കേരളത്തില്‍ അത്ര പരിചിതമല്ലാത്ത ബ്യൂട്ടി സൂപ്പര്‍ മാര്‍ക്കറ്റ് എന്ന ആശയം അവതരിപ്പിക്കുകയാണ് മിഡാസ് ബ്യൂട്ടി മാര്‍ട്ട്. വെറും സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നതിലുപരി ഒരു ബ്യൂട്ടി പാര്‍ലര്‍, മേക്കപ്പ് സ്റ്റുഡിയോ പോലുള്ളവ തുടങ്ങുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും മിഡാസ് ബ്യൂട്ടി മാര്‍ട്ടില്‍ ഹോള്‍സെയില്‍ വിലയില്‍ ലഭ്യമാണ്. മുന്‍നിര ബ്രാന്‍ഡുകളുടെ കോസ്മെറ്റിക്സും വെഡിങ് ജുവലറി കളക്ഷനും ഉള്‍പ്പെടെ ഒരു ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്നതിനാവശ്യമായ ഉപകരണങ്ങള്‍ അടക്കം സകലതും ഒരു കുടക്കീഴില് ലഭ്യമാണ് എന്നത് മിഡാസിനെ വേറിട്ടതാക്കുന്നു. ഒട്ടേറെ പുതുമയോടെയുള്ള ഈ ആശയം കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് കോഴിക്കോടുകാരനായ അബ്ദുള്‍ റഹ്മാനാണ്. കോസ്മെറ്റിക്സ് മേഖലയിലെ വര്‍ഷങ്ങളുടെ മുന്‍പരിചയം കൈമുതലാക്കി കേരളത്തിന്റെ സൗന്ദര്യ സങ്കല്പങ്ങളെ തിരുത്തിക്കുറിക്കുകയാണ് അബ്ദുള്‍ റഹ്മാന് മിഡാസിലൂടെ. ദിവസേനയെന്നോണം ട്രെന്‍ഡുകള്‍ മാറിമറിയുന്ന സൗന്ദര്യ ലോകത്ത് അഴകിന് പുതിയ മാനം നല്‍കുകയാണ് മിഡാസ് ബ്യൂട്ടി മാര്‍ട്ട്. ഒറിജിനലിനെ വെല്ലുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ ഇറങ്ങുന്ന രംഗവും ഇതായതിനാല്‍ തന്നെ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ബ്രാന്റുകളുടെ യഥാര്‍ഥ ഉല്പന്നങ്ങള് ടെസ്റ്റ് ചെയ്ത് വാങ്ങുവാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു.
ബ്യൂട്ടി പാര്‍ലര്‍, മേക്കപ് സ്റ്റുഡിയോ, സ്പാ തുടങ്ങിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ പ്രമുഖ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും ഫര്‍ണീച്ചറുകളും എല്ലാം ലഭിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സ്ഥാപനമായി മിഡാസ് മാറികഴിഞ്ഞു. ബ്യൂട്ടി മേഖലയിലെ പുതു ചലനങ്ങള്‍ക്കനുസരിച്ച് ന്യൂജനറേഷന് കോസ്മെറ്റിക്സുകള്‍ ഏറ്റവും എളുപ്പത്തില്‍ ലഭ്യമാക്കാനും യഥാര്‍ഥ ഉത്പന്നങ്ങള്‍ മാത്രം ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഗുണമേന്മ ഉറപ്പുവരുത്താനും മിഡാസ് പ്രത്യേകം ശ്രദ്ധിക്കുന്നു. ഓരോ കമ്പനിയുടെയും പ്രൊഡക്ടുകള്‍ വില്‍ക്കുന്ന കൗണ്ടറില്‍ അതാത് കമ്പനിയില്‍ നിന്നുള്ള എക്സ്പേര്‍ട്ട് സ്റ്റാഫുകളുടെ സേവനവും ലഭ്യമാണ്. എല്ലാ പ്രൊഡക്ടുകളുടെയും പല വിലകളിലുള്ള ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരം ഇവിടെ ലഭ്യമാണ്. ഇന്ത്യയില്‍ എവിടെയും ഉത്പന്നങ്ങള്‍ കൊറിയര്‍ ചെയ്തു കൊടുക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. Maybelline, Revlon, Lakme, Colobar, Derma, Revolution, La girl, Wet n wild, Kryolan, Cinema Secrets തുടങ്ങി അനേകം ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്. കേരളത്തിനകത്തും പുറത്തും അനേകം സെലിബ്രിറ്റികളുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങിയവര്‍ മിഡാസിന്റെ ഗുണമേന്മയില് വിശ്വാസമര്‍പ്പിച്ച ഉപഭോക്താക്കളാണ്. ഈ വിശ്വാസമാണ് മിഡാസിന്റെ ഉയര്‍ച്ചയുടെ കാരണം.
എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് 500 മീറ്റര്‍ മാറി ഗോശ്രീവൈപ്പിന് റോഡില്‍ ബിപിസിഎല്‍ പെട്രോള്‍ സ്റ്റേഷനു സമീപമാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബ്യൂട്ടി സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. മിഡാസിന്റെ വിജയത്തില്‍ വലിയ പങ്ക് വഹിച്ച മറ്റൊരാളാണ് അബ്ദുള്‍ റഹ്മാന്റെ പാര്‍ട്ണറായ സാബു കെ. പൗലോസ്. അബ്ദുള്‍ റഹ്മാന് തന്റെ പ്രവാസ ജീവിതത്തിനിടയില്‍ പരിചയപ്പെട്ട സാബുവാണ് കൊച്ചിയില്‍ മിഡാസിനെ വളര്‍ത്താന്‍ സഹായിച്ചത്.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഡാസിന്റെ ബ്രാഞ്ചുകള്‍ കോഴിക്കോടും, കണ്ണൂരും താമസിയാതെ ആരംഭിക്കാന്‍ പദ്ധതിയുള്ളതായി മാനേജിങ് ഡയരക്ടര്‍ അബ്ദു റഹ്മാന് അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 90615 15550