വീടുകളിലും കെട്ടിടങ്ങളിലും ഉണ്ടാവുന്ന വാട്ടര്‍ ലീക്കേജ് ആണ് ഇന്ന് നാം നേരിടുന്ന ഒരു വലിയ പ്രതിസന്ധി. കാലാകാലങ്ങളായി ഇതിന് പരിഹാരം നല്‍കും എന്ന് അവകാശവാദവുമായി അനേകം കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയ്‌ക്കൊന്നും വാട്ടര്‍ ലീക്കേജിന് ശാശ്വത പരിഹാരം നല്‍കുവാന്‍ പലപ്പോഴും സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇപ്പോള്‍ ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം നല്‍കുകയാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാംഷുവര്‍ എക്‌സ്പര്‍ട്ട് ബില്‍ഡ് കെയര്‍ എന്ന സ്ഥാപനം. കാല്‍ നൂറ്റാണ്ട് കാലമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എങ്ങനെയാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാകുന്നതെന്ന് വിജയഗാഥയുമായി സംസാരിക്കുകയാണ് സ്ഥാപനത്തിന്റെ സാരഥികളായ കെ മുഹമ്മദ് റാഫി, മുനവ്വര്‍ കോട്ടക്കല്‍, അലി അക്ബര്‍, മുഹമ്മദ് ജാസിം എന്നിവര്‍
മിക്കവാറും സ്ഥാപനങ്ങളും ലീക്കേജിന്റെ സര്‍വീസുകള്‍ നല്‍കുമ്പോള്‍ അവര്‍ മറ്റു പല ഉല്‍പ്പന്നങ്ങളും ഉപയോഗിച്ചാണ് വാട്ടര്‍പ്രൂഫിങ്ങ് ചെയ്യുന്നത്. അതിനാല്‍ തന്നെ ഇതിലൊന്നും ഒരു ഗ്യാരണ്ടി നല്‍കുവാന്‍ ഇവര്‍ക്ക് സാധിക്കാറില്ല. പ്രത്യേകിച്ചും കനത്ത മഴയും കടുത്ത ചൂടും മാറിമാറിവരുന്ന കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസൃതമായ രീതിയില്‍ ആയിരിക്കണം വാട്ടര്‍ ലീക്കേക്ക് പരിഹരിക്കേണ്ടത്. 25 വര്‍ഷക്കാലമായി വാട്ടര്‍ പ്രൂഫിങ്ങ് സര്‍വ്വീസ് ചെയ്തിരുന്ന സ്ഥാപനമാണ് കെ.എം.ജി.സി. വാട്ടര്‍ പ്രൂഫിങ് ആന്‍ഡ് പെയിന്റ്‌സ് എന്ന സ്ഥാപനം. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം നല്‍കുവാനായി 2016 ലാണ് സ്ഥാപനം ഡാംഷുവര്‍ എന്ന വാട്ടര്‍ പ്രൂഫിംഗ് കോമ്പൗണ്ടിന്റെ മാനുഫാക്ചറിംഗ് രംഗത്തേക്ക് കടന്നത്. അനവധി നിരവധി ഗവേഷണ നിരീക്ഷണങ്ങളുടെ ഫലമായാണ് സ്ഥാപനം ഡാം ഷുവര്‍ എന്ന വാട്ടര്‍ പ്രൂഫിംഗ് ഉത്പന്നം കോമ്പൗണ്ട് വികസിപ്പിച്ചെടുത്തത്. വാട്ടര്‍പ്രൂഫിംഗ് രംഗത്ത് ഒരു വിപ്ലവകരമായ മാറ്റമായിരുന്നു ഡാംഷുവര്‍ എന്ന ഉല്‍പ്പന്നം വരുത്തിയത്. ഇന്ന് സൗത്ത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏറ്റവും അധികം വിശ്വസ്ഥതയും പ്രചാരവും നേടിയ ഉല്‍പ്പന്നമാണ് ഡാംഷുവറിന്റേത്.
വാട്ടര്‍പ്രൂഫിങ് ഹീറ്റ് റെസിസ്റ്റന്റ് മേഖലയില്‍ 40ല്‍ അധികം വ്യത്യസ്തമായ ഉല്‍പ്പന്നങ്ങളാണ് ഡാംഷുവര്‍ ഇന്ന് മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്നത്. ഈ മേഖലയിലുള്ള മറ്റു പല സ്ഥാപനങ്ങളും വാട്ടര്‍പ്രൂഫിംഗ് കോമ്പൗണ്ടുകളോ, വാട്ടര്‍പ്രൂഫിംഗ് സര്‍വീസുകളോ മാത്രം നല്‍കുമ്പോള്‍ വാട്ടര്‍ ലീക്കേജ് എന്ന പ്രശ്‌നത്തിന് 360 ഡിഗ്രിയിലുള്ള പരിഹാരം നല്‍കുകയാണ് ഡാംഷുവര്‍. ഒരേസമയം വാട്ടര്‍പ്രൂഫിങ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാവും, വാട്ടര്‍പ്രൂഫിങ്ങില്‍ 25 വര്‍ഷത്തോളം എക്‌സ്പീരിയന്‍സും ഉണ്ട് എന്നതാണ് സ്ഥാപനത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഘടകം. ജര്‍മ്മന്‍ എക്‌സ്ട്രാ ഷീല്‍ഡ്, പോളിഫ്‌ളക്‌സ് എച്ച്.ഡി, പോളിഫ്‌ളക്‌സ് എം.ഡി., പോളി ബോണ്ട് മോഡിഫൈഡ് എസ്.ബി.ആര്‍. ലാറ്റിക്‌സ്, ഫ്‌ളക്‌സ് കോട്ട് 2 കെ, മാഗ്‌നോഫിക്‌സ്, ഹോട്ട്ബാന്‍ വാട്ടര്‍പ്രൂഫിങ് ആന്‍ഡ് പെയിന്റ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് ഡാംഷുവര്‍ സൗത്ത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്നത്.
100% വാട്ടര്‍പ്രൂഫിങ്, ഉയര്‍ന്ന യുവി റെസിസ്റ്റന്‍സ്, റൂഫിംഗ് ടെമ്പറേച്ചറുകളില്‍ 20% വരെ കുറവുണ്ടാക്കുന്നു, ഹൈ ഇലാസ്റ്റിക് റിക്കവറി, ഉയര്‍ന്ന ടെന്‍സൈല്‍ സ്‌ട്രെങ്ത്, ക്രാക്ക് ആന്റ് ബിഡ്ജിങ് പ്രോപ്പര്‍ട്ടി, 8 മുതല്‍ 15 ഡിഗ്രി വരെ ടെമ്പറേച്ചര്‍ കുറയ്ക്കുവാനുള്ള കഴിവ്, ഉയര്‍ന്ന യു.വി. റെസിസ്റ്റന്‍സ്, 5 മുതല്‍ 10 വര്‍ഷം വരെ വാറന്റി, ഉയര്‍ന്ന ഇലാസ്റ്റിസിറ്റി, കോണ്‍ക്രീറ്റ്, പ്ലാസ്റ്റര്‍, കല്ല് മുതലാവയവയോട് എളുപ്പത്തില്‍ യോജിക്കുവാന്‍ ഉള്ള കഴിവ്, എളുപ്പത്തില്‍ അപ്ലൈ ചെയ്യുവാന്‍ സാധിക്കുക, തുരുമ്പിനെ പ്രതിരോധിക്കാനുള്ള കഴിവ്, കുറഞ്ഞ തെര്‍മല്‍ കണ്ടക്ടിവിറ്റി, മികച്ച സോളാര്‍ റിഫ്‌ളെകറ്റിവിറ്റി, കോണ്‍ക്രീറ്റുകള്‍ക്കിടയിലുള്ള ഗ്യാപ്പുകള്‍ ഇല്ലാതാക്കുന്നു, ഇക്കോ ഫ്രണ്ട്‌ലി എന്നിവയെല്ലാം ഡാംഷുവര്‍ ഉല്‍പ്പന്നങ്ങളുടെ പ്രത്യേകതയാണ്. ടെറസ്, പാരപ്പെറ്റ്, സണ്‍ഷെയ്ഡ്, വ്യത്യസ്ഥ റൂഫുകള്‍, ഭിത്തികള്‍, ജി ഐ ഷീറ്റുകള്‍ എന്നിങ്ങനെ ഏതു പ്രവര്‍ത്തനത്തിലും ഉപയോഗിക്കാവുന്നതാണ് ഡാം ഷുവറിന്റെ വാട്ടര്‍പ്രൂഫിങ് മെറ്റീരിയലുകള്‍. ഇതിനെല്ലാം പുറമെ കാലാവസ്ഥയ്ക്കനുസരിച്ച് കെട്ടിടങ്ങള്‍ക്ക് പ്രതിരോധ കവചം പോലെ പ്രവര്‍ത്തിക്കുന്നു, ഇങ്ങനെ അനേകം ഗുണഗണങ്ങളാല്‍ സമ്പുഷ്ടമാണ് ഡാംഷുവര്‍ ഉല്‍പ്പന്നങ്ങള്‍.
2020 വരെ വാട്ടര്‍പ്രൂഫിംഗ് ശാസ്ത്രീയമായി പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യവും ചെലവേറിയതുമായിരുന്നു. നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന അവരെല്ലാം പരിമിതമായ തങ്ങളുടെ പരിജ്ഞാനത്തിന്റെ ബലത്തിലുമായിരുന്നു ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വാട്ടര്‍പ്രൂഫിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പുതുതായി ഈ മേഖലയിലേക്ക് കടന്നുവരുന്നവര്‍ക്കുമായി 2020ല്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചിയില്‍ തങ്ങളുടെ കോര്‍പ്പറേറ്റ് ഓഫീസിനോട് ചേര്‍ന്ന് ഡാംഷുവര്‍ ആരംഭിച്ചു. തിയറി, പ്രാക്ടിക്കല്‍ എന്നീ മേഖലകളില്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉന്നത നിലവാരത്തിലുള്ള ട്രെയിനുകള്‍ നല്‍കുന്നുണ്ട്. ഇതിനോടകം 500ന് അടുത്ത് ആളുകള്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വിജയകരമായി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്
കെ മുഹമ്മദ് റാഫി ചെയര്‍മാന്‍ ആയും, മുനവ്വര്‍ കോട്ടക്കല്‍ സിഇഒ ആയും, അലി അക്ബര്‍ സി.ഒ.ഒ. ആയും, മുഹമ്മദ് ജാസിം ഡയറക്ടര്‍ ആയും ഉള്ള മാനേജ്‌മെന്റ് ആണ് സ്ഥാപനത്തെ നയിക്കുന്നത്. കേരളത്തില്‍ 10 ഫ്രാഞ്ചൈസികളും, കൊച്ചിയില്‍ ഹെഡ്ഓഫീസും, ബാംഗ്ലൂരില്‍ ബ്രാഞ്ച് ഓഫീസും നിലവില്‍ സ്ഥാപനത്തിന്റേതായി പ്രവര്‍ത്തിക്കുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 7510 755755.