കൊറോണയെയും തോല്‍പ്പിച്ച് കുതിച്ച ഫിജികാര്‍ട്ട്
ബോബി ചെമ്മണ്ണൂര്‍
ലോക്ക്ഡൗണ്‍ കാലത്തും കൃത്യമായ സമയത്ത് ശമ്പളവും അതിലുപരി ഇന്‍സെന്റീവും നല്‍കിയ രാജ്യത്തെ അപൂര്‍വം സ്ഥാപനങ്ങളിലൊന്നാണ് ഫിജികാര്‍ട്ട്. ദീര്‍ഘവീക്ഷണത്തിലധിഷ്ഠിതമായ ഒരു തനത് ബിസിനസ് മാതൃക അവതരിപ്പിക്കാനായതാണ് ഇതിനെല്ലാം സഹായിച്ചതെന്ന് പറയുന്നു ഫിജികാര്‍ട്ട് ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂര്‍ ……………………………
കോവിഡ് പ്രതിസന്ധിയില്‍ ബിസിനസുകളെല്ലാം വഴിമുട്ടി നിന്നതാണ് നാം കണ്ടത്. എന്നാല്‍ മൂന്ന് മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള ഫിജികാര്‍ട്ടെന്ന കമ്പനി ഇതുവരെയില്ലാത്ത തരത്തിലുള്ള ബിസിനസ് നേടിയാണ് ലോക്ക്ഡൗണ്‍ കാലത്ത് മുന്നേറിയത്.
പ്രമുഖ സംരംഭകരായ ബോബി ചെമ്മണ്ണൂരും ജോളി ആന്റണിയും അനീഷ് കെ ജോയും ചേര്‍ന്നാണ് ഫിജി കാര്‍ട്ടിന് ദുബായ് കേന്ദ്രമാക്കി തുടക്കമിട്ടത്. ആശയം അനീഷിന്റേതായിരുന്നു.
ഫിജികാര്‍ട്ടിനൊരു 'യുണീക്‌നെസ്' ഉണ്ട്. ഇ-കൊമേഴ്‌സ് ആന്‍ഡ് ഡയറക്റ്റ് സെല്ലിംഗ് പ്ലാറ്റ്‌ഫോമാണത്...