പ്രോഗ്രാമിങിലുംഡാറ്റാ സയന്‍സിലും ഐഐടി മദ്രാസ് ലോകത്തെ ആദ്യ ഓണ്‍ലൈന്‍ ബിഎസ്സി ബിരുദം ആരംഭിക്കുന്നു
എന്‍ഐആര്‍എഫ് റാങ്കിങില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടി മദ്രാസ്) പ്രോഗ്രാമിങ് ആന്‍ഡ് ഡാറ്റാ സയന്‍സില്‍ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ ബിഎസ്സി ഡിഗ്രി ആരംഭിക്കുന്നു. പത്താം ക്ലാസില്‍ കണക്കും ഇംഗീഷും പഠിച്ചിട്ടുള്ള പന്ത്രണ്ടാം ക്ലാസ് പാസായ ആര്‍ക്കും പ്രോഗ്രാമിന് ചേരാം. 2020ല്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. മറ്റ് ബിരുദധാരികള്‍ക്കും തൊഴിലെടുക്കുന്ന പ്രൊഫഷണലുകള്‍ക്കും പ്രോഗ്രാമിന് ചേരാം. പ്രായം, ശാഖ, പ്രദേശം എന്നിവയിലെ പരിമിധികളെല്ലാം ഭേദിച്ച് ഏറ്റവും കൂടുതല്‍ പ്രൊഫഷണലുകളെ ആവശ്യമായ ഡാറ്റാ സയന്‍സില്‍ ലോകോത്തര പാഠ്യപദ്ധതിക്കുള്ള അവസരമാണ് ഇതുവഴിയൊരുക്കുന്നത്. മനുഷ്യ വിഭവ ശേഷി വകുപ്പ് കേന്ദ്രമന്ത്രി രമേശ് പോഖ്രിയാല്‍ 'നിഷാങ്ക്', എച്ച്ആര്‍ഡി, കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി സഞ്ജ...