കോവിഡ്: സഹായവുമായി സ്ഥാപനങ്ങളും വ്യക്തികളും
കോവിഡ്19 മായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നവരില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാന്‍ വിവിധ സ്ഥാപനങ്ങളും വ്യക്തികളും മുന്നോട്ടുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
'കൈകോര്‍ത്ത് കൈരളി' എന്ന പരിപാടി കൈരളി ടിവി പ്രഖ്യാപിച്ചിട്ടുണ്ട്. ഗള്‍ഫില്‍നിന്ന് നാട്ടിലെത്താന്‍ അനുമതി കിട്ടിയിട്ടും യാത്രക്കൂലിക്ക് ബുദ്ധിമുട്ടുന്നവരെ സഹായിക്കാനാണിത്. ആദ്യഘട്ടത്തില്‍ ആയിരം സൗജന്യ ടിക്കറ്റ് നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്.
'മിഷന് വിങ്സ് ഓഫ് കംപാഷന്‍' എന്ന പേരില്‍ 600 പേര്‍ക്ക് വിമാനടിക്കറ്റ് നല്‍കുമെന്ന് ഗള്‍ഫ് മാധ്യമം ദിനപത്രവും മീഡിയ വണ്‍ ചാനലും അറിയിച്ചിട്ടുണ്ട്. ബഹ്റൈനില്‍ യാത്രാനുമതി ലഭിച്ച സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന നൂറ് മലയാളികള്‍ക്ക് ടിക്കറ്റ് നല്‍കുമെന്ന് നോര്‍ക്ക റൂട്ട്സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവ...