ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക്, ജനഹിത പദ്ധതികളുമായി മുന്നോട്ട്
ഈ കൊറോണക്കാലത്ത് ഏറ്റവും അധികം പഴികേള്‍ക്കേണ്ടിവന്ന മേഖലയാണ് ബാങ്കിങ്ങ്. മൊറൊട്ടോറിയം, അധിക ചാര്‍ജ്ജുകള്‍ തുടങ്ങി ധാരാളം ആരോപണങ്ങളാണ് ബാങ്കിങ്ങ് മേഖലയ്‌ക്കെതിരെ വന്നിരിക്കുന്നത്. എന്നാല്‍ ഈ കൊറോണയുടെ പശ്ചാത്തലത്തിലും ജനസേവന പരിപാടികളുമായി ജനഹൃദയങ്ങളില്‍ ഇടം നേടിയിരിക്കുകയാണ് ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക്. ഇതിനെല്ലാം നേതൃത്വം നല്‍കുന്ന പ്രമുഖ സഹകാരിയും ബാങ്കിന്റെ ചെയര്‍മാനുമായ മനയത്ത് ചന്ദ്രന്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളേക്കുറിച്ച് പ്രതികരിക്കുന്നു.
കൊറോണയുടെ പ്രത്യാഘാതത്തില്‍ ജനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ ബാങ്കിങ്ങ് സെക്ടര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി മൊറൊട്ടോറിയവുമായി ബന്ധപ്പെട്ടാണ്. അതായത് മൊറൊട്ടോറിയം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താവ് പലിശയ്ക്ക് മുകളില്‍ കൂട്ടുപലിശ നല്‍കേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ ഉപഭോക്താക്കളും ഈ കാലയളവില്‍ പ...