Monday, November 25Success stories that matter
Shadow

ഇംഗ്ലീഷ് കഫെ
ഇംഗ്ലീഷ് പഠിക്കാം, ആര്‍ക്കും, ഈസിയായി…

0 0

ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കുക എന്നുള്ളത് ഒരു ശരാശരി മലയാളിയുടെ ചിരകാല സ്വപ്‌നമാണ്. നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിച്ചാല്‍ കരിയറിലും ജീവിതത്തിലുമുണ്ടാകുന്ന ഉയര്‍ച്ചയേക്കുറിച്ച് നമുക്കെല്ലാം നന്നായി അറിയാം. എന്നിട്ടും ഇംഗ്ലീഷ് പഠിക്കാന്‍ നാം വിമുഖത കാട്ടുന്നു. നമ്മള്‍ പറയുന്ന ഇംഗ്ലീഷ് തെറ്റിപ്പോയാലോ എന്ന ഭയമാണ് ഇതിന് കാരണം. ഈ ഒരൊറ്റക്കാരണം കൊണ്ട് മാത്രം സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകളില്‍ പോകാതിരിക്കുന്ന ധാരാളം ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളോട് ഗുഡ്‌ബൈ പറയാന്‍ സമയമായിരിക്കുന്നു. അതെ, നേരിട്ട് ക്ലാസ്സില്‍ പോകാതെ, ഒരു പേഴ്‌സണല്‍ ട്രെയ്‌നറുടെ ശിക്ഷണത്തില്‍, ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കാം. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഇംഗ്ലീഷ് കഫെ’യാണ് ഇത്തരത്തില്‍ അതിനൂതനമായ മാര്‍ഗ്ഗത്തിലൂടെ ഇംഗ്ലീഷ് പഠനം സാധ്യമാക്കുന്നത്. വ്യത്യസ്ഥമായ ഈ ഇംഗ്ലീഷ് പഠന രീതിയേക്കുറിച്ച് ഇംഗ്ലീഷ് കഫെയുടെ സാരഥികള്‍ വിജയഗാഥയുമായി സംസാരിക്കുന്നു.

ഒരു പേഴ്‌സണല്‍ ട്രെയ്‌നറുടെ കീഴില്‍ പഠിക്കുക എന്നുള്ളതാണ് ഇംഗ്ലീഷ് പഠിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ഇത് ലോകത്ത് ഏറ്റവും അധികം തെളിയിക്കപ്പെട്ടിട്ടുള്ള ഒരു രീതിയാണ്. ഇത്തരത്തില്‍ ഏറ്റവും മികച്ച രീതിയിലാണ് ഇംഗ്ലീഷ് കഫെയില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്, അതും ഓണ്‍ലൈനിലൂടെ. ഇംഗ്ലീഷ് കഫെ അവതരിപ്പിക്കുന്ന വ്യത്യസ്ഥമായ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍ ഇന്ന് ഏറെ പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു. വളരെ സൗഹൃദപരമായ പഠന രീതിയാണ് ഇതിനായി ഇംഗ്ലീഷ് കഫെ ഒരുക്കിയിരിക്കുന്നത്. ആദ്യമായി കോഴ്‌സിന് ജോയിന്‍ ചെയ്യുന്ന വ്യക്തിയോട് 10 മലയാളം വാക്കുകള്‍ ഇംഗ്ലീഷിലേക്ക് ട്രാന്‍സ്‌ലേറ്റ് ചെയ്യാന്‍ ആവശ്യപ്പെടും. ലെവല്‍ടെസ്റ്റ് എന്നാണ് ഇതിനെ പറയുന്നത്. അതിന് ശേഷം ഓരോരുത്തരുടെയും കഴിവിനനുസരിച്ചുള്ള സിലബസായിരിക്കും നല്‍കുന്നത്. എന്‍ട്രി, സെക്കന്‍ട്രി, അഡ്വാന്‍സ് എന്നിങ്ങനെ മൂന്ന് കാറ്റഗറിയായി വിദ്യാര്‍ത്ഥികളെ തരംതിരിക്കും.. അതിനുശേഷം അവരെ 25 പേരുള്ള ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ഗ്രൂപ്പുകള്‍ ഉണ്ടാകും. ഇവിടെ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. നിങ്ങളുടെ ട്യൂട്ടര്‍ ദിവസവും രാവിലെ ക്ലാസ്സിന്റെ സിലബസ് അനുസരിച്ചുള്ള പാഠ്യവിഷയങ്ങള്‍ വാട്ട്‌സാപ്പിലൂടെ അയച്ച് നല്‍കും. ഇമേജുകള്‍, ടെക്സ്റ്റുകള്‍, വീഡിയോകള്‍ എന്നിവ അടങ്ങിയതായിരിക്കും ഈ ടോപ്പിക്കുകള്‍. നമുക്കുണ്ടാകുന്ന സംശയങ്ങള്‍ ചോദിക്കാനായി ഒരു പേഴ്‌സണല്‍ ട്യൂട്ടരുടെ (ടീച്ചര്‍) സേവനവും ലഭ്യമാണ്.

നിങ്ങള്‍ വളരെ തിരക്കുള്ള ഒരു ബിസിനസ്സുകാരനോ പ്രൊഫഷണലോ, വീട്ടമ്മയോ, വിദ്യാര്‍ത്ഥിയോ ആയാലും പ്രശ്‌നമില്ല. രാവിലെ 9 മണി മുതല്‍ രാത്രി 11 മണി വരെ പേഴ്‌സണല്‍ ട്രെയ്‌നര്‍മാര്‍ വാട്ട്്‌സാപ്പില്‍ ഓണ്‍ലൈനില്‍ ഉണ്ടാകും. ഗ്രാമര്‍ അടക്കമുള്ള തീയറി ക്ലാസ്സുകള്‍ ആയിരിക്കും ആദ്യം പഠിപ്പിക്കുക. ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള അടിത്തറ ശക്തമാക്കാനായാണ് ഇത് ചെയ്യുന്നത്. പ്രാക്ടീസ് ചെയ്യാത്തതുകൊണ്ടാണ് കൂടുതല്‍ ആളുകള്‍ക്കും ശരിയായ രീതിയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കാത്തത്. അതിനാല്‍ ഇംഗ്ലീഷ് സംസാരിച്ച് പ്രാക്ടീസ് ചെയ്യുന്നതിന് ഇംഗ്ലീഷ് കഫെ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിനായി നാം പഠിച്ച കാര്യങ്ങള്‍ പ്രാക്ടീസ് ചെയ്യുന്നതിന് കോളിങ്ങ് ആക്ടിവിറ്റി, സ്പീക്കിങ്ങ് ആക്ടിവിറ്റി എന്നിങ്ങനെ വ്യത്യസ്ഥ രീതികളിലൂടെ നിങ്ങള്‍ക്ക് ട്രെയിനിങ്ങ് നല്‍കും. ഫോണിലൂടെ ഇംഗ്ലീഷ് സംസാരിച്ച് പഠിക്കാനായി മറ്റൊരു ട്യൂട്ടറുടെ സേവനവും ഉണ്ടാകും. ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ നാം സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കുമ്പോള്‍, നമ്മള്‍ സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന തെറ്റുകള്‍ ടീച്ചര്‍മാര്‍ കാര്യകാരണ സഹിതം തിരുത്തിത്തരും. പേഴ്‌സണല്‍ ട്രെയ്‌നറോട് സംസാരിക്കുമ്പോള്‍ തെറ്റ് പറഞ്ഞാലും ആരും അറിയുകയില്ല എന്നത് ഇത്തരം ഓണ്‍ലൈന്‍ പഠനരീതിയുടെ അഡ്വാന്റേജ് ആണ്. ഈ രീതിയിലുള്ള പഠനം വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദവും, അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാന്‍ കാരണമാക്കുകയും ചെയ്യും. ലോകത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും യോഗ്യതയോ പ്രായമോ പ്രശ്‌നമല്ലാതെ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാം. കോഴ്‌സിന്റെ കാലാവധി 2 മാസമാണ്. ഈ 2 മാസത്തിനുള്ളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്ക് 6 മാസംവരെ കോഴ്‌സിന്റെ കാലാവധി നീട്ടിയെടുക്കുവാനും സാധിക്കും. ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച സ്ഥാപനമാണ് ഇംഗ്ലീഷ് കഫെ. അതിനാല്‍ ഇംഗ്ലീഷ് കഫെ നല്‍കുന്ന കോഴ്‌സ് സര്‍ട്ടിഫിക്കേഷന് വലിയ മൂല്യമാണുള്ളത്. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. വിജയകരമായി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുവര്‍ തെന്നയാണ് മറ്റുള്ളവര്‍ക്കും ഇംഗ്ലീഷ് കഫെയെ റഫര്‍ ചെയ്യുന്നത് എന്നതാണ് ഈ സ്ഥാപനത്തിന്റെ വിജയം.

ഉന്നത നിലവാരമുള്ള ഫാക്കല്‍റ്റികളാണ് ഇംഗ്ലീഷ് കഫെയില്‍ ക്ലാസ്സുകള്‍ കൈകൈര്യം ചെയ്യുന്നത്. പോസ്റ്റ്ഗ്രാജ്വേഷന്‍, ബി.എഡ്., IELTS തുടങ്ങിയ ക്വാളിഫിക്കേഷന്‍ ഉള്ളവരെയാണ് അദ്ധ്യാപകരായി നിയമിച്ചിരിക്കുന്നത്. കൂടാതെ ട്രെയനേഴ്‌സിന് മാസം തോറും ടെസ്റ്റുകള്‍ നടത്തുന്നു. അതില്‍ പരാജയപ്പെടുന്നവരെ സ്ഥാപനത്തില്‍ നിന്നും നീക്കം ചെയ്യുന്നു. ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും ട്രെയ്‌നറെക്കുറിച്ചുള്ള ഫീഡ്ബാക്ക് എടുത്ത് അവരുടെ പെര്‍ഫോര്‍മന്‍സ് വിലയിരുത്തും. ഇത്തരത്തില്‍ വളരെ മികച്ച ഗുണനിലവാരമുള്ള 120-ഓളം അദ്ധ്യാപകരാണ് ഇംഗ്ലീഷ് കഫെയില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്.

ഇംഗ്ലീഷ് കഫെയുടെ തുടക്കം
നിലമ്പൂര്‍ സ്വദേശികളായ മുഹമ്മദ് ഷിബില്‍, അന്‍ഷിഫ്, ജുനൈദ്, അബ്ദുള്‍ ഗഫൂര്‍ എന്നീ 4 യുവാക്കളാണ് ഇംഗ്ലീഷ് കഫെ എന്ന ഈ നവീന ആശയത്തിന്റെ ഉപജ്ഞാതാക്കള്‍. വിദ്യാഭ്യാസത്തിന് ശേഷം സംരംഭകരാകണം എന്ന് തീരുമാനിച്ച ഇവര്‍ സമൂഹത്തിന് ഗുണകരമായ ഒരു മേഖല തെരഞ്ഞെടുക്കുകയാണുണ്ടായത്. 2020 ലെ കൊറോണക്കാലത്തായിരുന്നു ഇംഗ്ലീഷ് കഫെയുടെ തുടക്കം. 4 പാര്‍ട്ണര്‍മാരില്‍ ഒരാളായ അന്‍ഷിഫിന്റെ വീട്ടിലെ ബെഡ്‌റൂമില്‍ നിന്നായിരുന്നു കൊറോണ മൂര്‍ഛിച്ച് നിന്ന 2 മാസം ക്ലാസ്സുകള്‍ കൈകാര്യം ചെയ്തിരുന്നത്. തുടക്കത്തില്‍ പാര്‍ട്ണര്‍മാരില്‍ 2 പേര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുകയും 2 പേര്‍ കൗണ്‍സിലിങ്ങ് നല്‍കുകയും ചെയ്തു പോന്നു. തുടര്‍ന്ന് ഓഫീസ് കോഴിക്കോട് പുതിയറയിലെ ഒരു കോ വര്‍ക്കിങ്ങ് സ്‌പെയ്‌സിലേക്ക് മാറ്റി. ക്ലാസ്സുകള്‍ക്ക് മികച്ച പ്രതികരണം ലഭിച്ച് തുടങ്ങിയതോടെ സ്ഥാപനം വളര്‍ന്നു. തുടര്‍ന്ന് 2020 ഓഗസ്റ്റില്‍ പുതിയറയില്‍ തന്നെ 1000 ചതുരശ്ര അടി വരുന്ന പുതിയ ഓഫീസിലേക്ക് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മാറ്റി സ്ഥാപിച്ചു.

അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നടക്കം 50000 ത്തോളം ആളുകളാണ് ഇതിനോടകം ഇംഗ്ലീഷ് കഫെയിലൂടെ വിജയകരമായി ഇംഗ്ലീഷ് പഠനം പൂര്‍ത്തിയാക്കിയത് . ഐ.ഇ.എല്‍.ടി.എസ്. ട്രെയിനിങ്ങ് ക്ലാസ്സുകള്‍ക്കും ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുകയാണ് സ്ഥാപനം. സ്‌കൂള്‍ കുട്ടികള്‍ക്കായി ‘ഇംഗ്ലീഷ് കഫെ ജൂനിയര്‍’ എന്ന കോഴ്‌സുും ഇപ്പോള്‍ ലഭ്യമാണ്. 5000 ത്തോളം കുട്ടികള്‍ വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കിട്ടുണ്ട്്. കോഴ്‌സിന്റെ കാലാവധി 2 മാസമാണെങ്കിലും 6 മാസം വരെ കോഴ്‌സിന് വാലിഡിറ്റി ഉണ്ടായിരിക്കും. 2 മാസത്തിനുള്ളില്‍ ഇംഗ്ലീഷ് കഫെയുടെ മൊബൈല്‍ ആപ്പ് അവതരിപ്പിക്കുവാന്‍ തയ്യാറെടുക്കുകയാണ് സ്ഥാപനം. സുപ്രസിദ്ധ ചലചിത്ര താരം വിനീത് ശ്രീനിവാസനാണ് ഇംഗ്ലീഷ് കഫെയുടെ ബ്രാന്റ് അംബാസിഡര്‍. ധാരാളം സെലിബ്രിറ്റികള്‍ ഇംഗ്ലീഷ് കഫെയില്‍ വിജയകരമായി സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നുള്ളതും സ്ഥാപനത്തിന് അംഗീകാരമാണ്. 2023 ഓടെ ഇംഗ്ലീഷ് കഫെയെ ഒരു ഇന്റര്‍നാഷണല്‍ ബ്രാന്റാക്കാനാണ് സ്ഥാപനം പദ്ധതിയിടുന്നത്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9633888575

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *