ഇന്ന് നമ്മുടെ നാട്ടില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് പാരമ്പര്യ ചികിത്സ. തലമുറകള്‍ തോറും വാമൊഴിയായി പറഞ്ഞുകൊടുക്കുന്ന ഈ ചികിത്സാ സമ്പ്രദായം ഇന്ന് വേണ്ടത്ര പരിഗണന ലഭിക്കാതെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധിഘട്ടത്തിലും പാരമ്പര്യ ചികിത്സ രീതി ഉപയോഗിച്ച് ആളുകള്‍ക്ക് ചികിത്സയും പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുും നല്‍കുന്ന ഒരു വനിതാ രത്‌നത്തെയാണ് നാം പരിചയപ്പെടുന്നത്. തൃശ്ശൂര്‍ കാഞ്ഞാണി സ്വദേശിനിയായ പുഷ്പവല്ലി. പരമ്പരാഗതമായി ലഭിച്ച അറിവുകളിലൂടെയും മറ്റ് നിരീക്ഷണ ഗവേഷണങ്ങളിലൂടെയും ആറോളം പ്രകൃതിദത്ത ഉത്പന്നങ്ങളും, 20ഓളം മരുന്നുകളുമാണ് പുഷ്പവല്ലി കേരള മാര്‍ക്കറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്, അതും യാതൊരു പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാതെ. എങ്ങനെയാണ് പുഷ്പവല്ലി ഈ ത്രസിപ്പിക്കുന്ന വിജയം നേടിയതെന്ന് നമുക്ക് പരിശോധിക്കാം.
ഇടുക്കി ജില്ലയിലെ തേക്കടിയില്‍ ഒരു പാരമ്പര്യ വൈദ്യ കുടുംബത്തില്‍ ആയിരുന്നു പുഷ്പവല്ലിയുടെ ജനനം. ചെറുപ്പം മുതലേ കണ്ടും കേട്ടും വളര്‍ന്നത് പാരമ്പര്യ ചികിത്സകള്‍ ആയിരുന്നു എന്നിരുന്നാലും, പുഷ്പവല്ലി വൈദ്യനായ പിതാവിന്റെ പാത പിന്തുടര്‍ന്നില്ല പക്ഷേ നാട്ടറിവുകള്‍ ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്കും അത്യാവശ്യക്കാര്‍ക്കും എല്ലാം ചെറിയ ചെറിയ മരുന്നുകളും രസക്കൂട്ടുകളും ഉണ്ടാക്കി നല്‍കിയിരുന്നു. ചെറുപ്പം മുതലേ പ്രകൃതിദത്തമായ ചേരുവകള്‍ മാത്രം ജീവിതചര്യയുടെ ഭാഗ്യമാക്കിയിരുന്നതിനാല്‍ പുഷ്പവല്ലിക്ക് ധാരാളം തലമുടി ഉണ്ടായിരുന്നു. ഇടതൂര്‍ന്ന മുടിക്കായി തന്റെ അടുത്തെത്തുന്നവര്‍ക്കെല്ലാം തനിക്ക് അറിവുള്ള ചേരുവകളും കൂട്ടുകളും പുഷ്പവല്ലി പറഞ്ഞു കൊടുത്തിരുന്നു. പുഷ്പല്ലി ആദ്യമായി അവതരിപ്പിച്ച ഉല്‍പ്പന്നം ഒരു കാച്ചിയ എണ്ണയായിരുന്നു. സ്ഥിരമായി തുമ്മല്‍ മൂലമുള്ള അലര്‍ജിക്ക് മരുന്ന് തേടി എത്തിയ ഒരു സുഹൃത്തിന് വേണ്ടി ആയിരുന്നു ആ എണ്ണ ഉണ്ടാക്കി നല്‍കിയത്. ആ വ്യക്തിക്ക് അതിന് നല്ല റിസള്‍ട്ട് ലഭിച്ചു. അതോടുകൂടി ഈ എണ്ണയ്ക്ക് ധാരാളം ആവശ്യക്കാര്‍ ഉണ്ടായി. യഥാര്‍ത്ഥത്തില്‍ ഒരു സര്‍വ്വരോഗസംഹാരിയാണ് ഈ എണ്ണ. ഈ എണ്ണ 5 തുള്ളി തലയില്‍ തേച്ച് കുളിക്കുന്ന ആള്‍ക്ക് ആദ്യത്തെ ഉപയോഗത്തില്‍ തന്നെ ഇസ്‌നോഫീലിയ, മൈഗ്രൈന്‍, തുമ്മല്‍ എന്നിവയ്ക്ക് പരിഹാരം ഉണ്ടാകും. എടുത്തു പറയേണ്ട ഒരു വസ്തുത എന്തെന്നാല്‍ പ്രകൃതിദത്തമായ ചേരുവകള്‍ അല്ലാതെ യാതൊരുവിധത്തിലുള്ള രാസപദാര്‍ത്ഥങ്ങളും ഇതില്‍ ലൈഫ് കിട്ടുന്നതിനോ, മണം കിട്ടുന്നതിനോ വേണ്ടി ചേര്‍ക്കുന്നില്ല. കറ്റാര്‍വാഴ, മൈലാഞ്ചി, നെല്ലിക്ക, വള്ളിയുഴിഞ്ഞ, ചെമ്പരത്തി ഇങ്ങനെ 17 ഓളം പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്ത് ശുദ്ധമായ വെളിച്ചെണ്ണയില്‍ തയ്യാറാക്കി എടുക്കുന്നതാണ് ഈ എണ്ണ.
2009 ആയിരുന്നു ഈ സ്ഥാപനത്തിന്റെ തുടക്കം. കഴിഞ്ഞ ഏഴ് വര്‍ഷമായി ചികിത്സയുടെ സൗകര്യാര്‍ത്ഥം തൃശ്ശൂരിലെ കാഞ്ഞാണിക്ക് അടുത്ത് ഇറവ് എന്ന സ്ഥലത്താണ് പുഷ്പവല്ലി താമസിക്കുന്നത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും താമസിക്കുന്ന മലയാളികള്‍ക്ക് പുഷ്പല്ലി തന്റെ ഉത്പന്നങ്ങള്‍ തപാലായി അയച്ചു നല്‍കുന്നുണ്ട് എന്ന് പറയുമ്പോള്‍ തന്നെ ഈ ഉല്‍പ്പന്നത്തിന്റെ സ്വീകാര്യത എത്രമാത്രമാണെന്ന് നിങ്ങള്‍ക്കൂഹിക്കാന്‍ സാധിക്കുമല്ലോ. ടി എ സി മാനുഫാക്‌ചേഴ്‌സ് ഏറ്റവും പുതിയതായി മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്ന ഉത്പന്നമാണ് പിവീസ് നാച്ചുറല്‍ ഹെയര്‍ ഡൈ. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ ഏതൊരു ഹെയര്‍ ഡൈക്കും മുകളില്‍ നില്‍ക്കുന്ന ഉല്‍പ്പന്നമാണ് ഈ ഹെയര്‍ ഡൈ. കെമിക്കല്‍ മിശ്രിതങ്ങള്‍ ചേര്‍ത്ത ഹെയര്‍ ഡൈ ഉപയോഗിച്ച് അലര്‍ജി ഉണ്ടായിട്ട് അതിന് പരിഹാരം തേടി എത്തുന്ന ആളുകള്‍ക്ക് ഒരു ശാശ്വത പരിഹാരം എന്ന നിലയിലാണ് പുഷ്പവല്ലി ഈ ഉല്‍പ്പന്നത്തിന് രൂപം കൊടുത്തിരിക്കുന്നത്. ഹെയര്‍ ഡൈ ഉപയോഗിക്കുമ്പോള്‍ എത്ര കടുത്ത അലര്‍ജി ഉള്ളവര്‍ക്കും ഈ നാച്ചുറല്‍ ഹെയര്‍ ഡൈ ഉപയോഗിക്കാം. സ്ഥിരമായി ക്ലോറിന്‍ വെള്ളത്തില്‍ തല കഴുകുന്നവര്‍ക്ക് ഉണ്ടാകുന്ന മുടികൊഴിച്ചിലിന് ഈ ഹെയര്‍ ഡൈ പരിഹാരം നല്‍കുന്നുണ്ട്. അലോവേര ജ്യൂസില്‍ ചേര്‍ത്ത് ഈ ഡൈ ഉപയോച്ചാല്‍ മുടികൊഴിച്ചിലും താരനും മാറും. പച്ചവെള്ളത്തിലും, തേയില വെള്ളത്തിലും, സലാഡ് വെള്ളരിയിലും, മാവില അരച്ച വെള്ളത്തിലും, നെല്ലിക്കാ നീരിലും, കുക്കുമ്പര്‍ ജ്യൂസ് എന്നിവയെല്ലാം ചേര്‍ത്ത് ഈ ഹെയര്‍ ഡൈ ഉപയോഗിക്കാവുന്നതാണ്.
തുളസി, ആര്യവേപ്പ് തുടങ്ങി പച്ചിലകള്‍ ചേര്‍ത്ത് ടി.എ.സി. മാനുഫാക്ചറേഴ്‌സ് നിര്‍മ്മിക്കുന്ന നാച്ചുറല്‍ മൊസ്‌കിറ്റോ റിപ്പലന്റ് ഇന്ന് അനേകം ആവശ്യക്കാരുള്ള മറ്റൊരു ഉല്‍പന്നമാണ്. യാതൊരുവിധ കെമിക്കലുകളും ചേര്‍ക്കാതെയാണ് ഈ ഉല്‍പ്പനവും നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ, സോറിയാസ്, താരന്‍ എന്നിവയ്ക്കായി തലയില്‍ തേച്ച് കുളിക്കുവാനുള്ള ഒരു സ്‌നാന ചൂര്‍ണ്ണം സ്ഥാപനം ഇപ്പോള്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒറ്റ ഉപയോഗത്തിലൂടെ തന്നെ തലയിലെ മുഴുവന്‍ താരനും അപ്രത്യക്ഷമാകും. ഈ ചൂര്‍ണ്ണം കുറച്ചു വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ചശേഷം കുറച്ചു കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.
ഇതിനുപുറമേ പല്‍പ്പൊടി, ഫെയ്‌സ് പാക്ക്, ഫെയ്‌സ് വാഷ്, ബേബി ഓയില്‍, സ്‌കിന്‍ അലര്‍ജി കെയര്‍ ഓയില്‍ എന്നിവയും പുഷ്പവല്ലി അവതരിപ്പിക്കുന്നു. ഓയിലുകളെല്ലാം ഡ്രഗ്ഗ് ലൈസന്‍സുള്ളവയുമാണ്. അലോപ്പതിയില്‍ സര്‍ജറിയിലൂടെ മാത്രം മാറ്റുന്ന രോഗങ്ങളായ ഹാര്‍ട്ട് ബ്ലോക്ക്, ഗര്‍ഭാശയ മുഴകള്‍, വെരിക്കോസ് വെയിന്‍, ക്യാന്‍സര്‍ മുഴകള്‍, മുട്ടിന്റെ ചിരട്ട മാറ്റിവയ്ക്കല്‍, ഡിസ്‌ക് തേയ്മാനം എന്നിവയ്ക്കും പുഷ്പവല്ലി ചികിത്സ നല്‍കുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് 8301897017