Tuesday, October 1Success stories that matter
Shadow

11 ബഫലോ മീറ്റ് വിഭവങ്ങളുമായി ടേസ്റ്റി നിബിള്‍സ്

0 0

മലയാളിയുടെ തീന്‍മേശയിലെ പ്രിയങ്കരമായ 11 ഇനം ബഫലോ മീറ്റ് വിഭവങ്ങള്‍ റെഡി-ടു-ഈറ്റ് പാക്കില്‍, കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര ഫുഡ് ബ്രാന്‍ഡായ ടേസ്റ്റി നിബിള്‍സ് വിപണിയില്‍ അവതരിപ്പിച്ചു. പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം മഡോണ സെബാസ്റ്റ്യനും മാനേജിങ് ഡയറക്ടര്‍ ശ്രീ. ചെറിയാന്‍ കുര്യനും ചേര്‍ന്നാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വിപണിയില്‍ അവതരിപ്പിച്ചത്. വൈസ് പ്രസിഡന്റ് (സെയില്‍സ്) ശ്രീ. സുനില്‍ കൃഷ്ണന്‍, വൈസ് പ്രസിഡന്റ് (ഓപ്പറേഷന്‍സ്) ശ്രീ. ജെം സക്കറിയ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (ഓപ്പറേഷന്‍സ്) ശ്രീ. നിഷീദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വീടുവിട്ടാലും വിട്ടൊഴിയാത്ത തനതു നാട്ടുരുചി ഇനി എവിടെയും എപ്പോഴും ആസ്വദിക്കാം. കേരള ബഫലോ മീറ്റ് കറി, ബഫലോ മീറ്റ് സ്റ്റ്യൂ, ബഫലോ മീറ്റ് ഫ്രൈ, ബഫലോ മീറ്റ് റോസ്റ്റ്, ബഫലോ മീറ്റ് ബിരിയാണി, ബഫലോ മീറ്റ് കപ്പ ബിരിയാണി, ചില്ലി ബഫലോ മീറ്റ് , ബഫലോ മീറ്റ് ഡ്രൈ ഫ്രൈ, ബഫലോ മീറ്റ് മപ്പാസ്, ബഫലോ മീറ്റ് ചില്ലി കൊണ്ടാട്ടം, വേവിച്ച ബഫലോ മീറ്റ് എന്നിവയാണ് പുതിയ വിഭവങ്ങള്‍.
2001-ല്‍ സ്ഥാപിതമായ എച്ച്ഐസി – എബിഎഫ് (HIC-ABF) സ്‌പെഷ്യല്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ അന്താരാഷ്ട്ര ഫുഡ് ബ്രാന്‍ഡ് ആണ് ടേസ്റ്റി നിബിള്‍സ്. അരൂര്‍ ഇന്‍ഡസ്്ടിയല്‍ ഏരിയയിലാണ് സ്ഥാപനത്തിന്റെ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ജപ്പാനിലെ ഹിഗാഷിമാരു ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ പ്രധാന ഓഹരി ഉടമയായി കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. നിലവില്‍ 25ല്‍ അധികം രാജ്യങ്ങളിലേക്ക് വൈവിധ്യമാര്‍ന്ന ഭക്ഷ്യ വിഭവങ്ങള്‍ കയറ്റി അയയ്ക്കുന്നുണ്ട്.

രുചി മികവിന്റെ 20 വര്‍ഷങ്ങള്‍
23 വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ ഉല്‍പന്നങ്ങളുടെ വിശാലമായ ശ്രേണി കമ്പനിക്കുണ്ട്. ഭക്ഷ്യ ഉല്‍പന്നങ്ങളുടെ മുന്‍നിര ഉല്‍പാദകരും കയറ്റുമതിക്കാരുമാണ് ടേസ്റ്റി നിബിള്‍സ്. ട്യൂണ ഫിഷിന്റെ ടിന്നിലടച്ച 25ല്‍ പരം വകഭേദങ്ങള്‍ വിപണിയിലിറക്കിയിട്ടുണ്ട്. എഴുപതിലേറെ റെഡി-ടു-ഈറ്റ് വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍ ഉല്‍പന്നങ്ങളും വിപണിയിലുണ്ട്. വെജ്./നോണ്‍-വെജ് അച്ചാറുകളും, കറി കട്ട് പാന്‍-റെഡി ഫിഷ്, ഫ്രോസണ്‍ സ്നാക്ക്സ് എന്നിവയും കമ്പനി നിര്‍മിക്കുന്നുണ്ട്.

മൂല്യവര്‍ധിത, റെഡി ടു ഈറ്റ് ഭക്ഷ്യോല്‍പന്നങ്ങളുടെ ഉല്‍പാദന രംഗത്ത് സജീവമായ കമ്പനി പ്രീമിയം ഗുണനിലവാരമുള്ള അന്താരാഷ്ട്ര – ആഭ്യന്തര ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ ശ്രീ. ചെറിയാന്‍ കുര്യന്‍ പറഞ്ഞു. രുചികള്‍, പുതുമകള്‍, വിലയ്ക്കൊത്ത മൂല്യം തുടങ്ങി ചേരുവകള്‍ തിരഞ്ഞെടുക്കുന്നതു മുതല്‍ ഭക്ഷണ സാമഗ്രികളുടെ വലുപ്പം വരെയുള്ള ഉല്‍പന്ന ശ്രേണിയുടെ എല്ലാ വശങ്ങളും ഉപഭോക്താവിന്റെ മുന്‍ഗണനകള്‍ നിറവേറ്റും വിധം കര്‍ശനമായി പാലിക്കുന്നുണ്ട്. നൂതന സാങ്കേതിക വിദ്യകളിലും രുചി വൈവിധ്യങ്ങളിലും മാറ്റം കൊണ്ടുവരുമ്പോഴും തനതു രുചികള്‍ മാറ്റമില്ലാതെ പിന്‍തുടരുക എന്നതാണു കമ്പനിയുടെ നയം. റെഡി-ടു-ഈറ്റ് ശ്രേണിയില്‍ ഭക്ഷണം കേടുകൂടാതെ ഇരിക്കാന്‍ ഉപയോഗിക്കുന്ന അനാരോഗ്യകരമായ യാതൊരു പ്രിസര്‍വേറ്റീവ്സും ഉപയോഗിക്കില്ലെന്നത് ഒരേ സമയം കമ്പനിയുടെ ദര്‍ശനവും ദൗത്യവുമാണെന്നും ശ്രീ. ചെറിയാന്‍ കുര്യന്‍ പറഞ്ഞു.

ടേസ്റ്റി നിബിള്‍സ് ലോകോത്തര ബ്രാന്‍ഡായി വളരുന്നു
വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ ലോകത്തെവിടെയും ഉപയോക്താവിനുമുന്നില്‍ അവതരിപ്പിക്കുന്നതിലാണ് തങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ടേസ്റ്റി നിബിള്‍സ് വൈസ് പ്രസിഡന്റ് (സെയില്‍സ്) ശ്രീ. സുനില്‍ കൃഷ്ണന്‍ പറഞ്ഞു. ‘ആധുനിക സാങ്കേതികവിദ്യയിലൂടെ ഭക്ഷണത്തിന്റെ തനത് രുചിയും സംശുദ്ധിയും നിലനിര്‍ത്തിക്കൊണ്ട് തന്നെ മാറിയ കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്’ ശ്രീ. സുനില്‍ കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഫ്രോസണ്‍ കറി രംഗത്തേക്ക് ചുവടുവെപ്പ്
വിവിധ ഇനം മീന്‍കറികള്‍ (നെയ്മീന്‍, ചെമ്മീന്‍, കേര, മത്തി, അയല, കൊഴുവ) സാമ്പാര്‍, അവിയല്‍ തുടങ്ങി 20-ല്‍ പരം ഫ്രോസണ്‍ കറികള്‍, 8 ഫ്രോസണ്‍ സ്നാക്സ് (കട്‌ലറ്റ്, സമോസ, നഗറ്റ്‌സ്, സ്പ്രിങ് റോള്‍), മാരിനേറ്റഡ് മല്‍സ്യങ്ങള്‍ (മസാല പുരട്ടിയ മത്തി, കൊഴുവ) എന്നിവയും ടേസ്റ്റി നിബിള്‍സ് ലഭ്യമാക്കുന്നു.

വിശദ വിവരങ്ങള്‍ക്ക് www.tastynibbles.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %