‘ഈ വര്‍ഷം ജീവന്‍ നിലനിര്‍ത്താന്‍ നോക്കാം, ബാക്കി പിന്നെ’
കൊറോണ കാലത്തെ ബിസിനസ് സാഹചര്യങ്ങളെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും കെംടെക് അക്വാ മേധാവി സജിത് ചോലയില്‍ വിജയഗാഥയോട് പ്രതികരിക്കുന്നു………………………………..
കൊറോണ ബിസിനസുകളെ ആകെ തകിടം മറിച്ചു കഴിഞ്ഞു. സാഹചര്യത്തിനനുസരിച്ച് മാറുന്നവര്‍ പിടിച്ചുനില്‍ക്കുന്ന അവസ്ഥയാണുള്ളത്. കോവിഡ് കാലത്തെ ബിസിനസ് പ്രവര്‍ത്തനെ എങ്ങനെയെന്ന് അന്വേഷിക്കുന്ന വിജയഗാഥയുടെ പരമ്പരയില്‍ ഇത്തവണ കെംടെക് അക്വാ എന്ന ജല ശുദ്ധീകരണ സംരംഭത്തിന്റെ മേധാവി സജിത് ചോലയിലാണ് പ്രതികരിക്കുന്നത്.
നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ സമയമാണിതെന്ന് സജിത് ചോലയില്‍ പറയുന്നു. നമ്മള്‍ ഉണ്ടാക്കിയെടുത്ത പ്രസ്ഥാനം മുങ്ങിപ്പോകാതാരിക്കാന്‍ എന്തും ചെയ്യുമെന്ന രീതിയിലാണ് പ്രവര്‍ത്തനം-അദ്ദേഹം പറയുന്നു.
പരമാവധി ഔട്ട്പുട്ട് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുക. സ്റ്റാഫിന് കൃത്യമായി സാലറി കൊടുക്കുക. അവര്‍ക്ക് ചെയ്യാന്‍ ജോലിയുണ്ടാക്കി കൊടുക്കുക-ഇതിലെല...