Monday, November 25Success stories that matter
Shadow

Top Story

വ്യക്തിത്വത്തിന് മാറ്റ് കൂട്ടുവാന്‍ അജ്മല്‍ പെര്‍ഫ്യൂംസ്

വ്യക്തിത്വത്തിന് മാറ്റ് കൂട്ടുവാന്‍ അജ്മല്‍ പെര്‍ഫ്യൂംസ്

Top Story
ഓരോ വ്യക്തികളുടേയും സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതില്‍ ഏറ്റവും പ്രാധാന്യമുള്ളത് അവരുടെ വസ്ത്രവും അത് ധരിക്കുന്ന രീതിയുമാണ്. അങ്ങനെ സുന്ദരനും/സുന്ദരിയുമായി അണിഞ്ഞൊരുങ്ങി വീട്ടില്‍ നിന്നിറങ്ങുന്നതിന് തൊട്ടുമുമ്പ് ഒട്ടുമിക്ക ആളുകളും ചെയ്യുന്ന ഒരു കാര്യമാണ് കുറച്ച് പെര്‍ഫ്യൂം കൂടി പൂശുക എന്നത്. അപ്പോഴാണ് ആ സൗന്ദര്യത്തിന് പൂര്‍ണ്ണത വരിക. ഏതൊരു വ്യക്തിയേയും മറ്റുള്ളവരിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിവുള്ള വസ്തുവാണ് പെര്‍ഫ്യൂംസ്. സുഗന്ധപരിമളം പരത്തുന്ന പെര്‍ഫ്യൂം പൂശിയ ഒരു വ്യക്തി നമ്മുടെ അടുത്ത് എത്രനേരം നിന്നാലും നമുക്ക് സന്തോഷമേ ഉണ്ടാകൂ. സുഗന്ധപരിമളങ്ങള്‍ തേടി നൂറ്റാണ്ടുകള്‍ക്കുമുമ്പേ മനുഷ്യര്‍ ഭൂഖണ്ഡങ്ങള്‍ തോറും യാത്ര നടത്തിയതും ഇതിനാലാണ്. മനുഷ്യരുടെ മനസ്സിന് കുളിര്‍മയേകാനും, നവോന്മേഷം നിലനിര്‍ത്തുവാനുമായി വീടിനുള്ളിലും, വസ്ത്രങ്ങളിലും, ശരീരത്തിലുമൊക്കെ നാം പൗരാണികകാലം മുതലേ സുഗന്ധപര...
ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ മുന്നേറുന്നു ജ്യോതിയുടെ ”ഡിസൈന്‍ട്രീ”

ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ മുന്നേറുന്നു ജ്യോതിയുടെ ”ഡിസൈന്‍ട്രീ”

Top Story
പുരുഷാധിപത്യം നിറഞ്ഞുനില്‍ക്കുതാണ് ഇന്റീരിയര്‍ ഡിസൈനിങ്ങ് മേഖല. അവിടെ സ്വന്തമായ ഒരു മുന്‍നിരസ്ഥാനം നേടിയെടുത്ത വ്യക്തിയാണ് ജ്യോതി ആര്‍.നമ്പ്യാര്‍. ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയായ ജ്യോതിയുടെയും ഡിസൈന്‍ട്രീയുടെയും വിജയത്തിന്റെ കഥയാണ് ഇത്. സിവില്‍ എന്‍ജിനീയറിങ്ങ് ബിരുദത്തിനുശേഷം ദുബായ്, മസ്‌കറ്റ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ മള്‍ട്ടിനാഷണല്‍ കമ്പനികളിലായിരുന്നു ജ്യോതി എന്ന പ്രൊഫഷണലിന്റെ തുടക്കം. വിദേശത്തെ ജോലി മതിയാക്കി കൊച്ചിയില്‍ ജോലിക്കെത്തുമ്പോഴേ ഒരു സംരംഭകയാകണം എന്ന ആഗ്രഹം ജ്യോതിയുടെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ 2013ല്‍ ഡിസൈന്‍ട്രീ എന്ന സ്ഥാപനത്തിന് കൊച്ചിയില്‍ തുടക്കംകുറിച്ചു. ഏതൊരു സംരംഭത്തിന്റെയും തുടക്കംപോലെതന്നെ പലവിധ പ്രതിസന്ധികളെ നേരിടേണ്ടിവന്നു ജ്യോതിക്ക്. എന്നാല്‍ ഈ രംഗത്തുണ്ടായിരുന്ന നല്ല ബന്ധങ്ങളും ഇത്രയും കാ...
അഡാമോ വോഗ് ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ കലവറ

അഡാമോ വോഗ് ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ കലവറ

Top Story
ഭര്‍ത്താക്കന്‍മാരുടെ ബിസിനസില്‍ പാര്‍ട്ണര്‍മാരാണെങ്കിലും ഫാഷന്‍ ഡിസൈനിങ്ങ് മേഖലയോടായിരുന്നു മെറിനും മീരയ്ക്കും കൂടുതല്‍ പാഷന്‍. വളരെ യാദൃച്ഛികമായി തന്റെ സുഹൃത്ത് വഴി മെറിന്‍ ഒരു ഫാബ്രിക് സപ്ലൈയറെ പരിചയപ്പെടുന്നതോടെയാണ്, ഓണ്‍ലൈനിലൂടെ ഡിസൈനര്‍ ഫാബ്രിക്‌സ് വില്‍പ്പന തുടങ്ങാന്‍ ഇവര്‍ തീരുമാനിക്കുന്നത്. അവിടെ നിന്നായിരുന്നു അഡാമോ വോഗ് എന്ന ഓണ്‍ലൈന്‍ ഷോപ്പിയുടെ തുടക്കം. അഡാമോ വോഗ് എന്ന വാക്കിനര്‍ത്ഥം - To fall in love with the latest trends എന്നാണ്. ഡ്രസ്സിങ്ങ് പാറ്റേണുകളേക്കുറിച്ചും, കളര്‍മാച്ചിങ്ങുകളേക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്ന മെറിനും മീരയും ഈ മേഖലയില്‍ ധാരാളം സാധ്യതള്‍ മുന്നില്‍ കണ്ടിരുന്നു. കൊറോണ അതിന്റെ പാരമ്യത്തില്‍ നിന്ന 2020 സെപ്തംബറിലായിരുന്നു അഡാമോ വോഗിന്റെ തുടക്കം. ഓണ്‍ലൈനില്‍ ഡിസൈനര്‍ ഫാബ്രിക്‌സിന്റെ വില്‍പ്പനയിലൂടെയാണ് സ്ഥാപനത്തിന്റെ തുടക്കമെങ്കിലും ക്രമേണ ഡിസൈനര്‍ സാരി...
ഹെര്‍ബല്‍ കോസ്‌മെറ്റിക് ഉത്പന്നങ്ങളില്‍ വിപ്ലവം തീര്‍ത്ത ബിന്ദു ഹരേകൃഷ്ണ

ഹെര്‍ബല്‍ കോസ്‌മെറ്റിക് ഉത്പന്നങ്ങളില്‍ വിപ്ലവം തീര്‍ത്ത ബിന്ദു ഹരേകൃഷ്ണ

Top Story
പലകാരണങ്ങള്‍കൊണ്ടാണ് ആളുകള്‍ സംരംഭകത്വത്തിലേക്കിറങ്ങുത്. സംരംഭകരാകണം എന്ന പാഷനോടെ വരുന്നവരുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളെ മറികടക്കാന്‍ തുടങ്ങി അനേകം കാരണങ്ങളാല്‍ സംരംഭകരാകുന്നവരുണ്ട്. എന്നാല്‍ ജീവിതത്തിലെ ഒറ്റപ്പെടലില്‍നിന്നും മോചനം നേടാനായി സംരംഭകയായ വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയായ ബിന്ദു ഹരേകൃഷ്ണ എന്ന ബിന്ദു ബാലചന്ദ്രന്‍. ഒറ്റപ്പെടലിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ ഉണ്ടായ മുടികൊഴിച്ചില്‍, മുഖത്തുണ്ടായ പിഗ്മെന്റേഷന്‍ എന്നിവയ്ക്ക് പരിഹാരം തേടിയാണ് ബിന്ദു ഹെര്‍ബല്‍ ഉത്പന്നങ്ങലുടെ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. കുടുംബജീവതിത്തിലുണ്ടായ പ്രശ്‌നങ്ങള്‍ മൂലം ഉണ്ടായ ഡിപ്രഷനും അതിന്റെ ഫലമായി തുടങ്ങിയ മുടികൊഴിച്ചിലില്‍നിന്നും മോചനം നേടാനായാണ് ബിന്ദു ഭര്‍തൃഗൃഹത്തില്‍നിും പഠിച്ച ''കാച്ചിയ എണ്ണ'' എന്ന ഉത്പന്നം തയ്യാറാക്കിയത്. അതായിരുന്ന ബിന്ദു നിര്‍മ്മിച്ച ആദ്യ ഉത്പന്നം. മുടികൊഴിച്...
അണുവിമുക്ത ജീവിതം ഉറപ്പുതരുന്ന ‘വീറ്റോ’ ഉത്പന്നങ്ങളുമായി ജൊനാരിന്‍

അണുവിമുക്ത ജീവിതം ഉറപ്പുതരുന്ന ‘വീറ്റോ’ ഉത്പന്നങ്ങളുമായി ജൊനാരിന്‍

Top Story
ഹൈജീന്‍ ഉത്പന്നങ്ങളുടെ വിപണനത്തില്‍ നാലര പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുള്ളതാണ് ജോനാരിന്‍ ജാരിസ് ആന്റ് കമ്പനി. 1976 ല്‍ ഹൈജീന്‍ പ്രൊഡക്ട്‌സ് ഉല്‍പ്പാദനം തുടങ്ങിയ സ്ഥാപനം ലോകമാകെ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന് എതിരായി അണുവിമുക്ത ലോകം സൃഷ്ടിക്കാന്‍ 'വീറ്റോ'(way to a germ free world) എന്ന ബ്രാന്റില്‍ അണുനശീകരണ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. വീറ്റോ ഹാന്‍ഡ്‌വാഷ് - ഓരോ കരങ്ങളെയും അണുവിമുക്തമാക്കുകയും മൃദുലമാക്കുകയും ചെയ്യുന്നതോടൊപ്പം പരിമള പൂരിതമാക്കുകയും ചെയ്യുന്നു വീറ്റോ ഹാന്റ് വാഷ്. ജാസ്മിന്‍, ബ്രൂട്ട്, സാന്‍ഡല്‍, ലെമ എന്നീ വ്യത്യസ്ഥ സുഗന്ധങ്ങളില്‍ വീറ്റോ ഹാന്‍ഡ്‌വാഷ് ലഭിക്കുന്നു. വീറ്റോ മാക്‌സ്‌ക്ലീന്‍ - സെറാമിക് ടൈലുകള്‍ മുതല്‍ വുഡന്‍ ഫ്‌ളോറുകള്‍വരെ എല്ലാവിധ ഫ്‌ളോറുകളും അണുവിമുക്തമാക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നു. വെറും 20 മില്ലി വിറ്റോമാക്‌സ് ക്ലീന്‍ 4 ലി...
ഫുഡ് സേഫ്റ്റി മാനേജ്‌മെന്റില്‍ അവസാനവാക്ക് ഡോ. ആനന്ദവല്ലി

ഫുഡ് സേഫ്റ്റി മാനേജ്‌മെന്റില്‍ അവസാനവാക്ക് ഡോ. ആനന്ദവല്ലി

Top Story
ഫുഡ് സേഫ്റ്റി മാനേജ്‌മെന്റില്‍ ഇന്ന് കേരളത്തിലെ അവസാനവാക്ക് ആരുടെയാണെന്ന് ചോദിച്ചാല്‍ അതിന് ഒരേയൊരുത്തരമേയുള്ളൂ. അത് ഡോ.ആനന്ദവല്ലിയുടേതാണ്. ഈ മേഖലയില്‍ ഇന്ത്യയുടെ പ്രശസ്തി രാജ്യാന്തരതലത്തില്‍ ഉയര്‍ത്തിയതില്‍ ഒന്നാംസ്ഥാനമാണ് ഡോ.ആനന്ദവല്ലിക്കുള്ളത്. ഫുഡ് സേഫ്റ്റി മാനേജ്‌മെന്റില്‍ ട്രെയ്‌നിങ്ങ് നല്‍കുവാനായി അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും പ്രവര്‍ത്തിച്ച വ്യക്തിയാണ് ഡോ.ആനന്ദവല്ലി. കേന്ദ്രഗവമെന്റ് സ്ഥാപനമായ ഫുഡ് ക്വാളിറ്റി കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലാബ് ഇന്‍ചാര്‍ജ്ജായി ജോലി നോക്കിയിരുന്ന ഡോ.ആനന്ദവല്ലി ഔദ്യോഗിക ജിവിതത്തിന്റെ ഭാഗമായി അമേരിക്ക, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ സഞ്ചരിക്കുകയും, FAO-യുടെ കീഴില്‍ ട്രെയ്‌നിങ്ങ് നേടുകയും, HACCP സര്‍ട്ടിഫിക്കേഷന്‍ നേടുകയും ചെയ്തു. തുടര്‍ന്ന് WHOയുടെ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇത്തരം അംഗീകാരങ്ങള്‍ നേട...
കെട്ടിടങ്ങളുടെ വാട്ടര്‍ ലീക്കേജിങ്ങിന് ശാശ്വത പരിഹാരവുമായി ഒരു യുട്യൂബര്‍ – ബിജു പി.പി.

കെട്ടിടങ്ങളുടെ വാട്ടര്‍ ലീക്കേജിങ്ങിന് ശാശ്വത പരിഹാരവുമായി ഒരു യുട്യൂബര്‍ – ബിജു പി.പി.

Top Story
റൂഫ് ലീക്കേജ് കൂടാതെ, ബാത്ത്‌റൂം ലീക്കേജ്, സണ്‍ഷേഡ് ലീക്കേജ്, ഭിത്തികളിലെ ലീക്കേജ്, ഫ്‌ളോര്‍ലീക്കേജ് തുടങ്ങി ധാരാളം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിനായി ബന്ധപ്പെടുക പി.പി.ബിജു, എബനേസര്‍ ഇന്റീരിയേഴ്‌സ്, എറണാകുളം 9388627972. ഇന്ന് കേരളം നേരിടുന്ന പ്രശ്‌നങ്ങളില്‍ ശാശ്വതപരിഹാരം കുറവുള്ള മേഖലയാണ് കോണ്‍ക്രീറ്റ് ചോര്‍ച്ച അല്ലെങ്കില്‍ വീടുകള്‍ക്കുള്ളിലെ വാട്ടര്‍ ലീക്കേജ്. വാട്ടര്‍ ലീക്കേജ് എങ്ങനെ പരിഹരിക്കാമെന്നും, കോണ്‍ക്രീറ്റ് റൂഫുകളില്‍ ഹീറ്റ്പ്രൂഫിങ്ങ് എങ്ങിനെ ചെയ്യാം എന്നിങ്ങനെ നിങ്ങളുടെ ''ചോര്‍ച്ചയ്ക്കും, ചൂടിനും'' ശാശ്വത പരിഹാരം നല്‍കുന്ന യൂട്യൂബറാണ് എറണാകുളം സ്വദേശി പി.പി. ബിജു. നിങ്ങളുടെ കെട്ടിടങ്ങളുടെ റൂഫിലുണ്ടാകുന്ന ചെറിയ ചെറിയ വിള്ളലുകള്‍ നാം കൃത്യസമയങ്ങളില്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും, അത് ചെയ്യാതിരുന്നാല്‍ നാം നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും ബിജു തന്റെ യൂട്യൂബ് ചാനലിലൂടെ നി...
50 വര്‍ഷത്തെ സുവര്‍ണ്ണ പാരമ്പര്യവുമായി അശ്വതി പൈപ്‌സ്

50 വര്‍ഷത്തെ സുവര്‍ണ്ണ പാരമ്പര്യവുമായി അശ്വതി പൈപ്‌സ്

Top Story
സംരഭകത്വം കേരളത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ് എന്ന് സംരംഭകര്‍ ഉറപ്പിച്ച് പറയുമ്പോള്‍, പ്രവര്‍ത്തനത്തിന്റെ 50 വര്‍ഷത്തെ സുവര്‍ണ്ണ കൊടുമുടി കീഴടക്കിയിരിക്കുന്നു അരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അശ്വതി പൈപ്‌സ്. അശ്വതി പൈപ്‌സിന്റെ സാരഥി വി.അമര്‍നാഥ് സ്ഥാപനത്തിന്റെ 50 വര്‍ഷത്തെ ജൈത്രയാത്രയേക്കുറിച്ചും, സംരംഭകന്‍ എങ്ങനെ പ്രതിസന്ധികളെ അതിജീവിക്കണമെന്നും വിജയഗാഥയുമായി സംസാരിക്കുന്നു. 1971ല്‍ ഇപ്പോഴത്തെ സാരഥി വി.അമര്‍നാഥിന്റെ പിതാവ് എന്‍.വാണികുമാര്‍ നാഥ് ആണ് അശ്വതി പൈപ്‌സിന് തുടക്കം കുറിച്ചത്. സ്റ്റീല്‍ റീഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് പൈപ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടായിരുന്നു സ്ഥാപനത്തിന്റെ തുടക്കം. ക്രാന്തദര്‍ശിയായ ആ സംരംഭകന്‍ ഗുണമേന്‍മയില്‍ പുലര്‍ത്തിയ ഉന്നതനിലവാരമാണ് അശ്വതി പൈപ്‌സിനെ ഉപഭോക്താക്കളുടെ ഇഷ്ട ബ്രാന്റാക്കി മാറ്റിയത്. 1998ല്‍ പിതാവിന്റെ അകാല നിര്യാണത്തേത്തുടര്‍ന്നാണ്...
ഓര്‍ഗാനിക് പച്ചക്കറികളും ഉത്പന്നങ്ങളുമായി അസീസിയ ഫാം

ഓര്‍ഗാനിക് പച്ചക്കറികളും ഉത്പന്നങ്ങളുമായി അസീസിയ ഫാം

Top Story
ഇത് ഒരു അതീജീവനത്തിന്റെ കഥയല്ല, മറിച്ച് ഒരു നാടിന്റെ പൈതൃകം തിരിച്ചറിഞ്ഞ് അത് സ്വായത്തമാക്കാന്‍ ശ്രമിച്ച ഒരു മനുഷ്യന്റെ കഥയാണ്. അതാണ് അബ്ദുള്‍ അസീസ്, അസീസിയ ഓര്‍ഗാനിക് ഫാമിന്റെയടക്കം അസീസിയ ഗ്രൂപ്പിന്റെ സാരഥി. രാസവളപ്രയോഗത്തില്‍ മലീമസമായ ഒരു ഭക്ഷ്യസംസ്‌കാരത്തെ ഉടച്ച് വാര്‍ത്ത് ജൈവവളപ്രയോഗത്തിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ ഇറങ്ങിത്തിരിച്ച എന്‍ജിനീയറായ കര്‍ഷകന്‍. മണ്ണിന്റെ നൈസര്‍ഗീഗത നഷ്ടപ്പെടുത്താതെ ജൈവകൃഷിരീതിയില്‍ പൊന്നുവിളയിച്ചു ഈ മനുഷ്യസ്‌നേഹി. അസീസിയ ഓര്‍ഗാനിക് ഫാം നടത്തുന്ന ജൈവവിപ്ലവത്തിന്റെ കഥയാണിത്. അനാരോഗ്യകരമായ അവസ്ഥയില്‍ നിരവധി മരുന്നുകള്‍ ഉപയോഗിച്ചിരുന്ന അസീസ്, എന്തുകൊണ്ട് തന്റെ ഭക്ഷണരീതി മാറ്റിക്കൂടാ എന്ന് ചിന്തിച്ചു. അങ്ങനെ മായമില്ലാത്ത ഭക്ഷണം കഴിക്കുവാനായി പച്ചക്കറികള്‍ ജൈവരീതിയില്‍ കൃഷി ചെയ്യാനായി ഒരു ഫാം തുടങ്ങി. എന്നാല്‍ കൃഷിയില്‍ നിന്നും ലഭിച്ച വിള...
ബിനു പൊരുതി നേടിയ വിജയം, 2020-21 ല്‍ മികച്ച പ്രകടനവുമായി സേവന മെഡിനീഡ്‌സ്

ബിനു പൊരുതി നേടിയ വിജയം, 2020-21 ല്‍ മികച്ച പ്രകടനവുമായി സേവന മെഡിനീഡ്‌സ്

Top Story
2020-21 സാമ്പത്തിക വര്‍ഷം ലോകത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നവോത്ഥാനത്തിന് തുടക്കം കുറിച്ച ട്വന്റി-20യുടെ നാടായ കിഴക്കമ്പലത്തു നിന്നും ബിനു ഫിലിപ്പോസ് എന്ന വനിതാ സംരംഭക നേതൃത്വം നല്‍കുന്ന ''സേവന മെഡിനീഡ്‌സ്'' എന്ന സ്ഥാപനം മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച് ബൃഹദ് ദൂരം മുന്നേറിയിരിക്കുന്നു.കേരളത്തിലെ മുന്‍നിര മെഡിക്കല്‍ ഉല്‍പ്പന്ന ബ്രാന്റായ സേവന മെഡിനീഡ്‌സിന്റെ വിജയത്തിനു പിന്നില്‍ മനക്കരുത്തിന്റേയും പോരാട്ടത്തിന്റേയും പ്രചോദിപ്പിക്കുന്ന കഥയുണ്ട്. ഒരു സംരംഭക കുടുംബത്തിലാണ് ബിനു ജനിച്ചത്. NIIT.വാറങ്കലില്‍നിന്നും കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ബിനു. യാദൃശ്ചികമായ ഒരു സംഭവത്തിലൂടെയാണ് ഒരു സംരംഭകയാകുന്നത്. തന്റെ പിതാവിന്റെ ഒരു സുഹൃത്ത് അപകടത്തില്‍പെട്ട'് ശരീരം തളര്‍ന്ന് കിടപ്പിലാവുകയും അദ്ദേഹത്തിനായി ബിനുവിന്റ...