Tuesday, January 28Success stories that matter
Shadow

Tag: covid

നാടിന്റെ സുരക്ഷയിലേക്ക് ബഹ്‌റിനില്‍ നിന്നുള്ള പ്രവാസികള്‍ പറന്നിറങ്ങി

നാടിന്റെ സുരക്ഷയിലേക്ക് ബഹ്‌റിനില്‍ നിന്നുള്ള പ്രവാസികള്‍ പറന്നിറങ്ങി

Gulf, Top Story, Tourism
ലോകമാകെ കോവിഡ് 19 ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടെ സ്വന്തം നാടിന്റെ സുരക്ഷയിലേയ്ക്ക് ബഹ്‌റിനില്‍ നിന്ന് 184 പേര്‍ മടങ്ങിയെത്തി. ഇന്ന് (മെയ് 12) പുലര്‍ച്ചെ 12.40 നാണ് പ്രത്യേകം ഏര്‍പ്പെടുത്തിയ ഐ.എക്‌സ് - 474 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. മലപ്പുറം ജില്ലയില്‍ നിന്ന് 27 പേരാണ് തിരിച്ചെത്തിയത്. എറണാകുളം - ഒന്ന്, കണ്ണൂര്‍ - 51, കാസര്‍കോഡ് - 18, കൊല്ലം - ഒന്ന്, കോഴിക്കോട് - 67, പാലക്കാട് - ഏഴ്, പത്തനംതിട്ട - ഒന്ന്, തൃശൂര്‍ - അഞ്ച്, വയനാട് - അഞ്ച് എന്നിങ്ങനെയാണ് തിരിച്ചെത്തിയ പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവര്‍ക്കൊപ്പം ഗോവയിലേയ്ക്കുള്ള ഒരാളും സംഘത്തിലുണ്ടായിരുന്നു. 12.50 ന് ആദ്യ സംഘം വിമാനത്തില്‍ നിന്ന് പുറത്തിറങ്ങി. കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി...