ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ പോരായ്മ എന്താണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ യൂണിവേഴ്‌സിറ്റികളും ഇന്‍ഡസ്ട്രിയും തമ്മിലുള്ള വലിയ അന്തരം. അതായത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി പുറത്തിറങ്ങുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ഇന്‍ഡസ്ട്രിയില്‍ അല്ലെങ്കില്‍ അവര്‍ ജോലിക്ക് കയറുന്ന മേഖലയിലെ ഒരു സ്ഥാപനത്തില്‍ എന്താണ് നടക്കുന്നത് എന്ന് കൃത്യമായി അറിയില്ല. ഇതിന് കാരണം യൂണിവേഴ്‌സിറ്റികളും ഇന്‍ഡസ്ട്രിയും തമ്മിലുള്ള ഇന്ററാക്ഷന്റെ കുറവാണ്്. ഇതിനാല്‍ തന്നെ ഒട്ടുമിക്ക ബിരുദധാരികളും ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിച്ചാല്‍ അവിടെ കുറഞ്ഞത് 3 മാസം എങ്കിലും പ്രസ്തുത ജോലി പഠിക്കുവാനായി ചെലവിടേണ്ടതുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരവുമായി അനേകം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇന്ന് രംഗത്തുണ്ട്. അത്തരത്തില്‍ ബാങ്കിംഗ് മേഖലയില്‍ ജോലിക്ക് ശ്രമിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായവുമായി എത്തുന്ന സ്ഥാപനമാണ് IPB (Institute of Professional Banking). എങ്ങനെയാണ് ഈ സ്ഥാപനം ബാങ്കില്‍ ജോലി ആഗ്രഹിക്കുന്ന ഒരു ഉദ്യോഗാര്‍ത്ഥിയെ സഹായിക്കുന്നത് എന്ന് Institute of Professional Bankingന്റെ കര്‍ണ്ണാടക (ബാംഗ്ലൂര്‍) കേരളം (കൊച്ചി) എന്നീ സെന്ററുകളുടെ ഫ്രാഞ്ചൈസി ഉടമയും സ്മാര്‍ട്ട് ഔള്‍ അക്കാഡമിയുടെ സ്ഥാപകയുമായ നിമ്മി ഉദയഭാനു വിജയഗാഥയോട് സംസാരിക്കുന്നു
ഇന്ന് ഒരു പ്രൈവറ്റ് ബാങ്കിലോ, സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലോ ജോലിക്ക് അപേക്ഷിക്കുന്ന 99% ഉദ്യോഗാര്‍ത്ഥികള്‍ക്കും ബാങ്കില്‍ നടക്കുന്ന ദൈനംദിന കാര്യങ്ങളെക്കുറിച്ചോ, താന്‍ അവിടെ ചെയ്യേണ്ട ജോലി എന്തെല്ലാമാണെന്നോ കൃത്യമായ ഗ്രാഹ്യം ഉണ്ടാവുകയില്ല. അതിനാല്‍ തന്നെ ബാങ്കിന്റെ എച്ച്.ആറിന് ഒരു പുതിയ ഉദ്യോഗര്‍ത്ഥിയെ തെരഞ്ഞെടുക്കുമ്പോള്‍ പിടിപ്പത് പണിയുണ്ടാകും. പുതിയതായി ജോലിക്ക് തെരഞ്ഞെടുക്കുന്നവരെ പ്രസ്തുത ജോലികളെ കുറിച്ച് കൃത്യമായി പറഞ്ഞു മനസ്സിലാക്കുകയും അവര്‍ക്ക് വേണ്ടുന്ന ട്രെയിനിങ് നല്‍കുകയും ചെയ്യണം. അതിനായി ഏറ്റവും കുറഞ്ഞത് 3 മാസത്തെയെങ്കിലും കാലാവധി വേണ്ടിവരും. എന്നാല്‍ ഇപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയാണ് Institute of Professional Banking എന്ന സ്ഥാപനം. ഒരു ബാങ്കിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായി പ്രാക്ടിക്കല്‍, തിയറി ക്ലാസുകളിലൂടെ ട്രെയിനിങ് നല്‍കുകയാണ് Institute of Professional Banking. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളായ ഡെപ്പോസിറ്റ് സ്വീകരിക്കല്‍, പണം പിന്‍വലിക്കല്‍, ചെക്കുകള്‍ മാറ്റി പണമായി നല്‍കുക, അക്കൗണ്ട് ട്രാന്‍സാക്ഷന്‍, ക്യാഷ് എങ്ങനെ കൈകാര്യം ചെയ്യണം, ലോണ്‍ ഇടപാടുകള്‍ നടത്തുക, കള്ളനോട്ടുകള്‍ എങ്ങനെ കണ്ടുപിടിക്കാം, ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ പുതിയ പ്രൊഡക്ടുകളേക്കുറിച്ചും, സേവനങ്ങളേക്കുറിച്ചും വിവരിക്കുക തുടങ്ങിയ അനേകം കാര്യങ്ങളേക്കുറിച്ച്് ഇവിടെ ട്രെയിനിങ്ങ് നല്‍കും. ഇതിനുപുറമേ വിദ്യാര്‍ത്ഥികള്‍ക്ക് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ക്ലാസ്സുകളും നല്‍കുന്നു.
എങ്ങനെ ഇന്റര്‍വ്യൂന് തയ്യാറെടുക്കാം, ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം, എങ്ങനെ എളുപ്പത്തില്‍ ഇന്റര്‍വ്യൂ പാസ്സാകാം തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം കൃത്യമായ ഒരു ട്രെയിനിങ് ഇവിടെ നല്‍കും. മൂന്നുമാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ പരിശീലനവും നല്‍കും. എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത, കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥാപനം പ്ലേസ്‌മെന്റ് നല്‍കുന്നു എന്നതാണ്. മോക്ക് ഇന്റര്‍വ്യൂ പാസ്സാകുന്നവരെ ആയിരിക്കും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പ്ലേസ്‌മെന്റ് ഇന്റര്‍വ്യൂന് അയയ്ക്കുന്നത്. പ്ലേസ്‌മെന്റ് ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേകം പരിശീലനം നല്‍കുകയും, വീണ്ടും അവരെ ഇന്റര്‍വ്യൂന് അയക്കുകയും ചെയ്യും അങ്ങനെ അഞ്ച് പ്രാവശ്യം വരെ വ്യത്യസ്ത ഇന്റര്‍വ്യൂകള്‍ക്കായി അവരെ ഇന്‍സ്റ്റിറ്റ്യൂട്ട് സഹായിക്കും. ഈ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഏത് പ്രൈവറ്റ് ബാങ്കുകളിലും ജോലിക്ക് അപ്ലൈ ചെയ്യാവുന്നതാണ്. 60,000 രൂപയാണ് കോഴ്‌സിന്റെ ഫീസ്. ഫീസ് ഇന്‍സ്റ്റാള്‍മെന്റ് ആയും, ഫീസിന് പണമില്ലാത്തവര്‍ക്ക് ലോണ്‍ ലഭിക്കുവാനുള്ള സൗകര്യങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നുണ്ട്.
2023 അവസാനിക്കുന്നതോടെ ഒരു ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കുക എന്ന വലിയ ലക്ഷ്യമാണ് IPB chandigarh മുന്നില്‍ കാണുന്നത്. ഇന്ത്യയില്‍ ഒട്ടാകെ 26 സെന്ററുകളാണ് IPB (Institute of Professional Banking) ക്ക് ഉള്ളത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആണ് കൂടുതലായും നല്‍കുന്നത്. മൂന്നുമണിക്കൂര്‍ ആയിരിക്കും ഒരു ദിവസത്തെ ക്ലാസിന്റെ ദൈര്‍ഘ്യം. രണ്ട് സെഷനുകളില്‍ ആയിരിക്കും ക്ലാസുകള്‍. ഒരു സെഷനില്‍ ബാങ്കിങ്ങിനെ കുറിച്ചും, മറ്റൊരു സെഷനില്‍ പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റിനേക്കുറിച്ചും ആയിരിക്കും ക്ലാസ്സുകള്‍. ഒരു ബാച്ചില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും മാക്‌സിമം ക്ലാസുകള്‍ നല്‍കുന്നത്. സ്മാര്‍ട്ട് ഔള്‍ അക്കാഡമി എന്ന സ്ഥാപനമാണ് IPB (Institute of Professional Banking) യുടെ കര്‍ണ്ണാടകത്തിലെയും കേരളത്തിലെയും സെന്ററുകള്‍ നടത്തുന്നത്. IPB (Institute of Professional Banking) യുടെ കര്‍ണ്ണാടകത്തിലെ സെന്റര്‍ ബാംഗ്ലൂരില്‍ ഇന്ദിരാ നഗറിലും, കേരളത്തിലെ സെന്റര്‍ കൊച്ചിയില്‍ കടവന്ത്രയിലുമാണ് പ്രവര്‍ത്തിക്കുന്നത്. കോഴ്‌സുകള്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ലഭ്യമാണ്.
സ്മാര്‍ട്ട് ഔള്‍ അക്കാഡമി മറ്റ് ചില ഹൃസ്വകാല കോഴ്‌സുകളും യാവാക്കള്‍ക്കായി നടത്തുന്നുണ്ട്. റെസ്യൂമെ എങ്ങനെ തയ്യാറാക്കണം. ഇന്റര്‍വ്യൂവില്‍ എച്ച്.ആറിനോട് എങ്ങനെ സംസാരിക്കണം. ഇമോഷണല്‍ ഇന്റലിജന്‍സ്; അതായത് ഒരു ജോലി സ്ഥലത്തുണ്ടാകുന്ന പ്രതിസന്ധിഘട്ടങ്ങള്‍ ഉദ്യോഗാര്‍ത്ഥി എങ്ങനെ കൈകാര്യം ചെയ്യണം എന്നീ മേഖലകളിലെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് ട്രെയിനിങ് നല്‍കുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവുകളും നല്‍കുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് – 076767 42181, thesmartowl.co