Friday, November 22Success stories that matter
Shadow

ജൊനാരിന്‍ ജാലിസ്
അണുവിമുക്ത ലോകത്തിന്റെ വഴികാട്ടി

0 0

കേരളത്തിലെ സംരംഭകരുടെയിടയിലെ ഭീഷ്മാചാര്യനാണ് ജൊനാരിന്‍ ജാരിസിന്റെ സാരഥി എ.എ. ജോസഫ് എന്ന ജോസഫട്ടന്‍. കഴിഞ്ഞ 45 വര്‍ഷക്കാലമായി ഒരു സമൂഹത്തിന്റെ സുരക്ഷയ്ക്കും ശുചിത്വ ശീലങ്ങള്‍ക്കും വഴികാട്ടിയായി മുന്നില്‍ നില്‍ക്കുകയാണ് അദ്ദേഹം തുടക്കം കുറിച്ച ജൊനാരിന്‍ ജീരിസ് ആന്റ് കമ്പനി. ലോകം മുഴുവന്‍ കൊറോണ വ്യാപിച്ചപ്പോള്‍ അണുവിമുക്ത കേരളമാണ് ജോനാരിന്‍ ജാലിസ് സ്പനം കണ്ടത് എന്ന് പറയുമ്പോള്‍ ആ സ്ഥാപനത്തിന്റെ സമൂഹത്തോടുള്ള പ്രതബദ്ധത എത്രമാത്രമാണെന്ന് നമുക്ക് ഊഹിക്കാമല്ലോ.

70കളുടെ മദ്ധ്യത്തില്‍ കേരളത്തിലെ പ്രശസ്തമായ തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ജോസഫേട്ടന്‍, അന്ന് കേരളത്തില്‍ പടര്‍ന്ന് പിടിച്ച പകര്‍ച്ചവ്യാധികളില്‍ നിന്നും സമൂഹത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്, ജൊനാരിന്‍ ജാരിസ് എന്ന സ്ഥാപനം തുടങ്ങുന്നത്. പ്രവര്‍ത്തനം തുടങ്ങി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ജൊനാരിന്‍ മലയാളക്കരയുടെ പ്രിയ ബ്രാന്റായി മാറി. വ്യാവസായിക അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഹാന്റ് വാഷ്, ഫ്‌ളാര്‍ ക്ലീനര്‍, ക്ലീനിങ്ങ് പൗഡറുകള്‍, ഇന്റസ്ട്രിയല്‍ കെമിക്കല്‍സ്, ടോയ്‌ലെറ്റ് ക്ലീനറുകള്‍, ലിക്വിഡ് ഡിറ്റര്‍ജന്റുകള്‍, വാഷിങ്ങ് പൗഡറുകള്‍, റൂം ഫ്രഷ്‌നറുകള്‍ എന്നീ ഉല്‍പ്പന്നങ്ങളായിരുന്നു തുടക്കത്തില്‍ സ്ഥാപനം വിപണിയിലേക്കെത്തിച്ചത്. ഹൈജീന്‍ ഉല്‍പ്പന്നങ്ങള്‍ കമ്പനി വിലയ്ക്ക ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഡയറക്ട് മാര്‍ക്കറ്റിങ്ങ് എന്ന രീതി ആദ്യമായി അവതരിപ്പിച്ചതും ജൊനാരിന്‍ ആയിരുന്നു. 24 മണിക്കൂറും നല്‍കുന്ന ഡോര്‍ സ്‌റ്റെപ്പ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക സ്ഥാപനത്തോടുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു. എടയാര്‍ ഇന്‍ഡസ്ട്രീസ് എസ്റ്റേറ്റില്‍ 2 ഇടങ്ങളിലായി 2 ഫാക്ടറികളാണ് സ്ഥാപനത്തിനുള്ളത്. 1996ല്‍ കെമിക്കല്‍ ഉത്പങ്ങളുടെ ട്രേഡിങ്ങിനും, ഡിസ്ട്രിബ്യൂഷനുമായി ജൊനാരിന്‍ പിഗ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എ സഹോദര സ്ഥാപനവും തുടങ്ങുകയുണ്ടായി.

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ആശുപത്രികള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, കോര്‍പ്പറേറ്റ് ഓഫീസുകള്‍, ലോണ്‍ട്രികള്‍, കയര്‍ ഇന്‍ഡസ്്ട്രി, ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രി തുടങ്ങിയ അനേകം സ്ഥാപനങ്ങള്‍ ഇന്ന് വിശ്വാസമര്‍പ്പിക്കുന്ന ബ്രാന്റാണ് ജൊനാരിന്‍. ഫാക്ടറികള്‍ മുതല്‍ വീടുകള്‍ വരെ ഇന്ന് ജൊരാനിന്റെ സ്പര്‍ശനത്താല്‍ ഹൈജീനിക്കായി നിലനില്‍ക്കുന്നു. വളരെ മികച്ച ജീവനക്കാരുടെ ഒരു സംഘമാണ് സ്ഥാപനത്തിന്റെ ഈ നേട്ടത്തിന് പിന്നിലുള്ളതെന്ന് ജോസഫേട്ടന്‍ അഭിമാനത്തോടെ പറയുന്നു. ജൊനാരിന്‍ ഇന്ന് മുന്നോട്ടു വയ്ക്കുന്ന ആശയം, അണുവിമുക്ത ലോകം എന്നതാണ്. 2020ലെ കൊറോണ കാലഘട്ടത്തില്‍ ഈ ലക്ഷ്യത്തോടെ ”വീറ്റോ” ഏന്ന പുതിയ ബ്രാന്റില്‍ ഒരുപിടി ഹൈജീന്‍ ഉല്‍പ്പന്നങ്ങളാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്. വീറ്റോ ഹാന്‍ഡ്‌വാഷ്, ഫ്‌ളോറുകളും ടൈലുകളും അണുവിമുക്തമാക്കുന്ന വീറ്റോ മാക്‌സ് ക്ലീന്‍, വീറ്റോ ഡിഷ് വാഷ്, വീറ്റോ ടെറാ ടോയ്‌ലറ്റ് ക്ലീനര്‍, വീറ്റോ സാനിറ്റൈസര്‍, വീറ്റോ വാഷിങ്ങ് പൗഡര്‍ എന്നീ ഉല്‍പ്പന്നങ്ങളെല്ലാം ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ബ്രാന്റുകളാണ്. രോഗാണുക്കളെ അകറ്റി വീടിനെ ശുചിത്വപൂര്‍ണ്ണമാക്കാന്‍ ഇന്ന് തന്നെ ”വീറ്റോ” ഉല്‍പ്പന്നങ്ങള്‍ ശീലമാക്കൂ.

ജോസഫേട്ടന്റെ കഠിനാധ്വാനവും അര്‍പ്പണമനോഭാവവും, ഗുണനിലവാരത്തിലും സാമ്പത്തിക ക്രയവിക്രയത്തിലുമുള്ള കൃത്യതയുമാണ് ഇന്ന് ജോനാരിനെ വിശ്വസ്ത ബ്രാന്റായി മാറ്റിയത്. കേരളത്തിലെ അനേകം യുവസംരംഭകരുടെ മാതൃകാ പുരുഷനാണ് ജോസഫേട്ടന്‍.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *