എക്സ്-ട്രോണിക് സിവിടിയും ടര്‍ബോ എഞ്ചിനുമായി നിസ്സാന്‍ കിക്ക്സ് 2020
പുതിയ നിസ്സാന്‍ കിക്ക്സ് 2020 ഉടന്‍ ഇന്ത്യയില്‍ വിപണിയിലെത്തും.ഈ ശ്രേണിയിലെ തന്നെ ഏറ്റവും ശക്തമായ എഞ്ചിനായ നിസ്സാന്‍ ടര്‍ബോയാണ് വാഹനത്തിന്റേത്. ഏറെ പ്രശംസ നേടിയ നിസ്സാന്റെ എക്സ്-ട്രോണിക് സിവിടി ട്രാന്‍മിഷനോടെയാണ് വാഹനമെത്തുന്നത്.
'ജാപ്പനീസ് എഞ്ചിനീയറിംഗും സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് പുതിയ നിസ്സാന്‍ കിക്ക്സ് 2020 നിര്‍മ്മിച്ചിരിക്കുന്നത്. ലക്ഷ്യബോധമുള്ളതും ബുദ്ധിപരവുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന നിസ്സാന്‍ കിക്ക്സിന് ഉയര്‍ന്ന ബില്‍റ്റ് ഇന്‍ ക്വാളിറ്റിയാണുള്ളത്. ബെസ്റ്റ് ഇന്‍-ക്ലാസ് ടര്‍ബോ എഞ്ചിന്‍, ബെസ്റ്റ് ഇന്‍-ക്ലാസ് എക്സ്-ട്രോണിക് സിവിടി ട്രാന്‍സ്മിഷന്‍ എന്നിവയാണ് പുതിയ നിസ്സാന്‍ കിക്ക്സിന് കരുത്ത് പകരുന്നത്. മികച്ച ഇന്ധനക്ഷമതയും ത്വരണവും വാഹനം വാഗ്ദാനം ചെയ്യുന്നു.' നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
നാല് സിലിണ്ടറുള്ള എച്.ആര്‍ 13 ഡ...