കൊച്ചി: കാണികള്‍ക്ക് അവിസ്മരണീയ വര്‍ണക്കാഴ്ചകളും വിസ്്മയവും സൃഷ്ടിച്ച് മെര്‍മ്മെയ്ഡ് വേള്‍ഡ് ആന്‍ഡ് ജംഗിള്‍ എക്സ്പോ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍. ആമസോണ്‍ കാടിനെ നേരില്‍ കാണാത്തവര്‍ക്ക് മുമ്പില്‍ ആമസോണിന്റെ മിനിയേച്ചര്‍ പതിപ്പുതന്നെ നേരില്‍ കാണാം. നാളെ വൈകിട്ട് 6ന് ഇ.ഡി (എക്സ്ട്രാ ഡീസന്റ് ടീം) പ്രദര്‍ശനത്തിന് തിരിതെളിക്കും.
ആയിരക്കണക്കിന് പക്ഷികളും വിവിധ തരം എക്സോട്ടിക് ആനിമല്‍സുംപ്രദര്‍ശനത്തിലുണ്ട്. കേരളീയ ഗ്രമങ്ങളുടെ സവിശേഷതകളിലൊന്നായിരുന്ന കാവുകളും നാഗത്താന്മാരെയും നേരിട്ട് കാണാനും എക്സ്പോയില്‍ അവസരമുണ്ട്. നിരവധി സെല്‍ഫി പോയിന്റുകള്‍, ഫിഷ് സ്പാ, കുട്ടികള്‍ക്കായി വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍), കൂടാതെ മത്സ്യകന്യകമാരെയും സ്ക്യൂബ ഡൈവേഴ്സിനെയും നേരിട്ട് കാണാനുംു അവസരമുണ്ട്.
ഇതൊടൊപ്പം ക്രിസ്മസ് പുതുവല്‍സര വിലക്കിഴിവുമായി നൂറിലധികം നൂറിലധികം കണ്‍സ്യൂമര്‍ സ്റ്റാളുകള്‍, അറുപതുശതമാനം വരെ വിലക്കുറവില്‍ ഫര്‍ണിച്ചറുകളും ഉള്‍പ്പെടെ കാണികള്ക്കാവശ്യമായതെല്ലാം എക്സ്പോ പവലിയനില്‍ ലഭ്യമാണ്. പ്രദര്‍ശനത്തിന് മിഴിവേകാന്‍ ദിവസേന വിവിധ കലാകാരന്മാരുടെ കലാപരിപാടികള്‍ അരങ്ങേറും. പ്രദര്‍ശന നഗരിയിലെത്തുന്നവരുടെ രുചി മുകുളങ്ങള്‍ക്ക് നവ്യാനുഭവമൊരുക്കുന്ന വിശാലമായ ഫുഡ്കോര്‍ട്ടും എക്സ്പോക്കെത്തുന്നവര്‍ക്ക് വേറിട്ടെരു അനുഭവം പ്രദാനം ചെയ്യും. പ്രവര്‍ത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 9 വരെയും അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 9 വരെയുമാണ് പ്രദര്‍ശനം. പ്രവേശനം പാസുമൂലം.
ഇതോടനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുനീര്‍ എം.പി, പ്രോഗ്രാം ഡയറക്ടര്‍ സനൂപ് രാജു, മെര്‍മ്മെയ്ഡ് കോര്‍ഡിനേറ്റര്‍ ശ്യാംകുമാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഡോണ രാജു എന്നിവര്‍ പങ്കെടുത്തു.