Friday, November 22Success stories that matter
Shadow

റിജില്‍ ഭരതന്‍
ഫിജികാര്‍ട്ടിന്റെ പതാക വാഹകന്‍

0 0

നമ്മുടെയെല്ലാം ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് സാമ്പത്തികമായി ഉയര്‍ച്ചയും സുസ്ഥിരതയാര്‍ന്ന ജീവിതവും നേടുക എന്നുള്ളത്. അതിനുവേണ്ടിയുള്ള നെട്ടോട്ടത്തിലാണ് നാം ഇപ്പോഴും. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയോ, നിങ്ങളുടെ പ്രായമോ, നിങ്ങളുടെ എക്‌സ്പീരിയന്‍സോ ഒന്നും ഒരു മാനദണ്ഡം ആക്കാതെ ഉയര്‍ന്ന ജീവിത നിലവാരവും സാമ്പത്തിക ഭദ്രതയും നേടിയെടുക്കാന്‍ സാധിക്കുന്ന ഒരു മേഖലയുണ്ട്, അതാണ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങ് അഥവാ ഡയറക്ട് സെല്ലിംഗ്. ഡയറക്ട് സെല്ലിംഗ് മേഖലയിലെ കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ ഫിജികാര്‍ട്ട് അവസരങ്ങളുടെ ഒരു വലിയ വാതിലാണ് നിങ്ങള്‍ക്ക് മുമ്പില്‍ തുറന്നിടുന്നത്.

പ്രതി മാസം 50000 രൂപയില്‍ താഴെ മാത്രം ശമ്പളത്തില്‍ ഒരു സ്വര്‍ണ്ണ കടയിലെ അക്കൗണ്ടന്റ് ആയി സാധാരണ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയായിരുന്ന റിജില്‍ ഭരതന്‍ ജീവിതവിജയം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഫിജികാര്‍ട്ടില്‍ ജോയിന്‍ ചെയ്യുന്നത്. ഈ മേഖലയേക്കുറിച്ച് വ്യക്തമായി പഠിക്കുകയും കൃത്യമായ പ്ലാനിങ്ങോടു കൂടി പ്രവര്‍ത്തിക്കുകയും ചെയ്തതിലൂടെ റിജില്‍ ഫിജികാര്‍ട്ടില്‍ ആരെയും മോഹിപ്പിക്കുന്ന നേട്ടങ്ങളിലേക്ക് കുറഞ്ഞ കാലം കൊണ്ട് പടിപടിയായി മുന്നേറി.

ഒരു വീടെന്ന സ്വപ്നവുമായ് ഫിജികാര്‍ട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന റിജില്‍ വളരെ യാദൃശ്ചികമായി തന്റെ സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മെര്‍സിഡീസ് ബെന്‍സ് ഷോറൂമില്‍ വണ്ടി ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ പോയി, വണ്ടി എടുക്കാന്‍ വേണ്ടി വന്നവരല്ല ആഗ്രഹം കൊണ്ട് വന്നവരാണെന്ന് മനസ്സിലാക്കിയ സെയില്‍സ്മാന്‍ സംസാരമൊതുക്കി തന്റെ ജോലി പെട്ടെന്ന് തന്നെ തീര്‍ത്തു.അന്ന് ഒരു ടെസ്റ്റ് ഡ്രൈവ് പോലും കിട്ടാതെ തിരിച്ചു പോരേണ്ടി വന്നു. അങ്ങനെയാണ് വീട് മാത്രം മോഹിച്ചു വര്‍ക്ക് ചെയ്ത റിജിലിന്റെ ജീവിതത്തിലേക്ക് ബെന്‍സ് എന്ന മോഹം കടന്നു വന്നത്. ഇന്ന് അദ്ദേഹം ഫിജികാര്‍ട്ട് എന്ന കമ്പനിയുടെ ആദ്യത്തെ മെര്‍സിഡീസ് ബെന്‍സ് അച്ചീവറാണ്. പ്ലാന്‍ ചെയ്യുന്നതിനേക്കാളുപരി ഓരോ സാഹചര്യങ്ങളും അനുഭവങ്ങളുമാണ് ജീവിതത്തിലെ ലക്ഷ്യങ്ങളെ നിശ്ചയിക്കുന്നതെന്ന് ആര്‍.ബി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന റിജില്‍ പറയുന്നു.

ഫിജികാര്‍ട്ടില്‍ ഒരു പ്രവര്‍ത്തകനായി തന്റെ കരിയര്‍ തുടങ്ങിയ റിജിലിന് പട്ട്പരവതാനി വിരിച്ച ഒരു സ്വീകരണം ആയിരുന്നില്ല മാര്‍ക്കറ്റില്‍ നിന്നും ലഭിച്ചത്. പരിഹാസങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍, മാനസിക സംഘര്‍ഷം അങ്ങനെ അനേകം പ്രശ്‌നങ്ങള്‍ ആയിരുന്നു തുടക്കത്തില്‍ റിജിലിന് നേരിടേണ്ടി വന്നത്. കാരണം സ്ഥിരവരുമാനം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ചാണ് റിജില്‍ ഫിജികാര്‍ട്ടിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുന്നത്. തുടക്കത്തില്‍ വളരെ തുഛമായ പ്രതിഫലം മാത്രമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. മാത്രമല്ല ശക്തമായ ഒരു ടീം ബില്‍ഡ് ചെയ്യുന്നതിനായി 18 മുതല്‍ 20 മണിക്കൂര്‍ വരെ ദിവസവും തുടര്‍ച്ചയായി പ്രവര്‍ത്തിച്ചിരുന്നു റിജില്‍. കേരളത്തിലെ അനവധി നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും എല്ലാം നിരന്തരം സഞ്ചരിക്കുകയും മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുകയും ഒക്കെ ചെയ്യേണ്ടി വന്നു. രാത്രിയില്‍ അന്തിയുറങ്ങുന്നതിനായി ഏറ്റവും കുറഞ്ഞ നിരക്കുള്ള ഹോട്ടല്‍ മുറികളിലായിരുന്നു അക്കാലത്ത് അദ്ദേഹം താമസിച്ചിരുന്നത്. തട്ട്കടകളില്‍ നിന്നും വരെ സ്ഥിരമായി ഭക്ഷണം കഴിക്കേണ്ട സാഹചര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ പ്രതിസന്ധികളോടും മറ്റും പടവെട്ടി തന്നെ ടീം ബില്‍ഡിംഗ് മുന്‍പോട്ടു കൊണ്ടുപോയി. ഒരു വര്‍ഷം മൊത്തം പ്രവര്‍ത്തിച്ചിട്ടും വെറും 50000 രൂപ മാത്രം ലഭിച്ച സമയമുണ്ടായിരുന്നു. എന്നാല്‍ ഇവിടെയെല്ലാം തളര്‍ന്നുപോകാതെ ആത്മവിശ്വാസത്തോടെ മുന്നേറുവാനുള്ള ആര്‍ജ്ജവം റിജില്‍ നേടിയെടുത്തിരുന്നു.

ആദ്യത്തെ ഒന്നര വര്‍ഷക്കാലം പ്രതിസന്ധികളിലൂടെ ആയിരുന്നു റിജില്‍ കടന്നുപോയത്. സാധാരണ മനുഷ്യരെല്ലാം തളര്‍ന്നുപോകുന്ന ഒരു സമയമായിരുന്നു അത്. എന്നാല്‍ റിജില്‍ ഈ സമയത്ത് തന്റെ നെറ്റ്‌വര്‍ക്ക് വിപുലമാക്കാന്‍ കൃത്യമായ പദ്ധതികള്‍ തയ്യാറാക്കുകയും, ട്രെയിനിങ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുകയും, പ്രതിസന്ധികളെ അതിജീവിക്കാന്‍ മാനസികമായ ശക്തി നേടുവാനായി തയ്യാറെടുപ്പുകള്‍ നടത്തിയുമെല്ലാമാണ് ഈ പ്രതിസന്ധിയെ അതിജീവിച്ചത്. ഡയറക്ട് സെല്ലിംഗ് മേഖലയിലെ രണ്ട് വ്യത്യസ്ത പ്രവര്‍ത്തന രീതികളായ ബൈനറി, സണ്‍ഫ്‌ളവര്‍ എന്നീ രീതികളുടെ കൃത്യമായ ഒരു സമ്മേളനം ഫിജികാര്‍ട്ടില്‍ ഉപയോഗിക്കുന്നതും റിജിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ ഗുണകരമായി ഭവിച്ചു. ഇത്തരത്തില്‍ ഒരു ഹൈബ്രിഡ് പ്ലാന്‍ ഡയറക്റ്റ് സെല്ലിംഗ് മേഖലയില്‍ ആദ്യമായി അവതരിപ്പിച്ചത് ഫിജി കാര്‍ട്ടായിരുന്നു. നിത്യ ജീവിതത്തിന് ആവശ്യമുള്ള ഗ്രോസറി ഉല്‍പ്പന്നങ്ങള്‍, ഹോം അപ്ലയന്‍സസ്, ടെക്‌സ്‌റ്റൈല്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി എല്ലാ ഉല്‍പ്പന്നങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്ന സ്ഥാപനമാണ് ഫിജികാര്‍ട്ട്. അതിനാല്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഓരോ ഡിസ്ട്രിബ്യൂട്ടര്‍ക്കും തങ്ങളുടെ കച്ചവടം വളരെ എളുപ്പത്തില്‍ നടത്തുവാന്‍ സാധിക്കുന്നുണ്ട്.

ഏത് മേഖലയില്‍ പ്രവര്‍ത്തിച്ചാലും ആ മേഖലയുടെ ഏറ്റവും ഉന്നതസ്ഥാനങ്ങളില്‍ എത്തണമെന്ന് അതിയായ ആഗ്രഹം ഉള്ള ഒരു വ്യക്തിയായിരുന്നു റിജില്‍. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഈ ആഗ്രഹം, ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് കയറുവാന്‍ അദ്ദേഹത്തിന് പ്രചോദനം നല്‍കിയിരുന്നു. ടീം ഒളിമ്പ്യന്‍ എന്നാണ് റിജില്‍ നേതൃത്വം നല്‍കുന്ന ഓര്‍ഗനൈസേഷന്റെ പേര്. ഇന്ന് ഈ വിജയത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍, ഫിജികാര്‍ട്ടില്‍ ഏറ്റവും അധികം വരുമാനം വാങ്ങുന്ന ആദ്യത്തെ 100ഓളം പ്രവര്‍ത്തകരില്‍ 70ഓളം ആളുകളെ സൃഷ്ടിക്കാന്‍ സാധിച്ച ടീം ആണ് ടീം ഒളിമ്പ്യന്‍.

അജിത്ത്‌ലാല്‍, അനൂപ് പി ഭാസ്‌ക്കര്‍, രഞ്ചുലാല്‍, ജിതിന്‍ ഉണ്ണികുളം, അരുണ്‍സത്യന്‍ ഇവരാണ് ടീം ഒളിമ്പ്യന്‍ എന്ന ഓര്‍ഗനൈസേഷന്റെ തുടക്കത്തില്‍ വന്ന പങ്കാളികള്‍.നാഷണല്‍ സെയില്‍ മാനേജേര്‍സ്, സോണല്‍ സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍ എന്നീ റാങ്കില്‍ പ്രവര്‍ത്തിക്കുന്നവരാണിവര്‍.റിജിലിനു താങ്ങായ് നിന്ന ഈ ശക്തമായ കൂട്ടായ്മയാണ് ടീമിന്റെ ആരംഭസമയത്ത് ശക്തി പകര്‍ന്നത്. ഇവരെല്ലാം മാസം 9 ലക്ഷത്തിന് മുകളില്‍ വരുമാനത്തിലേക്ക് എത്തിയവരാണ്. ഒരാള്‍ പോലും ഇക്കൂട്ടത്തില്‍ പുറകോട്ടു പോയിട്ടില്ല, അതിനര്‍ത്ഥം ഫിജികാര്‍ട്ട് ഭാഗ്യമല്ലെന്നും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്തതാണെന്നും മനസ്സിലാക്കാം. തുടര്‍ന്ന് കടന്നു വന്ന രണ്ടാമത്തെ നേതൃത്വ നിരയായ അതുല്‍നാഥ്, വിപിന്‍ദാസ്, സുജിത് .പി എസ്, അഭിന്‍ വിദ്യാധരന്‍, സബിത, സ്വപ്ന എന്നിവര്‍ നാഷണല്‍ സെയില്‍സ് ടീം മേനേജേര്‍സ്, നാഷണല്‍ സെയില്‍സ് മേനേജേര്‍സ് എന്ന ഉയര്‍ന്ന റാങ്കില്‍ എത്തിയവരാണ് 2,3,4 കോടികള്‍ വരെ അച്ചീവ് ചെയ്ത നിരകള്‍ തന്നെയാണ് ഈ 2 നിരയും. ഇവരൊക്കെ ഫിജിക്കാര്‍ട്ടില്‍ ഏറ്റവും വരുമാനം വാങ്ങുന്ന ടോപ്പ് 10 നിരയില്‍ ഉണ്ട് എന്നുള്ളതും റിജിലിന്റെയും ടീം ഒളിംമ്പ്യന്റെയും ഏറ്റവും വലിയ വിജയം തന്നെയാണ്. ടീം ഒളിമ്പ്യന്റെ 1,2 എന്നീ സ്ഥാനങ്ങളിലെ പ്രവര്‍ത്തകരായി ഇവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ റിജില്‍ വിജയിച്ചു. ഇന്ന് ടീം ഒളിമ്പ്യന്റെ നെടുംതൂണുകള്‍ ആയി പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍.

പ്രതിമാസം 7 അക്ക വരുമാനം നേടുന്ന 50 ഓളം ആളുകളാണ് ഇന്ന് ടീം ഒളിമ്പ്യനില്‍ പ്രവര്‍ത്തിക്കുന്നത്. 6 അക്ക വരുമാനം നേടുന്ന 500 ല്‍ അധികം ആളുകളും ഈ ടീമിലുണ്ട്. ഈ ഓര്‍ഗനൈസേഷനിലെ 4 പേര്‍ ബിഎംഡബ്ല്യു കാറുകള്‍ അച്ചീവ് ചെയ്തവരാണ് കൂടാതെ ജീപ്പ് കോമ്പസ്, ടാറ്റാ സഫാരി, മഹീന്ദ്ര ഥാര്‍ തുടങ്ങിയ കാറുകള്‍ അച്ചീവ് ചെയ്തവരും ഈ ടീമില്‍ അനേകം ഉണ്ട്.

ഫിജികാര്‍ട്ടിന്റെ ഏറ്റവും വലിയ പൊസിഷന്‍ ആയ ”നാഷണല്‍ സെയില്‍സ് ടീം മാനേജര്‍” എന്ന പദവി നാലുതവണ തുടര്‍ച്ചയായി അച്ചീവ് ചെയ്ത വ്യക്തിയാണ് റിജില്‍. ഫിജികാര്‍ട്ടിന്റെ അന്താരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച പെര്‍ഫോമര്‍ ആണ് റിജില്‍. ഇന്ന് ഫിജികാര്‍ട്ടില്‍ ഏറ്റവും അധികം വരുമാനം നേടുന്ന വ്യക്തിയാണ് റിജില്‍. ഫിജികാര്‍ട്ടിന്റെ വില്ല പ്രൊജക്റ്റ് അച്ചീവര്‍, മെഴ്‌സിഡീസ് ബെന്‍സ് കാര്‍ അച്ചീവര്‍ എന്നീ നേട്ടങ്ങള്‍ കരസ്ഥമാക്കിയ ആദ്യത്തെ വ്യക്തിയുമാണ് റിജില്‍. മെഴ്‌സിഡീസ് ബെന്‍സ്, മഹീന്ദ്ര ഥാര്‍, ഫോക്‌സ്‌വാഗണ്‍ പോളോ ജി ടി എന്നീ വാഹനങ്ങളും ഒരു ആഢംബര വില്ലയും ഇന്ന് റിജിലിന് സ്വന്തമാണ്. ഇവയെല്ലാം തന്നെ ഫിജികാര്‍ട്ടിലെ പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്തതാണ് ഇദ്ദേഹം. റിജിലിന് വേണ്ട എല്ലാം മാനസിക പിന്തുണയും നല്‍കി അദ്ദേഹത്തിന്റെ കുടുംബം ശക്തമായി കൂടെയുണ്ട്. ഭാര്യ ഡോ. ശരണ്യ, മകന്‍ റിദ്‌വിന്‍, മകള്‍ ജാന്‍വി എന്നിവര്‍ അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ഒരു സ്വര്‍ണ്ണക്കടയിലെ അക്കൗണ്ടന്റ് ആയി സമൂഹത്തിന്റെ ഉള്ളറകളില്‍ എവിടെയോ പിന്‍തള്ളപ്പെട്ട് പോകേണ്ടിയിരുന്ന ഒരു വ്യക്തിയില്‍ നിന്നും എങ്ങനെയാണ് ഒരു വ്യക്തിക്ക് ജീവിതത്തില്‍ വിജയം നേടാന്‍ സാധിക്കുക എന്ന് കാട്ടിത്തരുന്ന ഉദാഹരണമാണ് ആര്‍.ബി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റിജില്‍ ഭരതന്‍.

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക : https://wa.me/message/G56YPC4JZYJZB1

എക്‌സ്‌ക്ലൂസ്സീവ് ഇന്റര്‍വ്യൂ

ഡയറക്ട് സെല്ലിങ്ങ് മേഖലയുടെ സാധ്യതകള്‍ എന്തെല്ലാമാണ്?

അനന്തമായ സാധ്യതകളാണ് ഡയറക്ട് സെല്ലിംഗ് മേഖല ഒരാള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. നാം ഈ മേഖലയെ എത്രത്തോളം ആത്മാര്‍ത്ഥമായി സമീപിക്കുന്നോ അത്രത്തോളം മികച്ച റിസല്‍ട്ട് തിരിച്ചു തരുന്ന ഒരു മേഖലയാണ് ഡയറക്ട് സെല്ലിംഗ്. വ്യക്തമായ ഒരു പ്ലാനും പദ്ധതിയോടും കൂടെ കഠിനാധ്വാനം ചെയ്യുന്ന ഏതൊരു വ്യക്തിക്കും ജീവിതവിജയവും സാമ്പത്തിക ഉയര്‍ച്ചയും സുനിശ്ചിതമാണ്. ഇതോടൊപ്പം തന്നെ ഡയറക്ട് സെല്ലിംഗിലേക്ക് കടന്നുവരുന്ന ഓരോരുത്തരും ഏറ്റവും മികച്ച കമ്പനികളെ തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രോഡക്റ്റ് ബേസ്ഡ് കമ്പനികള്‍ക്കായിരിക്കും ഏറ്റവും അധികം വിജയ സാധ്യത. ഇടനിലക്കാരോ പരസ്യങ്ങളോ ഇല്ലാതെ ബിസിനസ്സ് നടക്കുന്നതിനാല്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം മികച്ച സാമ്പത്തിക ലാഭം ലഭിക്കുന്നു. ഇന്ന് ബസ് തൊഴിലാളികള്‍, സെയില്‍സ്മാന്‍, സര്‍ക്കാര്‍ ജോലിക്കാര്‍, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങി അനേകം ആളുകള്‍ക്ക് ജീവിത വിജയം നേടിക്കൊടുത്ത പ്രസ്ഥാനമാണ് ഡയറക്ട് സെല്ലിങ്ങ് മേഖല. ഭാവിയുടെ ബിസിനസ് മോഡല്‍ എന്നാണ് ലോകപ്രശസ്ത സംരംഭകര്‍ ഡയറക്ട് സെല്ലിങ്ങ് മേഖലയെക്കുറിച്ച് പറയുന്നത്.

എന്തുകൊണ്ടാണ് സമൂഹത്തില്‍ ഡയറക്ട് സെല്ലിങ്ങ് പെര്‍ഫോര്‍മേഴ്‌സിന് അംഗീകാരം ലഭിക്കാത്തത് ?

പോയകാലത്ത് അനേകം കള്ളനാണയങ്ങള്‍ നിലനിന്നിരുന്ന ഒരു മേഖലയായിരുന്നു ഡയറക്ട് സെല്ലിംഗ് മേഖല. മണി ചെയിന്‍ പോലുള്ള അനേകം സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ ചതിക്കുകയും അനേകം പേര്‍ക്ക് ജീവിതമാര്‍ഗം നഷ്ടപ്പെടുത്തുകയും അവരെ കടബാധ്യതയിലേക്ക് തള്ളി വിടുകയും ചെയ്ത സാഹചര്യം കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ സംശയത്തോടെയാണ് ഇന്നും ജനങ്ങള്‍ ഈ മേഖലയെ കാണുന്നത്. കൂടാതെ ചില സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് ജീവിത വിജയം നേടിയ അനേകം പെര്‍ഫോമന്‍സ് ഉണ്ടെന്ന് കാണിക്കുന്നതിനായി പലതരത്തിലുള്ള തട്ടിപ്പുകളും നടത്തിയതായി നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇതെല്ലാം തന്നെ സമൂഹത്തില്‍ ഈ മേഖലയോടുള്ള ഒരു വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ കാരണമായിട്ടുണ്ട്. കൃത്യമായ പദ്ധതികള്‍ ഇല്ലാതെ ഡയറക്റ്റ് സില്ലിംഗ് മേഖലയിലേക്ക് കടന്നുവന്ന് ഈ മേഖലയില്‍ നിന്നും കൊഴിഞ്ഞുപോയ അനേകം ആളുകള്‍ ഈ മേഖലയെ കുറിച്ച് നെഗറ്റീവ് ആയി പ്രചാരണങ്ങള്‍ നടത്തുന്നതും ഈ മേഖലയ്ക്ക് ക്ഷീണം വരാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ മികച്ച പെര്‍ഫോര്‍മന്‍സിലൂടെ ജീവിതവിജയം നേടിയ ആളുകളെ ഇന്ന് തീര്‍ച്ചയായും സമൂഹം അംഗീകരിക്കുന്ന കാഴ്ച നമുക്ക് കണ്‍മുന്നില്‍ കാണാന്‍ സാധിക്കുന്നതാണ് പക്ഷേ ഒരു കാര്യം വ്യക്തമാണ് വിജയിക്കുന്നവരെ മാത്രമേ സമൂഹം അംഗീകരിക്കുകയുള്ളൂ.

ഡയറക്ട് സെല്ലിങ്ങ് മേഖലയില്‍ വിജയം നേടാന്‍ ചെയ്യേണ്ടത് എന്തെല്ലാമാണ് ?

വ്യക്തമായ ഗെയിം പ്ലാന്‍, കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ്, പ്രതിസന്ധികളില്‍ തളരാതെ മുന്നേറാനുള്ള മാനസികമായ കരുത്ത്, ഒരു മികച്ച ടീമിനെ ഉണ്ടാക്കിയെടുക്കാനുള്ള കഴിവ് ഇവ നാലും ഉണ്ടെങ്കില്‍ മാത്രമേ ഡയറക്ട് സെല്ലിങ്ങ് മേഖലയില്‍ ഏതൊരു വ്യക്തിക്കും വിജയം നേടാന്‍ സാധിക്കുകയുള്ളൂ. ആദ്യമായി ഓരോരുത്തരും താന്‍ ചെയ്യാന്‍ പോകുന്ന ബിസിനസിനെ കുറിച്ച് വ്യക്തമായ ഒരു പഠനം നടത്തണം ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമാണെന്ന് കൃത്യമായി മനസ്സിലാക്കിയിരിക്കണം എത്രനാളത്തെ കൃത്യമായി പ്രവര്‍ത്തനത്തിലൂടെ ആയിരിക്കും തനിക്കും തന്റെ ടീമിനും ഒരു നിലയില്‍ എത്തിച്ചേരാന്‍ സാധിക്കുക എന്നും മനസ്സിലാക്കിയിരിക്കണം. അതിനുശേഷം ആ പ്ലാന്‍ അനുസൃതമായി ഒരു പ്രവര്‍ത്തന രീതി ഉണ്ടാക്കുകയും ആ പ്ലാന്‍ സക്്‌സസ്ഫുള്‍ ആകുന്നതിനുവേണ്ടി കഠിനമായി അധ്വാനം ചെയ്യണം. ഏതൊരു ബിസിനസിലും കഠിനാധ്വാനത്തിന് പ്രാധാന്യമുള്ളത് പോലെ തന്നെ ഡയറക്ട് സെല്ലിംഗ് മേഖലയിലും കഠിനാധ്വാനത്തിന് വളരെയധികം പ്രാധാന്യമാണുള്ളത്. ഡയറക്ട് സെല്ലിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ മാനസികമായി തളര്‍ത്തുന്നുവാന്‍ അനേകം ആളുകള്‍ ഉണ്ടാവും സുഹൃത്തുക്കള്‍, പരിചയക്കാര്‍, കുടുംബാംഗങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ടാവും. ഇവരില്‍ നിന്നെല്ലാം ഉള്ള ഡിമോട്ടിവേഷന്‍ അതിജീവിക്കാനുള്ള മാനസികമായ കരുത്ത് ഓരോ വ്യക്തിയും നേടിയെടുക്കണം. കാരണം തുടക്ക സമയത്ത് പലപ്പോഴും നാം ഉദ്ദേശിക്കുന്ന രീതിയിലുള്ള ബിസിനസ് നമുക്ക് ലഭിക്കണമെന്നില്ല. ഇത് ചിലപ്പോള്‍ നമുക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയേക്കാം. ഈ സാഹചര്യത്തെ അതിജീവിക്കാനുള്ള മാനസിക പക്വത വ്യക്തികള്‍ നേടിയെടുക്കണം. ട്രെയ്‌നിങ്ങ് ക്ലാസ്സുകളില്‍ കൃത്യമായി പങ്കെടുക്കുക.

ഫിജികാര്‍ട്ടിന്റെ പ്രത്യേകതകള്‍ എന്തെല്ലാമാണ് ?

ഫിജികാര്‍ട്ട് അനേകം പ്രത്യേകതകളുള്ള ഒരു ഡയറക്ട് സെല്ലിങ്ങ് കമ്പനിയാണ്. ഇതില്‍ ഏറ്റവും പ്രധാനമായിട്ടുള്ള വസ്തുത ഒരേസമയം ഡയറക്ട് സെല്ലിങ്ങും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമും ഒരുമിച്ച് ബന്ധിപ്പിച്ചിട്ടുള്ള ഒരു സ്ഥാപനമാണ് എന്നുള്ളതാണ്. മറ്റൊന്ന് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അനേകം ഡയറക്ട് സെല്ലിങ്ങ് കമ്പനികളുടെ ഇടയില്‍ കേരളത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഒരു സ്ഥാപനമാണ് ഫിജികാര്‍ട്ട്. കൂടാതെ ഫിജികാര്‍ട്ടിന്റെ ഉല്‍പ്പന്നങ്ങള്‍ എല്ലാം തന്നെ മനുഷ്യന്റെ ദൈനംദിന ജീവിതത്തിനും സാമൂഹിക ജീവിതത്തിനും ആവശ്യമുള്ളവയാണ്. മലയാളികള്‍ക്ക് സുപരിചിതനായ ബോബി ചെമ്മണ്ണൂര്‍ (ബോച്ചെ) ആണ് ഈ സ്ഥാപനത്തിന്റെ ചെയര്‍മാന്‍. കൂടാതെ ലോകത്തിന്റെ എല്ലാഭാഗത്തും ഉള്ള മലയാളികള്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനവുമാണ് ഫിജികാര്‍ട്ട്.

ഡയറക്ട് സെല്ലിങ്ങ് മേഖലയിലെ ടീം ലീഡര്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എന്തെല്ലാമാണ് ?

ഏതൊരു മേഖലയില്‍ എന്ന പോലെ തന്നെ ഇവിടെയും ടീം ലീഡര്‍ മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കണം. അതോടൊപ്പം തന്നെ തന്റെ ടീമിലെ ഓരോ അംഗങ്ങളുടെയും ഉയര്‍ച്ചയായിരിക്കണം ടീം ലീഡറുടെ ലക്ഷ്യം. താന്‍ വളരുന്നതോടൊപ്പം തന്നെ തന്റെ ടീമിലെ ഓരോ അംഗങ്ങളും വളരുന്നുണ്ട് എന്നും അവരില്‍ കാര്യക്ഷമത കുറഞ്ഞവരെ ഉയര്‍ത്തിക്കൊണ്ടു വരുവാനായി അദ്ദേഹം പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യണം. ഇതിനെല്ലാം ഉപരിയായി തന്റെ ടീമിനുള്ളില്‍ ഒരു മികച്ച വര്‍ക്ക് കള്‍ച്ചര്‍ ഉണ്ടാക്കിയെടുക്കുന്നതിന് ലീഡര്‍ പ്രത്യേകം ശ്രദ്ധിക്കണം. ടീമിനുള്ളിലുള്ള ആശയക്കുഴപ്പങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുവാന്‍ ലീഡര്‍ പ്രത്യേകം മുന്‍കൈയ്യെടുക്കണം. പ്രതിസന്ധികളെ എല്ലാം നാം തരണം ചെയ്യുമെന്നും നാളെ നമുക്ക് വലിയൊരു ഉയര്‍ച്ച ലഭിക്കുമെന്നുള്ള ഒരു പ്രതീക്ഷ ടീമംഗങ്ങളില്‍ നിലനിര്‍ത്തുവാന്‍ ടീം ലീഡര്‍ക്ക് സാധിക്കണം. ട്രെയിനിങ്ങ് പ്രോഗ്രാമുകള്‍, ടീം മീറ്റിങ്ങുകള്‍, പ്രസന്റേഷന്‍ പ്രോഗ്രാമുകള്‍, സെയില്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാമുകള്‍ തുടങ്ങിയ കൃത്യമായി നടത്തുവാന്‍ ഒരു സിസ്റ്റം ഉണ്ടാക്കിയിരിക്കണം. ഒരു ഉപഭോക്താവിനോട് എങ്ങനെ സംസാരിക്കണം, ഉല്‍പ്പന്നങ്ങളേക്കുറിച്ച് എന്തെല്ലാം സംസാരിക്കണം എന്നുമെല്ലാം നിര്‍ദ്ദേശങ്ങള്‍ തന്റെ ടീം അംഗങ്ങള്‍ക്ക് നല്‍കണം. ഇതിനെല്ലാം പുറമെ ഒരു ലീഡര്‍ തന്റെ ടീം അംഗങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും അവര്‍ക്ക് കൃത്യമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യണം.

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക : https://wa.me/message/G56YPC4JZYJZB1

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *