Wednesday, January 22Success stories that matter
Shadow

സിമോറ കണ്‍ട്രോള്‍സ്, ജീവിതം സുരക്ഷിതമാക്കുന്നു

0 1

മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ സമസ്തമേഖലകളിലും സംരംക്ഷണം തീര്‍ക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിമോറ കണ്‍ട്രോള്‍സ്. 2018ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം ഇന്ന് കേരളത്തില്‍ സെക്യൂരിറ്റി, ഫയര്‍&സേഫ്റ്റി, ഓട്ടോമേഷന്‍ തുടങ്ങി അനേകം മേഖലകളിലെ കരുത്തുറ്റ നാമമാണ്. മികവുറ്റ ഉല്‍പ്പന്നങ്ങളും ടെക്‌നോളജിയും ഒരേപോലെ സമ്മേളിപ്പിച്ചും, കാലതാമസമില്ലാത്ത സേവനങ്ങള്‍ നല്‍കിയുമാണ് സിമോറ കണ്‍ട്രോള്‍സ് ഈ നേട്ടം കൈവരിച്ചത്. പ്രവര്‍ത്തനം ആരംഭിച്ച് വെറും 7 വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും ഈ മേഖലയില്‍ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സ്ഥാപനമായി എങ്ങനെയാണ് തങ്ങള്‍ വളര്‍ന്നതെന്ന് വിജയഗാഥയോട് സംസാരിക്കുകയാണ് സ്ഥാപനത്തിന്റെ സാരഥി മിര്‍ഷാദ് പി.എം.

കണ്ണൂര്‍ സ്വദേശിയായ മിര്‍ഷാദ് തന്റെ കരിയര്‍ ആരംഭിക്കുന്നത് സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ കണ്‍ട്രോള്‍സ് എന്ന സ്ഥാപനത്തില്‍ സെയില്‍സ് മാനേജരായാണ്. ഏറെ താമസിയാതെ സെയില്‍സ് ടീം ലീഡറായി മാറി അദ്ദേഹം. അവിടുത്തെ തന്റെ പ്രവര്‍ത്തന കാലയളവില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് അനേകം അംഗീകാരങ്ങള്‍ അദ്ദേഹം നേടിയിരുന്നു. സ്ഥാപനത്തിന് 20 മില്ല്യന്‍ റിയാലിന്റെ ഓര്‍ഡര്‍ നേടിക്കൊടുത്ത വ്യക്തിയുമാണ് അദ്ദേഹം. ഈ ആത്മവിശ്വസമെല്ലാം കൈമുതലാക്കിയാണ് 2018ല്‍ അദ്ദേഹം കോഴിക്കാട് ആസ്ഥാമായി സിമോറ കണ്‍ട്രോള്‍സ് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. വിപുലീകരണത്തിന്റെ ഭാഗമായി ഏറെ താമസിയാതെ സ്ഥാപനത്തിന്റെ ആസ്ഥാനം കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഹോം ഓട്ടോമേഷന്‍ സിസ്റ്റം, വീടുകളിലും ഫാക്ടറികളിലുമുള്ള സുരക്ഷാക്യാമറകള്‍, സോളാര്‍ സിസ്റ്റം, ഫയര്‍ അലാം സിസ്റ്റം, ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം, ഇന്‍ട്രൂഷന്‍ അലാം സിസ്റ്റം, പി.എ. സിസ്റ്റം, ഇ.എല്‍.വി. സിസ്റ്റം, ഇന്റര്‍കോം സിസ്റ്റം, എച്ച്.വി.എ.സി. സിസ്റ്റം, ജി.പി.എസ്. സിസ്റ്റം, സ്മാര്‍ട്ട് ക്ലാസ്സ് റൂം തുടങ്ങി തുടങ്ങി അനേകം മേഖലകളില്‍ സേവനം നല്‍കുന്ന വണ്‍ സ്‌റ്റോപ്പ് സൊല്യൂഷനാണ് ഇന്ന് സിമോറ കണ്‍ട്രോള്‍സ്

ഉപഭോക്താവിന്റെ സംതൃപ്തിയ്ക്ക് ഏറ്റവും അധികം പ്രാധാന്യം നല്‍കുകയും, ഉല്‍പ്പന്നങ്ങളുടെ നിലവാരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്നന്നതുമാണ് ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍, കൃത്യമായി കംപ്ലയ്ന്റുകള്‍ പരിഹരിക്കുക എന്നിവയെല്ലാം സ്ഥാപനത്തെ വ്യത്യസ്ഥമാക്കുന്ന ഘടകങ്ങളാണ്. കുറ്റമറ്റ സേവനങ്ങള്‍ നല്‍കി ഉപഭോക്താവിന്റെ ജീവിതം സന്തോഷകരമാക്കുക എന്നതാണ് സ്ഥാപനം ലക്ഷ്യം വയ്ക്കുന്നത്. നിലവിലുള്ള ഉപഭോക്താക്കള്‍ സ്ഥാപനത്തോട് ചേര്‍ന്നു നില്‍ക്കുന്നതോടൊപ്പം പുതിയതായി കൂടുതല്‍ ഉപഭോക്താക്കള്‍ സ്ഥാപനത്തിന്റെ സേവനം തേടിയെത്തുന്നുണ്ടെന്നും മിര്‍ഷാദ് പറയുന്നു. ഇന്ന് കേരളത്തിലുള്ള അനേകം ബില്‍ഡര്‍മാര്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരെല്ലാം സിമോറ കണ്‍ട്രോള്‍സിന്റെ സേവനം പ്രയോജനപ്പെടുത്തുന്നു. കൊറോണ കേരളത്തെ ഗ്രസിച്ച് അനേകം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയപ്പോള്‍ സിമോറ കണ്‍ട്രോള്‍സിന് കൈ നിറയെ ഓര്‍ഡറുകളായിരുന്നു ഉണ്ടായിരുന്നത്. ഇതെല്ലാം സാധിച്ചത് സ്ഥാപനത്തിന്റെ മികവുറ്റ പ്രവര്‍ത്തനം കൊണ്ടാണെന്ന് മിര്‍ഷാദ് പറയുന്നു. ശക്തമായ ടീം വര്‍ക്ക് സ്ഥാപനത്തില്‍ നടത്തിയതിന്റെ പിന്‍ബലത്തിലാണ് ഇത്തരത്തിലുള്ള മുന്നേറ്റം തങ്ങള്‍ക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. നിലവില്‍ കേരളത്തിലും, കര്‍ണ്ണാടത്തിലുമാണ് സ്ഥാപനത്തിന്റെ സേവനം ലഭ്യമാകുന്നത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും വ്യപിപ്പിക്കുവാന്‍ തയ്യാറെടുക്കുകയാണ് ഇവര്‍.

വിജയത്തിലേയ്ക്ക് കുറുക്കു വഴികള്‍ ഇല്ല എന്നും, മികച്ച വിപണന തന്ത്രം, വ്യക്തമായ പദ്ധതികള്‍, ലക്ഷ്യബോധം, കമ്മ്യൂണിക്കേഷന്‍ എന്നിവയിലൂടെ മാത്രമേ വിജയം കൈവരിക്കാനാകൂ എന്ന് മിര്‍ഷാദ് യുവസംരംഭകരോട് പറയുന്നു. പ്രതിസന്ധികളില്‍ നിന്നും പാഠങ്ങള്‍ പഠിക്കണമെന്നും, മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ഥമായ പദ്ധതികള്‍ അവലംബിക്കണമെന്നും അദ്ദേഹം പറയുന്നു. സേവനമികവിനുള്ള അംഗീകരമായി അനേകം അവാര്‍ഡുകളും സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. കേരള ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡ് 2024, ഇന്ത്യ ബിസിനസ് അവാര്‍ഡ്‌സ് 2024, ഇന്ത്യ എക്‌സലന്‍സ് അവാര്‍ഡ്, ബെസ്റ്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് എന്നിവയെല്ലാം ഇവയില്‍ ചിലത് മാത്രം.

താന്‍ നേടിയ വിജയങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന വ്യക്തിയാണ് തന്റെ ഭാര്യ സാദിയ ഷെറിന്‍ എന്ന് മിര്‍ഷാദ് പറയുന്നു. നിരന്തരം മീറ്റുങ്ങുകള്‍ക്കായി യാത്രകള്‍ നടത്തുമ്പോള്‍ കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് ഭാര്യ സാദിയ ഷെറിനാണെന്നും മിര്‍ഷാദ് കൂട്ടിച്ചേര്‍ക്കുന്നു. അദീന മെഹറിഷ്, ഇരട്ട കുട്ടികളായ അഹാന, അയാന എന്നിങ്ങനെ 3 കുട്ടികളാണ് ഇവര്‍ക്ക്.

സിമോറ കണ്‍ട്രോള്‍സ് നല്‍കുന്ന സേവനങ്ങള്‍

ഫയര്‍ അലാം സിസ്റ്റംസ്
ആക്‌സ് കണ്‍ട്രോള്‍ സിസ്റ്റംസ്
സ്മാര്‍ട്ട് ക്ലാസ്സ്‌റൂം
ഗേയ്റ്റ് ഓട്ടോമേഷന്‍
സര്‍വീലന്‍സ് സിസ്റ്റംസ്
ഇന്‍ട്രൂഷന്‍ അലാം സിസ്റ്റംസ്
ഇന്റര്‍കോം സിസ്റ്റംസ്
ഹോം ഓട്ടോമേഷന്‍
ഇ.എല്‍.വി. സിസ്റ്റംസ്
പി.എ. സിസ്റ്റംസ്
എച്ച്.വി.എ.സി. സിസ്റ്റംസ്
ജി.പി.എസ്. സിസ്റ്റംസ്
സോളാര്‍ സിസ്റ്റംസ്

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %