Sunday, May 19Success stories that matter
Shadow

മുഖകവച ഉത്പാദനം മൂന്നിരട്ടിയാക്കി ഫിയറ്റ് ക്രിസ്ലര്‍

0 0

കോവിഡ്-19 മഹാമാരിക്കെതിരെ പോരാടുന്ന മുന്‍നിര പ്രവര്‍ത്തകരെ സഹായിക്കുന്നതിനായി ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സ് (എഫ്‌സിഎ) ഫെയ്സ് മാസ്‌കിന്റെ ഉത്പാദനം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു.

ചൈനയിലെ കോമു ഉത്പാദന കേന്ദ്രത്തില്‍ നിന്ന് പത്തുലക്ഷത്തിലധികം ഫെയ്സ് മാസ്‌കുകള്‍ ഓരോ മാസവും നിര്‍മ്മിക്കും. ഇന്ത്യയിലേക്ക് രണ്ടുലക്ഷം മാസ്‌ക്കുകള്‍ എത്തിച്ചു കഴിഞ്ഞു.

ഏപ്രിലില്‍ ഉത്പാദനം ആരംഭിച്ചതിനു പിന്നാലെ, രണ്ട് ലൈനുകളിലായി ഓരോ മാസവും മൂന്ന് ദശലക്ഷം മാസ്‌കുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശേഷി വര്‍ധിപ്പിച്ചത്. ഇതില്‍ ആദ്യ പത്ത് ദിവസത്തിനുള്ളില്‍ പത്ത് ലക്ഷത്തിലധികം മാസ്‌കുകളാണ് നിര്‍മ്മിച്ചത്.

ചൈനയിലേക്കും അമേരിക്കയിലേക്കുമുള്ള വിതരണം ഉടന്‍ ആരംഭിക്കും. തുടര്‍ന്ന് ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും വിതരണം ചെയ്യും.

ഏറ്റവും ആവശ്യക്കാരായ രാജ്യങ്ങളേയും വ്യക്തികളേയും സഹായിക്കുകയാണ് അടിയന്തര ലക്ഷ്യമെന്ന് എ പി എ സി മേഖലാ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ മാക്സ് തന്തിനി പറഞ്ഞു.

കോമുവിലെയും പ്രാദേശിക ആസ്ഥാനങ്ങളിലേയും ടീമുകള്‍ സഹകരിച്ചുകൊണ്ടാണ് ഫെയ്സ് മാസ്‌കുകള്‍ നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതും.

കൊറോണ വൈറസ് മഹാമാരിക്കെതിരെ ആഗോള തലത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഉത്പാദനം, പര്‍ച്ചേസിംഗ്, വിതരണ ശൃംഖല, എന്‍ജിനിയറിംഗ് വൈദഗ്ധ്യം എന്നിവ ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന ബഹുമുഖ ആഗോള പദ്ധതിയുടെ ഭാഗമായാണ് കോമുവിലെ സംരക്ഷണ ഫെയ്സ് മാസ്‌കുകളുടെ നിര്‍മ്മാണം.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *