Sunday, May 19Success stories that matter
Shadow

വയോജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി പാലിയേറ്റീവ് കെയര്‍

0 0

കൊവിഡ്-19 രോഗഭീഷണിയില്‍ കഴിയുന്ന വയോജനങ്ങള്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കും മരുന്നും, ചികിത്സാ ഉപകരണങ്ങളും പോലെ പ്രധാനമാണ് പാലിയേറ്റീവ് കെയര്‍.
അര്‍ബുദം, ഗുരുതര ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗികള്‍, എയ്ഡ്സ്, അല്‍ഷൈമേഴ്സ് രോഗികള്‍ തുടങ്ങിയവര്‍ക്കുള്ള സാന്ത്വന പരിചരണ വിഭാഗമാണ് പാലിയേറ്റീവ് കെയര്‍. ഇത്തരം രോഗികളിലെ കൊവിഡ് രോഗലക്ഷണങ്ങള്‍ വിലയിരുത്തുന്നതിനോടൊപ്പം മാനസികവും സാമൂഹ്യവും ആത്മീയവുമായ പിന്തുണ ഇവര്‍ക്ക് നല്‍കുകയും ചെയ്യുന്നു.
കൊറോണ വൈറസിന്‍റെ വെല്ലുവിളികളും അജ്ഞാതമായ വ്യതിയാനങ്ങളും കാരണം ആയിരക്കണക്കിന് പേര്‍ക്കാണ് രോഗബാധയുണ്ടാകുന്നതും ജീവന്‍ നഷ്ടപ്പെടുന്നതുമെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യോളജി സീനിയര്‍ കണ്‍സല്‍ട്ടന്‍റ് ഡോ. ആഗി വാലന്‍റൈന്‍ ചൂണ്ടിക്കാട്ടി. ആരോഗ്യപരിരക്ഷാ സംവിധാനവും ആരോഗ്യപ്രവര്‍ത്തകരും ജോലിഭാരം മൂലം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഈ സാഹചര്യത്തില്‍ സാന്ത്വന ചികിത്സയ്ക്ക് സാംഗ്യത്യമില്ലെന്ന് കരുതുന്നവരും കുറവല്ല. എന്നാല്‍ ചികിത്സയില്‍ സുപ്രധാന പങ്കാണ് പാലിയേറ്റീവ് കെയറെന്നും അവര്‍ പറഞ്ഞു.
ഗുരുതര രോഗമുള്ള വയോജനങ്ങളും കിടപ്പിലായിപ്പോയവരുമാണ് സാന്ത്വന പരിചരണത്തിന്‍റെ കാതലായ രോഗവിഭാഗം. വയോജനങ്ങളില്‍ കൊവിഡ് ബാധയെത്തുടര്‍ന്നുള്ള മരണനിരക്ക് വലുതാണെന്നും പാലിയേറ്റീവ് പരിചരണത്തില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഡോ. ആഗി പറഞ്ഞു.
ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ പരിമിതമാകുമ്പോഴും ആസന്ന മരണരായ രോഗികള്‍ക്ക് ഐസിയു സൗകര്യം പലപ്പോഴും നിഷേധിക്കപ്പെടും. ഈ ഘട്ടത്തിലാണ് പാലിയേറ്റീവ് കെയര്‍ പ്രാധാന്യമുള്ളതാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *