Thursday, November 14Success stories that matter
Shadow

ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ ബദാമിന്റെ ഗുണങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി

0 0

കാലിഫോര്‍ണിയ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ കൊച്ചിയിലെ ഗേറ്റ് വേ ഹോട്ടലില്‍ ‘ആയുര്‍വേദത്തിന്റെ പാരമ്പര്യം: തിളക്കമുള്ള ചര്‍മ്മത്തിനും ആരോഗ്യകരമായ മുടിക്കും ബദാം’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ ഭക്ഷണം എങ്ങനെയാണ് ആരോഗ്യകരമായ ചര്‍മ്മവും മുടിയും സമ്മാനിക്കുന്നതെന്ന് വ്യക്തമാക്കിയ ചര്‍ച്ച ആയുര്‍വേദത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.

ആയുര്‍വേദ വിദഗ്ധ ഡോ.മധുമിത കൃഷ്ണന്‍, നടി രജിഷ വിജയന്‍, ന്യൂട്രീഷന്‍ ആന്‍ഡ് വെല്‍നസ് കണ്‍സള്‍ട്ടന്റ് ഷീല കൃഷ്ണസ്വാമി എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആയുര്‍വേദം പറയുന്നതനുസരിച്ച് ബദാം പോലുള്ള പ്രകൃതിദത്ത വിഭവങ്ങള്‍ ശരീരത്തിന് പോഷണം നല്‍കുകയും രോഗപ്രതിരോധത്തിന് സഹായിക്കുയും ചെയ്യും. ഇത്തരം വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ത്രിഫല ദോഷങ്ങള്‍ ഇല്ലാതാക്കുകയും ശരീരത്തിന് സന്തുലിതാവസ്ഥ നല്‍കുകയും ചെയ്യുമെന്ന് മധുമിത കൃഷ്ണന്‍ പറഞ്ഞു. പഞ്ചസാര, ഉപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ കൂടുതലുള്ള സംസ്‌കരിച്ചതും പാക്ക് ചെയ്തതുമായ ഭക്ഷണം ഒഴിവാക്കി, പകരം പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ വിഭവങ്ങള്‍ ശീലമാക്കണമെന്ന് ഷീല കൃഷ്ണസ്വാമി പറഞ്ഞു

അനാരോഗ്യകരമായ വിഭവങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നതിനാല്‍ ബദാം ലഘുഭക്ഷണമായി ഉപയോഗിക്കുന്നതായും അത് ചര്‍മ്മത്തെ സംരക്ഷിക്കുകയും ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതായും രജിഷ പറഞ്ഞു. ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, www.almonds.in സന്ദര്‍ശിക്കുക​.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %