Friday, November 22Success stories that matter
Shadow

ബൂഗീസ് ഐസ്‌ക്രീം പരാജയങ്ങളുടെ കൈപ്പുനീരില്‍ നിന്നും വിജയത്തിന്റെ മധുരവുമായി.

0 0

ഇടുക്കി കട്ടപ്പന സ്വദേശിയായ ബിനീഷ് ജോസിന് നമ്മോട് പറയാനുള്ളത് തിരിച്ചടികളുടെ ഘോഷയാത്രയ്ക്ക് ശേഷം വിജയം വരിച്ച കഥയാണ്. കൈവച്ച മേഖലയിലെല്ലാം പരാജയപ്പെടുകയും, ചതിക്കപ്പെടുകയും ചെയ്തു. കടത്തിനുമേല്‍ കടം വന്നുകൂടി. എന്നാല്‍ പരാജയങ്ങളുടെ പടുകുഴിയില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയേപ്പോലെ ഉയര്‍ത്തെഴുേന്നറ്റു ബിനീഷ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൂഗീസ് ഐസ്‌ക്രീമിന്റെ സാരഥിയായ ബിനീഷ് ജോസ്, സിനിമാകഥയെ വെല്ലുന്ന തന്റെ സംരംഭക ജീവിതത്തിലെ പരാജയങ്ങളുടെയും തിരിച്ചു വരവിന്റെയും കഥ പറയുകയാണ്

യഥാര്‍ത്ഥ സംരംഭകന്‍ ഏത് തോല്‍വിയിലും പതറില്ല എന്ന മഹത് വചനം തികച്ചും അന്വര്‍ത്ഥമാക്കുന്നതാണ് ബിനീഷിന്റെ സംരംഭക യാത്ര. പഠനകാലത്ത് തന്നെ കൃഷിയിലൂടെ സംരംഭക ജീവിതം തുടങ്ങിയ വ്യക്തിയാണ് ബിനീഷ്. തുടര്‍ന്ന് ട്രെയ്‌നിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട’്, പാസ്‌പോര്‍ട്ട’് സേവാകേന്ദ്രം, ടൈപ്പ്‌റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് അങ്ങനെ ഒരു പറ്റം സംരംഭങ്ങള്‍ തുടങ്ങി. പക്ഷെ പരാജയം അവിടെ ബിനീഷിനെ വിടാതെ പിന്‍തുടര്‍ന്നു. അങ്ങനെ തൊഴില്‍ തേടി തമിഴ്‌നാട്ടിലെത്തിയ ബിനീഷ്് ഇവിടെ ഒരു കമ്പനിയില്‍ ഡോര്‍ ടു ഡോര്‍ മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ജോലി ചെയ്ത് തന്റെ കഴിവ് തെളിയിച്ചു. മാര്‍ക്കറ്റിങ്ങ് മേഖലയില്‍ നിന്നും ലഭിച്ച ഈ എക്‌സ്പീരിയന്‍സും ബന്ധങ്ങളും അദ്ദേഹത്തിന് തമിഴ്‌നാട്ടിലെ ഉപഭോക്താക്കളേക്കുറിച്ച് പഠിക്കുവാനും മാര്‍ക്കറ്റിന്റെ സാധ്യതകളേക്കുറിച്ച് മനസ്സിലാക്കുവാനും സഹായകരമായി. തുടര്‍ന്ന് ഒരു സുഹൃത്തുമായി ചേര്‍ന്ന് തിരൂപ്പൂരില്‍ പ്രിന്റിങ്ങ് മേഖലയില്‍ ബനിയന്‍ പ്രിന്റിങ്ങ് കമ്പനി ആരംഭിച്ചു. എന്നാല്‍ അവിടെ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും കൃത്യമായി പണം ലഭിക്കാത്തത് മൂലം അദ്ദേഹത്തിന് വന്‍ കടബാധ്യയാണുണ്ടായത്. അത് ആ സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായി. തുടര്‍ന്ന് കടബാധ്യത തീര്‍ക്കാനായി ബിനീഷ് വീണ്ടും തമിഴ്‌നാട്ടില്‍ ഒരു ഐസ് ക്രീം നിര്‍മ്മാണ യൂണിറ്റില്‍ ജോലിക്ക് കയറി. ഈ മേഖലയിലെ വര്‍ഷങ്ങളുടെ എക്‌സ്പീരിയന്‍സിന്റെ പിന്‍ബലത്തിലാണ് ഐസ്‌ക്രീം നിര്‍മ്മാണ മേഖലയില്‍ ബിനീഷ് സംരംഭകനാകുന്നത്.

വാടകയ്‌ക്കെടുത്ത ഒരു ഐസ്‌ക്രീം നിര്‍മ്മാണ യൂണിറ്റില്‍ ‘ബൂഗീസ്’ എന്ന പേരില്‍ ഒരു ഐസ്‌ക്രീം ബ്രാന്റിന് ബിനീഷ് കോയമ്പത്തൂരില്‍ തുടക്കം കുറിച്ചു. ഇന്‍വെസ്റ്റ്‌മെന്റൊ, പരസ്യങ്ങളോ ഇല്ലാതെ കേവലം ഒരു പ്രൊഡക്ടില്‍ ആരംഭിച്ച ബൂഗീസ് ഐസ്‌ക്രീം പതിയെ വളര്‍ന്നു. കേവലം 2000 രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുവാനായി നൂറും ഇരുന്നൂറും കിലോമീറ്ററുകള്‍ ദിവസേന സഞ്ചരിക്കുമായിരുന്നു അക്കാലത്ത് ബിനീഷ്. തന്റെ ബൂഗീസ് എന്ന ബ്രാന്റിനെ വളര്‍ത്തുക എന്ന വലിയ ലക്ഷ്യമായിരുന്നു അന്ന് ബിനീഷിനുണ്ടായിരുന്നത്. അങ്ങനെ അടുത്ത 2 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉല്‍പ്പന്നങ്ങളുടെ എണ്ണം 1 ല്‍ നിന്നും 10 ആയി വളര്‍ന്നു. എന്നാല്‍ ബിനീഷിന്റെ ലക്ഷ്യം വലുതായിരുന്നു, അതിനായി വിശ്രമമില്ലാതെ രാപകല്‍ വ്യത്യാസമില്ലാതെ കാറിലും ബൈക്കിലുമായി തമിഴ്‌നാടിന്റെ വിവധ ഭാഗങ്ങളില്‍ സഞ്ചരിച്ച് പുതിയ ഡിസ്ട്രിബ്യൂട്ടര്‍മാരെ കണ്ടെത്തിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഈ കഠിനാധ്വാനത്തിന്റെ ഫലമായി 5 വര്‍ഷം കഴിഞ്ഞപ്പോഴേക്കും 10 ഉല്‍പ്പന്നത്തില്‍ നിന്നും 30 ഉല്‍പ്പന്നങ്ങളുമായി ബൂഗീസ് ഐസ്‌ക്രീം തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന ബ്രാന്റായി മാറി.
കഠിനാധ്വാനവും വ്യക്തമായ പ്ലാനിങ്ങും ഉണ്ടെങ്കില്‍, പണമില്ലാതെയും സംരംഭം തുടങ്ങി വിജയിപ്പിക്കാം എന്ന പാഠമാണ് ബിനീഷ് മറ്റുള്ളവര്‍ക്ക് നല്‍കുന്നത്. തുടര്‍ന്ന് കേരളത്തിലേയ്‌ക്കെത്തിയ ബൂഗീസ് കോഴിക്കോട് ആസ്ഥാനമായി പ്ലാന്റ് സ്ഥാപിച്ച് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്.

ഇന്ന് ബൂഗീസ് ഐസ്‌ക്രീം വടക്കന്‍ കേരളത്തിലെമ്പാടും വ്യാപിച്ച് തെക്കന്‍ കേരളത്തിലേക്കും വളര്‍ന്ന് അറിയപ്പെടുന്ന ഐസ്‌ക്രീം ബാന്റായി മാറിക്കൊണ്ടിരിക്കുകയാണ്. മികച്ച ഗുണനിലവാരം ഒന്നുകൊണ്ടു മാത്രമാണ് ബൂഗീസ് ഐസ്‌ക്രീം ഇത്രയധികം മത്സരം നിറഞ്ഞ ഈ മേഖലയില്‍ മുന്‍ നിരയിലേയ്‌ക്കെത്തിയത്. ഇന്ന് 130 ഇനം വ്യത്യസ്ഥ ഉല്‍പ്പന്നങ്ങളാണ് ബൂഗീസ് മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്നത്.

ഏറ്റവും വൃത്തിയുള്ളതും അണൂവിമുക്തവുമായ സാഹചര്യത്തിലാണ് ബൂഗീസ് ഐസ്‌ക്രീമുകള്‍ നിര്‍മ്മിക്കുന്നത്. അമിതമായ മധുരമോ, ഫ്‌ളേവറുകളോ ഇല്ല എന്നതും ബൂഗീസിന്റെ പ്രത്യേകതയാണ്. യാതൊരു വിധത്തിലുമുള്ള മായവും തങ്ങളുടെ ഐസ്‌ക്രീമില്‍ ചേരുന്നില്ല എന്ന് ഉല്‍പ്പാദനത്തിന്റെ രണ്ട് വ്യത്യസ്ഥഘട്ടങ്ങളില്‍ ഉറപ്പാക്കിയതിന് ശേഷം മാത്രമാണ് ബൂഗീസിന്റെ ഓരോ ഉല്‍പ്പന്നവും ഫാക്ടറിയില്‍ നിന്നും പുറത്ത് വരുന്നത്. 100 ശതമാനം വെജിറ്റേറിയനുമാണ് ബൂഗീസ് ഐസ്‌ക്രീമുകള്‍. രുചിയിലും ഗുണമേന്‍മയിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത നയമാണ് ബൂഗീസിനെ കേരളത്തില്‍ ഇത്രയധികം കസ്റ്റമേഴ്‌സിനെ നേടിയെടുക്കാന്‍ സഹായിച്ചത്. ഇന്ന് 100ല്‍ പരം ഉല്‍പ്പന്നങ്ങളാണ് ബൂഗീസ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളിലും, തമിഴ്‌നാട്ടില്‍ ഈറോട്, സേലം, ഊട്ടി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, പഴനി എന്നീ പ്രദേശങ്ങളിലും ബൂഗീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിമാന്റാണുള്ളത്. കൊറോണയുടെ വരവോടെ ഐസ്‌ക്രീമിന് മാര്‍ക്കറ്റില്‍ മാന്ദ്യം നേരിട്ടപ്പോള്‍ അതിനെ പ്രതിരോധിക്കാനായി ബൂഗീസ് മാര്‍ക്കറ്റില്‍ അവതരിപ്പിച്ച ഉല്‍പ്പന്നമാണ് 100 ശതമാനം നാച്വറലായ പശുവിന്‍ നെയ്യ്. ഇതോടൊപ്പം നാടിന്റെ തനത് രൂചിയുള്ള അച്ചാറുകള്‍, ചുക്ക് കാപ്പി എന്നീ ഉല്‍പ്പന്നങ്ങളും ബൂഗീസ് മാര്‍ക്കറ്റില്‍ വിജയകരമായി അവതരിപ്പിച്ചു.

ഇപ്പോള്‍ ബിനീഷ് ഈ മേഖലയില്‍ ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. പൂര്‍ണ്ണമായും എസ്സന്‍സ്സുകളോ, കളറുകളോ ചേര്‍ക്കാതെ 100 ശതമാനവും ഫ്രൂട്ട്‌സ് ഉപയോഗിച്ച് നാച്വറല്‍ ഐസ്‌ക്രീമുകള്‍ നിര്‍മ്മിച്ച് കേരളമൊട്ടാകെ വിതരണം ചെയ്യുക എന്നതാണ് ബിനീഷിന്റെ ആഗ്രഹം. അതിനായി ബൂഗീബൂഗി എന്ന പേരില്‍ പുതിയ ഒരു ഐസ്‌ക്രീം പാര്‍ലര്‍ ശൃംഖല തുടങ്ങുക എന്നതാണ് ബിനീഷിന്റെ അടുത്ത ലക്ഷ്യം. അതിന്റെ ആദ്യ ഘട്ടമായി മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ബൂഗീബൂഗിയുടെ ഐസ്‌ക്രീം പാര്‍ലര്‍ ആരംഭിച്ചിരിക്കുകയാണ്. ഈ വിജയത്തിന്റെ അവസരത്തിലും തന്റെ കഠിനാധ്വാനത്തിന് കുറവ് വരുത്താതെ രാപകലില്ലാതെ പ്രവര്‍ത്തിക്കുന്ന ബിനീഷ് മറ്റുള്ള സംരംഭകര്‍ക്ക് പ്രചോദനമാണ്.

ബിസിനസ്സിലേയ്‌ക്കെത്തുന്ന യുവ തലമുറയോട് ബനീഷിന് പറയാനുള്ളത് ഇതാണ്. ”പണം സമ്പാദിക്കല്‍ ആയിരിക്കരുത് ഒരു സംരംഭകന്റെ ലക്ഷ്യം, മറിച്ച് തന്റെ സംരംഭം വിജയിപ്പിക്കുക എന്നതായിരിക്കണം ഓരോരുത്തരുടെയും ലക്ഷ്യം. അങ്ങനെ പ്രവര്‍ത്തിച്ചാല്‍ പണം നിങ്ങളെത്തേടിയെത്തുന്ന കാലം വിദൂരമല്ല”.

ബൂഗീസ് ഐസ്‌ക്രീമിന്റെ ഡിസ്ട്രിബ്യൂഷനും, 100 നാച്വറലായ ബൂഗിബൂഗിയുടെ ഫ്രാഞ്ചൈസി തുടങ്ങുവാനും താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക 9597853808

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *