Friday, November 22Success stories that matter
Shadow

അലാ കാര്‍ട്ട് – ഇത് ഒരു യുണീക് വെഡിങ്ങ് കാറ്ററിംഗ് കമ്പനി

0 0

മാറുന്ന ലോകത്ത് ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയുമെല്ലാം അഭിവാജ്യഘടകമാണ് കാറ്ററിംഗ് മേഖല. പണ്ട് കാലങ്ങളില്‍ എല്ലാ ആഘോഷ പരിപാടികളിലും സ്വയം പാചകം ചെയ്ത് സദ്യക്ക് വിളമ്പിയിരുന്നതില്‍ നിന്ന് ഫുഡ് ഡെലിവറി ആപ്പുകളെ ആശ്രയിച്ച് ഭക്ഷണം കഴിക്കുന്ന പുതിയ ലോകത്ത്, ചെറുതും വലുതുമായ എല്ലാ ആഘോഷങ്ങളുടെ സദ്യയും നടത്തിപ്പും ഹോട്ടല്‍/കാറ്ററിങ്ങ് സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. ചെറുതും വലുതുമായ ഒട്ടേറേ കാറ്ററിങ്ങ് സ്ഥാപനങ്ങളാണ് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ചടങ്ങുകള്‍ക്കെത്തുന്ന അതിഥികള്‍ക്കും ആതിഥേയര്‍ക്കും വയറിനും മനസ്സിനും സംത്യപ്തി നല്‍കുന്ന ഒട്ടേറേ മാറ്റങ്ങളാണ് കാറ്ററിംഗ് മേഖലയില്‍ അനുദിനം ഉണ്ടാവുന്നത്. ഇന്ന് ആതിഥേയന്റെ വീട്ടുമുറ്റത്ത് ഉന്നത നിലവാരത്തിലുള്ള ഭക്ഷണം വിളമ്പുന്ന സഞ്ചരിക്കുന്ന പ്രഫഷണല്‍ ഹോട്ടലുകളായി മാറിയിരിക്കുകയാണ് കാറ്ററിംഗ് സ്ഥാപനങ്ങള്‍. പ്രവര്‍ത്തനത്തിന്റെ ആരംഭ കാലഘട്ടം മുതല്‍ തന്നെ ഭക്ഷണത്തിന്റെ മികവിലും അത് സെര്‍വ് ചെയ്യുന്ന രീതിയിലും വ്യത്യസ്ഥത കൊണ്ടുവരികയും അതിലൂടെ കേരളത്തിലെമ്പാടും വലുതും ചെറുതുമായ ഒട്ടേറേ ഇവന്റുകള്‍ വിജയകരമാക്കുകയും ചെയ്ത സ്ഥാപനമാണ് അലാകാര്‍ട്ട് കാറ്ററേഴ്‌സ്. കാറ്ററിംഗ് മേഖലയില്‍ അനുദിനം ഉണ്ടാകുന്ന മാറ്റങ്ങളേക്കുറിച്ചും അലാകാര്‍ട്ട് കാറ്ററിംഗ് ഉപഭോക്താവിന് നല്‍കുന്ന മികച്ച സേവനങ്ങളേക്കുറിച്ചും സംസാരിക്കുകയാണ് സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ അജിന്‍ മാത്യു.

വിദ്യാഭ്യാസ കാലം മുതലേ ഹോട്ടല്‍-കാറ്ററിംഗ് മേഖലയോട് ആഭിമുഖ്യമുള്ള വ്യക്തിയായിരുന്നു അജിന്‍. എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ എന്ന ചെറുഗ്രാമത്തിലെ ഹോട്ടലുടമയായ പിതാവ് ഒ.വി. മാത്യുവിന്റെ സഹായിയായി ആണ് അജിന്‍ കുട്ടിക്കാലത്തെ ഇടവേളകള്‍ ചെലവഴിച്ചത്. മുതിര്‍ന്നപ്പോള്‍ പോക്കറ്റ് മണി സംഘടിപ്പിക്കുന്നതിനായി കൊച്ചിയിലെ പ്രമുഖ കാറ്ററിംഗ് സ്ഥാപനത്തില്‍ സര്‍വീസ് ബോയ് ആയും പ്രവര്‍ത്തിച്ചിരുന്നു അജിന്‍. ബി.ബി.എ. പഠനത്തിന് ശേഷം സിംഗപ്പൂരില്‍ നിന്നും ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദം നേടുകയും അവിടെ ഒരു പ്രമുഖ ഹോട്ടലില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു അജിന്‍. 2010ല്‍ നാട്ടില്‍ തിരികെയെത്തിയപ്പോളാണ് അദ്ദേഹം അലാകാര്‍ട്ട് കാറ്ററിംഗ് എന്ന സ്ഥാപനം ആരംഭിച്ചത്. അന്ന് അനേകം വരുന്ന കാറ്ററിംഗ് സ്ഥാപനങ്ങളുടെ ഇടയിലേക്ക് കടന്ന് വരുമ്പോള്‍ അലാകാര്‍ട്ടിനെ മികച്ചതും വ്യതൃസ്ഥവുമായ ഒരു സ്ഥാപനമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. തങ്ങളുടെ സ്ഥാപനത്തെ വിശ്വസിച്ച് എല്‍പ്പിക്കുന്ന ഓരോ ആഘോഷങ്ങള്‍ക്കും ഉപഭോക്താവിന് എങ്ങിനെ ഉന്നത നിലവാരത്തിലുള്ള സര്‍വ്വീസ് നല്‍കാം എന്നതിലായിരുന്നു അജിന്‍ ശ്രദ്ധ കൊടുത്തിരുന്നത്. അതില്‍ ലാഭനഷ്ടകണക്കിന് സ്ഥാപനം പ്രാധാന്യം നല്‍കിയിരുന്നില്ല. സമര്‍ത്ഥരും പരിചയസമ്പന്നരുമായ പാചക വിദഗ്ദരടങ്ങിയ സ്റ്റാഫിന്റെ സംഘത്തെ ആദ്യം തന്നെ കൂടെ കൂട്ടിയിരുന്നു സ്ഥാപനം. മികച്ച ഭക്ഷണത്തോടൊപ്പം, സര്‍വ്വീസ് മേഖലയില്‍ നവീനമായ ഒട്ടേറേ മാറ്റം കൊണ്ടുവരാന്‍ സാധിച്ചതും കാറ്ററിംഗ് മേഖലയിലെ മുന്‍നിര സ്ഥാപനമായി വളരാന്‍ അലാകാര്‍ട്ടിനെ സഹായിച്ചു. ഒരേ സമയം കേരളത്തിലേ പല ജില്ലകളിലും കേരളത്തിന് പുറത്തും പാര്‍ട്ടികള്‍ നടത്തി വിജയിപ്പിക്കുവാനും സ്ഥാപനത്തിന് സാധിച്ചു. പ്രോഗ്രാമുകളില്‍ ഏറ്റവും ഗുണനിലവാരം പുലര്‍ത്തി, കൃത്യസമയത്ത് ഡെലിവറി നടത്തി, അത് അതിഥികള്‍ക്ക് മികച്ച നിലവാരത്തില്‍ സെര്‍വ്വ് ചെയ്യാനും പറ്റുന്ന രീതിയില്‍ മികച്ച സര്‍വ്വീസ് പ്രഫഷണലുകളെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചതും സ്ഥാപനത്തിന് ഗുണകരമായി ഭവിച്ചു.

അന്ന് വരെ കാറ്ററിംഗ് മേഖലയില്‍ നിലവിലുണ്ടായിരുന്ന ടേബിള്‍ സര്‍വ്വീസ്, ബുഫെ സര്‍വ്വീസ് എന്നീ രീതിയില്‍ നിന്നും വ്യത്യസ്ഥമായി സ്ഥാപനത്തിന്റെ പേര് പോലെ തന്നെ അലാകാര്‍ട്ട് സര്‍വ്വീസ് (ലൈവ് ഫുഡ്) പ്രചാരത്തിലാക്കിയത് അലാകാര്‍ട്ടാണ്. കണ്‍മുന്നില്‍ പാചകം ചെയ്ത് ചൂടോടെ ഭക്ഷണം കഴിക്കാന്‍ അതിഥികള്‍ക്ക് അവസരം ലഭ്യമാക്കിയത് സ്ഥാപനത്തിന്റെ പേരും പെരുമയും വളര്‍ത്താന്‍ കാരണമായി. ഡൈനിങ്ങ് ഏരിയ ഡെക്കോറില്‍ വരുത്തിയ മാറ്റങ്ങള്‍ ആണ് മറ്റൊന്ന്. തീം ബെയ്‌സ്ഡ് വെഡ്ഡിംഗ് എന്ന ആശയത്തിന് തുടക്കമിടാനും സ്ഥാപനം മുന്‍പന്തിയിലുണ്ടായിരുന്നു. 2014 ബസീല്‍ വേള്‍ഡ്കപ്പ് സമയത്ത് ബ്രസീല്‍ തീമില്‍ കോട്ടയത്ത് നടത്തിയ വെഡ്ഡിങ് അന്ന് മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം വാര്‍ത്തയായിരുന്നു. കാറ്ററിംഗ് മേഖലയില്‍ പല പുത്തന്‍ ആശയങ്ങളും വിജയകരമായി നടപ്പിലാക്കിയ സ്ഥാപനമാണ് അലാകാര്‍ട്ട്.
ഡൈനിങ്ങ് ഏരിയ ഡക്കോര്‍ കൂടാതെ ഗുണനിലവാരം കൂടിയ പ്ലെയ്റ്റുകള്‍, ഗ്ലാസ്സ് വെയറുകള്‍, സര്‍വ്വീസ് എക്വുപ്പ്‌മെന്റുകള്‍ എന്നിവ കാറ്ററിംഗ് മേഖലയില്‍ അവതരിപ്പിക്കുവാനും മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ ട്രെന്റുകള്‍ കൊണ്ടുവരാനും അലാകാര്‍ട്ട് ശ്രദ്ധപുലര്‍ത്തിയിരുന്നു. ”എത്ര മികച്ച രീതിയില്‍ ബിസ്സിനസ്സ് നടത്തിയാലും മാറുന്ന ലോകത്തിന്റെ ട്രെന്റ് മനസ്സിലാക്കിയില്ലെങ്കില്‍ അത് നിലനില്‍ക്കില്ല എന്ന് വിശ്വസിക്കുന്നൊരാളാണ് ഞാന്‍”, അജിന്‍ പറയുന്നു. ഭക്ഷണത്തില്‍ ക്വാളിറ്റി നിലനിര്‍ത്തുന്നതിനോടൊപ്പം പുതിയ മാറ്റങ്ങള്‍ കണ്ടെത്താനുമായി റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ടീമിനെ നിയമിക്കുകയും ചെയ്തു സ്ഥാപനം. ഹോട്ടല്‍-കാറ്ററിംഗ് മേഖലയിലെ പുത്തന്‍ രീതികള്‍ മനസ്സിലാക്കുവാനായി അനേകം അന്താരാഷ്ട്ര എക്‌സിബിഷനുകളില്‍ പങ്കെടുക്കാറുമുണ്ട് അജിന്‍.

പ്രതിസന്ധികള്‍ അതിജീവനം
രണ്ട് വലിയ പ്രതിസന്ധികളാണ് ഈ കാലഘട്ടത്തിനുള്ളില്‍ അലാകാര്‍ട്ട് തരണം ചെയ്തത്. 2018 ലെ വെള്ളപ്പൊക്കവും, 2020-21 കാലഘട്ടത്തിലെ കോറോണയും.
കാറ്ററിംഗ് മേഖലയുടെ സീസണ്‍ സമയത്തായിരുന്നു 2018ലെ പ്രളയം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അനേകം പാര്‍ട്ടികള്‍ ഏറ്റുടുത്തിരുന്ന അലാകാര്‍ട്ടിന്റെ കിച്ചണ്‍ ജീവമായി പ്രവര്‍ത്തിക്കുന്ന സമയത്തായിരുന്നു പ്രളയത്തിന്റെ കടന്നുവരവ്. ആലപ്പുഴയിലും, പത്തനംതിട്ടയിലും, തൃശൂരിലുമെല്ലാമായി പാര്‍ട്ടികള്‍ക്കാവശ്യമായ ജോലികള്‍ തകൃതിയായി നടക്കുന്ന സമയത്താണ്, നിലയ്ക്കാത്ത മഴ മൂലം നദികളില്‍ ജലനിരപ്പുയരുന്നതും പ്രളയമുണ്ടാകുന്നതും. അതോടെ ഓര്‍ഡര്‍ ലഭിച്ച പാര്‍ട്ടികളൊന്നാകെ ക്യാന്‍സലായി. സ്റ്റാഫ് പലരും ദുരന്ത മേഖലയില്‍ അകപ്പെട്ട് പോയി. പാകം ചെയ്തുകൊണ്ടിരുന്ന ഭക്ഷണവും, പച്ചക്കറികളുമെല്ലാം പ്രളയത്തില്‍ നഷ്ടപ്പെട്ടു. മെയിന്‍ കിച്ചണ്‍ പ്രദേശത്ത് മഴ പ്രശ്‌നമുണ്ടാക്കില്ലെങ്കിലും പ്രളയം സ്ഥാപനത്തിന് വലിയ നഷ്ടമാണുണ്ടാക്കിയത്. ഒരു സ്റ്റാഫ് പോലും അപകടത്തില്‍ പെടാതെ തിരികെയെത്തി എന്നത് അനുഗ്രഹകരമായി. തുടര്‍ന്ന് ഒരാഴ്ച്ചക്കാലത്തേക്ക് വിവിധ സംഘടകളോടോപ്പം ചേര്‍ന്ന് ദുരന്തബാധിതര്‍ക്ക് ഭക്ഷണമെത്തിക്കാനായി സ്ഥാപനം പ്രവര്‍ത്തിച്ചു.

അതിന് ശേഷം സ്ഥാപനത്തെ ബാധിച്ച മറ്റൊരു പ്രതിസന്ധിയായിരുന്നു കോറോണ. കൊറോണയുടെ പ്രതിസന്ധി ഏറ്റവും അധികം ബാധിച്ച ഒരു മേഖലയാണ് കാറ്ററിംഗ് ഇന്‍ഡസ്ട്രി. സല്‍ക്കാരങ്ങളോ പാര്‍ട്ടികളോ ഒന്നുമില്ലാതെ കാറ്ററിംഗ് സ്ഥാപനങ്ങള്‍ എല്ലാം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സമയത്ത് വളരെ വ്യത്യസ്തമായ ആശയങ്ങള്‍ അവതരിപ്പിക്കുകയും അതിലൂടെ മുന്നേറുകയും ചെയ്ത സ്ഥാപനമാണ് അലാകാര്‍ട്ട്. കൊറോണയുടെ സമയത്ത് സ്ഥാപനം അവതരിപ്പിച്ച ഒരു ആശയമാണ് താജ്മഹല്‍ ബിരിയാണി എന്ന ഡോര്‍ ഡെലിവറി സര്‍വീസ് സംവിധാനം. വളരെ വ്യത്യസ്തമായ ഒരു ഫ്യൂഷന്‍ ബിരിയാണി ആയിരുന്നു അത്. ”എറണാകുളം ജില്ലയില്‍ എവിടെയും തങ്ങളുടെ ബിരിയാണി ഫ്രീ ഡെലിവറി ”ചെയ്യും എന്നതായിരുന്നു സ്ഥാപനം നല്‍കിയിരുന്ന വാഗ്ദാനം. വെറും ഒരു ബിരിയാണി നല്‍കുവാനായി 40 കിലോമീറ്റര്‍ വരെ സ്റ്റാഫ് സഞ്ചരിച്ചിരുന്നു ഈ സമയത്ത്. ഇത് വലിയ ഒരു വിജയമായി മാറി. ആദ്യത്തെ മാസം തന്നെ സ്ഥാപനം 5000 ബിരിയാണി ഡെലിവറി ചെയ്തു. ഇന്ന് കൊറോണയുടെ പ്രതിസന്ധി മാറിയ സാഹചര്യത്തിലും താജ്മഹല്‍ ബിരിയാണി അലാകാര്‍ട്ട് എന്ന സ്ഥാപനത്തിന്റെ ഒരു ഫ്ളാഗ്ഷിപ്പ് ഉത്പന്നമാണ്. സിംഗിള്‍ ബിരിയാണി, ഫാമിലി പാക്ക്, ഫാമിലി മീല്‍ പാക്ക്, ബിരിയാണി വിത്ത് ടിക്ക, ബിരിയാണിയോടൊപ്പം ഗുലാബ് ജാമുന്‍ തുടങ്ങിയ വ്യത്യസ്ത ആശയങ്ങളും ഇതിലൂടെ അലാകാര്‍ട്ട് അവതരിപ്പിച്ചു. ഈ ആശയത്തിന് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബാങ്കുകള്‍ തുടങ്ങി അനേകം മേഖലയില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചു. കൊറോണയുടെ നിരോധനത്തില്‍ ചെറിയ ചെറിയ പാര്‍ട്ടികള്‍ മാത്രമായപ്പോള്‍ അവിടെയെല്ലാം എത്തിയ അതിഥികളുടെ ചെറിയ കൂട്ടത്തിന്, വളരെ പേഴ്സണലൈസ്ഡ് ആയ സേവനങ്ങള്‍ നല്‍കി ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത സ്ഥാപനമാണ് അലാകാര്‍ട്ട്.

മികച്ച സ്റ്റാഫ്
അലാകാര്‍ട്ടിന്റെ സവിശേഷതയായി പല ഗസ്റ്റുകളും അഭിപ്രായം പറയുന്നത് സ്ഥാപനത്തിന്റെ ഗസ്റ്റ് റിലേഷന്‍ മികവാണ്. മികച്ച സര്‍വീസ്, മികച്ച കോ ഓഡിനേഷന്‍, മികച്ച വസ്ത്രധാരണം എന്നിങ്ങനെ ഓരോ മേഖലയിലും മികച്ച പ്രകടനം നടത്തുന്ന സ്റ്റാഫ് ആണ് സ്ഥാപനത്തിന്റെ വിജയത്തിന് പിന്നിലെ ശക്തി. സ്റ്റാഫിന് ഉന്നത നിലവാരമുള്ള പേഴ്‌സണല്‍ ട്രെയിനര്‍മാരുടെ ക്‌ളാസുകള്‍ നല്‍കാനും സ്ഥാപനം ശ്രദ്ധിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണ രീതികളും മറ്റും അറിയാനായി റിസര്‍ച്ച് യാത്രകള്‍, കൂടാതേ എല്ലാ സ്റ്റാഫുകള്‍ക്കും വിനോദയാത്രകളും സംഘടിപ്പിക്കാറുണ്ട് സ്ഥാപനം. ഇതെല്ലാം സ്ഥാപനത്തിന്റെ ഗുണനിലവാരം ഉയരുന്നതിന് കാരണമാകുന്നു. മികച്ച അച്ചടക്കത്തോടുകൂടിയാണ് തൊഴിലാളികളെ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രൊഡക്ഷന്‍, സര്‍വ്വീസ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്, അഡ്മിനിസ്ട്രേഷന്‍ എന്നീ എല്ലാ ഡിവിഷനുകളിലും ഏറ്റവും മികച്ച സ്റ്റാഫാണ് അലാകാര്‍ട്ടിന് കൈമുതലായിട്ടുള്ളത്.
നിരന്തരമായ യാത്രകള്‍, അനുഭവ സമ്പന്നരായ വ്യക്തികള്‍, ഷെഫുമാര്‍ എന്നിവരോടൊപ്പമുള്ള ചര്‍ച്ചകള്‍, മാറിയ ലോകത്തെ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ വിവിധ രാജ്യങ്ങളില്‍ നടത്തിയ യാത്രകള്‍, എക്‌സിബിഷന്‍ പങ്കാളിത്തം ഇതെല്ലാം സ്ഥാപനത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചക്ക് ഒരുപാട് സഹായകരമായി. സ്ഥാപനത്തിന്റെ വളര്‍ച്ചക്കൊപ്പം തുടക്കം മുതലേ കൂടെയുള്ള അനേകം വ്യക്തികളുടെ ജീവിതത്തിന് വെളിച്ചം നല്‍കാനായി എന്നത് അഭിമാനമുളവാക്കുന്ന ഒന്നാണെന്നും, അജിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

വിഷന്‍
സ്ഥാപനത്തിന്റെ സാരഥി അജിന്‍ മാത്യുവിന്റെ ഇന്റര്‍നാഷണല്‍ എക്‌സ്‌പോഷര്‍ പ്രയോജനപ്പെടുത്തി ഇന്ത്യയിലെ ഒന്നാം നിര കാറ്ററിംഗ് സ്ഥാപനമായി വളരുക എന്നതും, ഇന്റര്‍നാഷണല്‍ കാറ്ററിംഗ് എക്‌സിബിഷനുകളിലൂടെ അജിന് ലഭിച്ച എക്‌സപീരിയന്‍സ് ഉപയോഗിച്ച് കസ്റ്റമേഴ്‌സിന് അവരുടെ പ്രതീക്ഷയ്ക്കും ഒരു പടി മേലെയുള്ള കാറ്ററിംഗ് എക്‌സ്പീരിയന്‍സ് നല്‍കുക എന്നതുമാണ് അലാകാര്‍ട്ടിന്റെ വിഷന്‍.

അവാര്‍ഡുകള്‍
പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി അനേകം അവാര്‍ഡുകള്‍ അലാകാര്‍ട്ട് കാറ്ററിംഗിനും അജിനും ലഭിച്ചിട്ടുണ്ട്. 2017ല്‍ എമര്‍ജിങ്ങ് കാറ്ററേഴ്‌സ് അവാര്‍ഡ്, 2019ല്‍ എമര്‍ജിങ്ങ് എന്റര്‍പ്രണര്‍ അവാര്‍ഡ്, 2022ല്‍ ‘ബെസ്റ്റ് ഇന്‍ ക്ലാസ്സ്’ ഫോര്‍ കാറ്ററിംഗ് സെഗ്‌മെന്റ് അവാര്‍ഡ്, എന്നിവ ഇവയില്‍ ചിലത് മാത്രം.

”The way you want it” എന്നത് അലാകാര്‍ട്ട് കാറ്ററിംഗിന്റെ ടാഗ് ലൈനാണ്. അലാകാര്‍ട്ട് ഒരോ ദിവസവും ആരംഭിക്കുന്നത് തങ്ങളെ വിശ്വസിച്ച് ഇവന്റ് ഏല്‍പ്പിക്കുന്ന ഓരോ കസ്റ്റമറുടെയും, ഗസ്റ്റിന്റെയും പ്രതീക്ഷക്ക് മുകളിലുള്ള ഭക്ഷണാനുഭവം ലഭ്യമാക്കാനുള്ള എന്ന ലക്ഷ്യത്തോടെയാണ്. ഏതൊരാഘോഷവും ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയമാണ്. അത് അഭിമാനത്തോടെ ഓര്‍ക്കാനാകുന്ന നിമിഷങ്ങളാക്കാനാണ് അലാകാര്‍ട്ട് ശ്രമിക്കുന്നത്.
കാറ്ററിംഗ് മേഖലയിലേക്ക് പുതുതായി കടന്ന് വരുന്ന ഏതൊരു സ്ഥാപനത്തിനും മാതൃകയാക്കാവുന്ന സ്ഥാപനമാണ് അലാകാര്‍ട്ട്. മാത്രമല്ല, ഈ മേഖലയുമായി ബന്ധപ്പെട്ട ഏല്ലാവിധ സംശയങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും ബന്ധപ്പെടാവുന്ന വ്യക്തിയുമാണ് ശ്രീ. അജിന്‍ മാത്യു.

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക 90726 61001.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *