Sunday, November 24Success stories that matter
Shadow

ഭവന നിര്‍മാണത്തില്‍ കംപ്ലീറ്റ് സൊല്യൂഷന്‍ ക്രിയേറ്റീവ് ഹോംസ്

1 0

സ്വന്തമായി ഒരു വീട് പണിയുന്നതിന് ഉള്ള ബുദ്ധിമുട്ട് നമുക്കെല്ലാവര്‍ക്കും അറിയാം. ബിസിനസ്സുകാരനായാലും, ജോലിക്കാരനായാലും നിങ്ങള്‍ക്ക് പൂര്‍ണമായും ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ സ്വപ്‌ന ഭവനത്തിന്റെ നിര്‍മ്മാണ കാര്യങ്ങള്‍ മുഴുവനായും വിശ്വസിച്ച് എല്‍പ്പിക്കാവുന്ന അപൂര്‍വ്വം ചില സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഈ സ്ഥാപനത്തെ നയിക്കുന്നത് ഒരു സ്ത്രീ ആണെങ്കിലോ നമുക്ക് വിശ്വാസം കുറച്ച് കൂടി കൂടില്ലെ. അതാണ് ആലപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് ഹോംസ്. കഴിഞ്ഞ 10 വര്‍ഷക്കാലമായി എങ്ങനെയാണ് തങ്ങള്‍ കസ്റ്റമേഴ്‌സിന്റെ ഫസ്റ്റ് ചോയ്‌സ് ആയ്‌തെന്ന് വിജയഗാഥയോട് സംസാരിക്കുകയാണ് സ്ഥാപനത്തിന്റെ സാരഥി മഞ്ജു കൃഷ്ണ.

സാധാരണഗതിയില്‍ ഒരു പുതിയ വീട് പണിയണമെങ്കില്‍ അതിനായി ചിലപ്പോള്‍ പുതിയ സ്ഥലം കണ്ടെത്തേണ്ടി വരും, സ്ഥാനം കാണണം, പ്ലാന്‍ വരയ്ക്കണം, അതിന് പഞ്ചായത്തിന്റെ/മുനിസിപ്പാലിറ്റിയുടെ അപ്രൂവല്‍ നേടണം, എസ്റ്റിമേറ്റ് തയ്യാറാക്കണം, ലോണ്‍ വേണമെങ്കില്‍ അത് ശരിയാക്കണം, അതിനായി ബാങ്കുകള്‍ തോറും കയറിയിറങ്ങണം, കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളെ കണ്ടെത്തണം, ഇത്രയുമാകുമ്പോളേക്കും നിങ്ങളുടെ സമയവും മനസമാധാനവും എല്ലാം നഷ്ടമാകും. എന്നാല്‍ ഇനി മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം സ്വയം ഏറ്റെടുത്ത് ചെയ്യുന്ന ഒരു ബില്‍ഡറെ നമുക്ക് ലഭിച്ചിരിക്കുകയാണ്. അതാണ് ആലപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് ഹോംസ്. മുന്‍ നിശ്ചയിച്ച കാലാവധിക്കുള്ളില്‍ തന്നെ വീടിന്റെ പണിതീര്‍ത്ത് ഉടമയ്ക്ക് താക്കോല്‍ കൈമാറുന്നു. ഇത്തരം കാര്യങ്ങള്‍ സ്ഥാപനം ഉറപ്പു നല്‍കുന്നതിന് പിന്നില്‍ മറ്റൊരു വസ്തുത കൂടിയുണ്ട് മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ എല്ലാം നിപുണയാണ് സ്ഥാപനത്തിന്റെ സാരഥി മഞ്ജു. D/Civilലും, ഓട്ടോകാഡും ത്രീഡിയും, കാണിപ്പയ്യൂര്‍ വാസ്തു അക്കാദമിയില്‍ നിന്നും വാസ്തു ശാസ്ത്രത്തില്‍ ഡിപ്ലോമയും, വാസ്തു ആചാര്യയും കരസ്ഥമാക്കിയ വ്യക്തിയാണ് മഞ്ജു. കൂടാതെ വാസ്തു ദോഷം മാറ്റാനും, വസ്തുവിലുള്ള നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുകയും ചെയ്യുന്ന പെന്‍ഡുലം തെറാപ്പിയിലും നിപുണയാണ് മഞ്ജു.

ഇനി കെട്ടിടത്തിന്റെ നിര്‍മാണ മേഖലയിലേക്ക് പരിശോധിക്കുകയാണെങ്കില്‍ ഈ മേഖലയിലെ ഏറ്റവും വിദഗ്ധരായ തൊഴിലാളികള്‍ അടങ്ങുന്ന ഒരു സംഘമാണ് സ്ഥാപനത്തിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ എല്ലാം തന്നെ ഉന്നത ഗുണനിലവാരമുള്ളവ ആയിരിക്കുമെന്ന് സ്ഥാപനം ഉറപ്പു നല്‍കുന്നു. ”സോളിഡ് ബ്ലോക്കുകള്‍, ഹോളോബ്രിക്‌സുകള്‍ എന്നിവ ഞങ്ങള്‍ കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കാറില്ല മറിച്ച് ഉന്നത നിലവാരമുള്ള ചെങ്കല്ലുകള്‍ മാത്രമേ നിര്‍മ്മാണത്തിന് ഉപയോഗിക്കാറുള്ളൂ” മഞ്ജു പറയുന്നു. സിമന്റ്, തടി തുടങ്ങിയവയും ഉന്നത നിലവാരമുള്ളവയായിരിക്കും.
ഇലക്ട്രിക്കല്‍, പ്ലംബിംഗ്, ഫ്‌ളോാറിങ് തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതില്‍ ഉപഭോക്താവിനെ പൂര്‍ണമായും ഉള്‍പ്പെടുത്തുകയും അവരുടെ സംതൃപ്തിക്ക് അനുസരിച്ചുള്ള ഉത്പന്നങ്ങള്‍ ആയിരിക്കും തെരഞ്ഞെടുക്കുന്നത്. വീടിന്റെ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടമായ ഇന്റീരിയര്‍ വര്‍ക്കുകളും, ലാന്റ്‌സ്‌കേപ്പിങ്ങ് വര്‍ക്കുകളും സ്ഥാപനം ചെയ്ത് നല്‍കുന്നു. സമയബന്ധിതമായ നിര്‍മ്മാണമാണ് മഞ്ജു കസ്റ്റമര്‍ക്ക് നല്‍കുന്ന ഉറപ്പ്.

വിദേശ മലയാളികള്‍, കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികള്‍, ഐ.ടി പ്രൊഫഷണലുകള്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, മറ്റ് ഉന്നതലങ്ങളില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ എന്നിവരാണ് ക്രിയേറ്റീവ് ഹോംസിന്റെ ഉപഭോക്താക്കളില്‍ കൂടുതലും. മറ്റൊരു പ്രത്യേകത എന്തെന്നാല്‍ ഒരു സ്ത്രീ സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നതിനാല്‍ തന്നെ കസ്റ്റമറുടെ വീട്ടിലെ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് തങ്ങളുടെ ആവശ്യങ്ങളും, ആശയങ്ങളും, അഭിപ്രായങ്ങളും സ്വതന്ത്രമായി മഞ്ജുവിനോട് ചര്‍ച്ച ചെയ്യുവാനും, തുറന്നു സംസാരിക്കുവാനും സാധിക്കും. സംതൃപ്തരായ ഉപഭോക്താക്കളാണ് സ്ഥാപനത്തിന്റെ പ്രചാരകര്‍ എന്ന് മഞ്ജു അഭിമാനത്തോടെ പറയുന്നു. കാരണം ഒരു വീടിന്റെ പാലുകാച്ചല്‍ സമയത്ത് തന്നെ അടുത്ത 2 വീടിന്റെയെങ്കിലും വര്‍ക്ക് സ്ഥാപനത്തിന് ലഭിക്കാറുണ്ടെന്നും മഞ്ജു കൂട്ടിച്ചേര്‍ക്കുന്നു. മറ്റൊരു വസ്തുത ക്രിയേറ്റീവ് ഹോംസ് നിര്‍മ്മിച്ച വീടുകളില്‍ താമസിക്കുന്നവര്‍ എല്ലാവരും സന്തോഷവാന്‍മാരാണെന്നുള്ളത് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

വാസ്തു ശാസ്ത്രത്തില്‍ കാണിപ്പയ്യൂര്‍ അക്കാദമിയില്‍ നിന്നുള്ളതടക്കം ഒന്നിലധികം സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ കരസ്ഥമാക്കിയ വ്യക്തിയാണ് മഞ്ജു. ഇതിനെല്ലാം പുറമെ ഇന്റീരിയര്‍ ഡിസൈനുകള്‍ക്കായി തടിയില്‍ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്ന ”തക്ഷകി” എന്ന മറ്റൊരു സ്ഥാപനവും ഇവര്‍ക്കുണ്ട്. മികച്ച ചിത്ര രചയിതാവുമാണ് മഞ്ജു. മഞ്ജുവിന്റെ ഭര്‍ത്താവ് അഭിലാഷും സംരംഭകനാണ് ഇവരുടെ മറ്റൊരു സ്ഥാപനമായ കാശി ബില്‍ഡേഴ്‌സിന് നേതൃത്വം നല്‍കുന്നത് അഭിലാഷ് ആണ്. അമ്പലപ്പുഴ മുതല്‍ എറണാകുളം വരെയുള്ള ഭാഗങ്ങളിലാണ് ഇന്ന് ഈ ദമ്പതികള്‍ നിങ്ങളുടെ പ്രവര്‍ത്തന മേഖലയാക്കി തെരഞ്ഞെടുത്തിരിക്കുന്നത്. കാശിനാഥ്, ദേവി കൃഷ്ണ എന്നിവരാണ് ഇവരുടെ മക്കള്‍. തങ്ങളുടെ പ്രവര്‍ത്തന മേഖല കേരളമൊട്ടാകെ വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് മഞ്ജുവും, അഭിലാഷും.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *