിക്കന്‍ മസാല സ്വന്തമായി വികസിപ്പിച്ചെടുക്കാന്‍ മുനീറിന് സാധിച്ചത്. ഇങ്ങനെ ദീര്‍ഘനാളത്തെ പരീക്ഷണത്തിന് ശേഷം, ആദ്യമായി ഈ മസാല നിര്‍മ്മിച്ച് വീട്ടില്‍ പരീക്ഷിച്ചു നോക്കിയപ്പോള്‍ കുടുംബാംഗങ്ങള്‍ എല്ലാവരും നല്ല അഭിപ്രായമാണ് നല്‍കിയത്. തുടര്‍ന്ന് ഈ മസാല ഫാമിലിയിലെ മറ്റ് അംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും നല്‍കി. അവരും നല്ല അഭിപ്രായമാണ് നല്‍കിയത്.

23 വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയ മുനീര്‍ കര്‍ണ്ണാടകയില്‍ തന്റെ സുഹൃത്തിന്റെ ഹോട്ടലില്‍ മാനേജരായിരുന്ന സമയത്താണ് താന്‍ വികസിപ്പിച്ചെടുത്ത ഫ്രൈഡ് ചിക്കന്‍ മസാല ഉപയോഗിച്ചുണ്ടാക്കിയ ഫ്രൈഡ് ചിക്കന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. താന്‍ വികസിപ്പിച്ച മസാലയ്ക്ക് അവിടെ കിട്ടിയ ഊഷ്മളമായ സ്വീകരണമാണ് അല്‍റുബ ഫ്രൈഡ് ചിക്കന്‍ മസാല കാസര്‍ഗോഡുള്ള കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും എത്തിക്കാന്‍ മുനീറിനെ പ്രേരിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ അതൊരു മാറ്റത്തിന്റെ തുടക്കമായിരുനന്നു. യാതൊരു വിധത്തിലുമുള്ള മായമോ, കളറോ ചേര്‍ക്കാത്ത അല്‍റുബ ഫ്രൈഡ് ചിക്കന്‍ മസാലയുടെ സ്വാദും ഗുണവും തിരിച്ചറിഞ്ഞ കേരള സമൂഹം രണ്ടുകൈയ്യും നീട്ടി ഈ ഉല്‍പ്പന്നത്തെ സ്വീകരിച്ചു. അല്‍റുബ ഫ്രൈഡ് ചിക്കന്‍ മസാലയ്ക്ക് ഇന്ന് കേരളത്തിലും, മറ്റ് അയല്‍ സംസ്ഥാനങ്ങളിലും, ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്ക, യൂറോപ്പ്, ന്യൂസിലാന്‍ഡ്, ചൈന, കൊറിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ധാരാളം ആവശ്യക്കാരുണ്ട്.

അല്‍റുബ ഫ്രൈഡ് ചിക്കന്‍ മസാലയുടെ വിജയത്തോടെ ടിക്ക, കബാബ്, മന്തി എന്നീ മസാലകളും ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് മുനീര്‍.

ഡിസ്ട്രിബ്യൂഷനും എക്‌സ്‌പോര്‍ട്ടിങ്ങിനും താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക – 8714442224

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *