കോവിഡ് 19 സാഹചര്യത്തില്‍ പണം കൈകാര്യം ചെയ്യുന്നതിന് നിക്ഷേപകരെ സഹായിക്കാനുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ബിഎന്‍പി പാരിബയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയും ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ബ്രോക്കര്‍മാരില്‍ ഒരാളുമായ ഷെയര്‍ഖാന്‍. സേഫ് ടുഡേ, സ്‌ട്രോങര്‍ ടുമോറോ എന്ന പേരിലുള്ള പാക്കേജിലൂടെ പുതിയ നിക്ഷേപകര്‍, പരിചയമുള്ള നിക്ഷേപകര്‍, വ്യാപാരികള്‍ തുടങ്ങി എല്ലാവര്‍ക്കും മൂലധന വിപണിയുടെ അടിസ്ഥാനപരമായ വിവരങ്ങള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സാമ്പത്തിക വിപണികളെ നന്നായി മനസിലാക്കാനും അവരവരുടെ സാമ്പത്തിക ആസ്തികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഷെയര്‍ഖാന്‍ നല്‍കിയ വിവരങ്ങള്‍ പ്രയോജനപ്പെടുത്താനും എല്ലാവരെയും അനുവദിക്കുക എന്നതാണ് ഷെയര്‍ഖാന്‍ കോവിഡ് 19 പാക്കേജിന്റെ ലക്ഷ്യം.
നിലവിലെ കോവിഡ് 19 മാര്‍ക്കറ്റ് സാഹചര്യത്തിനായി തയ്യാറാക്കിയ അഞ്ചു പ്രത്യേക റിപ്പോര്‍ട്ടുകള്‍, ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ വഴി ഉന്നയിക്കാനുള്ള പ്രത്യേക സേവനം, മൂലധന വിപണിയുമായി ബന്ധപ്പെട്ട പതിവു ചോദ്യ രേഖ, ലൈവ് ഓണ്‍ലൈന്‍ സെഷനുകള്‍, ഓണ്‍ലൈന്‍ ഷെയര്‍ഖാന്‍ ക്ലാസ് റൂം സെഷനുകള്‍, നിക്ഷേപകര്‍ക്കും വ്യാപാരികള്‍ക്കുമായുള്ള ഡിജിറ്റല്‍ പരിഹാരങ്ങള്‍, ഷെയര്‍ഖാന്‍ സിഇഒ ജയ്ദീപ് അറോറയുടെ ഹോം റീഡിങ് നിര്‍ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പാക്കേജ്.