A2 മെറ്റല്‍ ക്രാഫ്റ്റ്‌സ് മെറ്റല്‍ ഡിസൈനുകളുടെ മായാ ലോകം
പത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് തടിയില്‍ ഒരു ഡിസൈന്‍ ഉണ്ടാക്കണമെങ്കില്‍ അതിസമര്‍ത്ഥനായ ഒരു തച്ചന്റെ സഹായം വേണമായിരുന്നു. എന്നാല്‍ കാലം മുന്നോട്ട'് പോയതിനോടൊപ്പം ടെക്‌നോളജിയും വളര്‍ന്നു. ഇന്ന് തടിയിലോ, എം.ഡി.എഫിലോ, പാനല്‍ ബോര്‍ഡുകളിലോ ഒരു ഡിസൈന്‍ ഉണ്ടാക്കിയെടുക്കുക എന്നത് വളരെ എളുപ്പമാണ്. അത്യാധുനിക ലേസര്‍ കട്ടിങ്ങ് ടെക്‌നോളജികള്‍ ഉള്ള മെഷീനുകള്‍ ഇന്ന് ലഭ്യമാണ്. ഈ ശ്രേണിയില്‍ ഏറ്റവും പുതിയതായി മാര്‍ക്കറ്റില്‍ ഇടംപിടിച്ചിരിക്കുകയാണ് സി.എന്‍.സി & ലേസര്‍ കട്ടിങ്ങ് മെഷീനുകള്‍. മെറ്റലുകളിലും സ്റ്റെയ്ന്‍ലസ് സ്റ്റീലിലും നമുക്കാവശ്യമുള്ള ഡിസൈനുകള്‍ നിര്‍മ്മിച്ചെടുക്കുക എന്നത് ഇന്ന് വളരെ നിസ്സാരമാണ്. ഇത്തരത്തിലൊരു സംരംഭം ആരംഭമാണ് കൊല്ലം ജില്ലയിലെ മേവറത്ത് പ്രവര്‍ത്തിക്കുന്ന A2 മെറ്റല്‍ ക്രാഫ്റ്റ്‌സ് എന്ന സ്ഥാപനം. സ്ഥാപനത്തിന്റെ വളര്‍ച്ചയേക്കുറിച്ച് വിജയഗാഥയോട് സംസാരിക്കുകയാണ് ഡയറക്ടര്‍മാരായ റിസ...