സൗപര്‍ണികാ തീരത്തെ അപര്‍ണ
കുടജാദ്രിയില്‍ നിന്നും ഉറവ പൊട്ടിയൊഴുകുന്ന സൗപര്‍ണിക പ്രശാന്തിയുടെ തീരമെങ്കില്‍, മഞ്ചേരിയിലെ സൗപര്‍ണിക ആയുര്‍വേദ ഔഷധകൂട്ടുകളുടെയും ചികിത്സയുടെയും ശാന്തിയുടെ തീരമാണ്. വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍കൊണ്ടു വള്ളുവനാടിന്റെ ഹൃദയമിടിപ്പായി സൗപര്‍ണിക മാറിയെങ്കില്‍ പിന്നില്‍ ഡോ. അപര്‍ണയുടെ മിടുക്കാണ്. ഇന്ന് കേരളം അറിയപ്പെടുന്ന ആയുര്‍ ബ്രാന്റ് ലോമയുടെ സ്ഥാപകയും ചികിത്സാ രീതിയില്‍ വ്യത്യസ്ഥ പാത പിന്തുടരുന്ന സൗപര്‍ണിക ആയൂര്‍വ്വേദ സ്ഥാപക ഡോ. അപര്‍ണ്ണയുടെ ചികിത്സാ വഴികള്‍ വ്യത്യസ്ഥമാണ്. ചികിത്സയും എഴുത്തും വായനയും സാമൂഹിക ഇടപെടലുമായി അപര്‍ണയുടെ ജീവിതം മുന്നോട്ട് പോകുന്നു.
ബാല്യകാലം മുതല്‍ എഴുത്തും വായനയുമായിരുന്നു അപര്‍ണയുടെ ലോകം. വീടിനോട് ചേര്‍ന്ന് വിശാലമായ പറമ്പ്. പുറത്തേക്കിറങ്ങിയാല്‍ വയലും കിളികളും. പ്രകൃതിയോടുള്ള സ്‌നേഹമാണ് ആയുര്‍വേദ പഠനത്തിലേക്ക് സൗപര്‍ണികയെ എത്തിച്ചത്. പഠന ശേഷമാണ് വ...