കൊറോണ കാലത്തെ ബിസിനസ് സാഹചര്യങ്ങളെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും കെംടെക് അക്വാ മേധാവി സജിത് ചോലയില്‍ വിജയഗാഥയോട് പ്രതികരിക്കുന്നു
………………………………..
കൊറോണ ബിസിനസുകളെ ആകെ തകിടം മറിച്ചു കഴിഞ്ഞു. സാഹചര്യത്തിനനുസരിച്ച് മാറുന്നവര്‍ പിടിച്ചുനില്‍ക്കുന്ന അവസ്ഥയാണുള്ളത്. കോവിഡ് കാലത്തെ ബിസിനസ് പ്രവര്‍ത്തനെ എങ്ങനെയെന്ന് അന്വേഷിക്കുന്ന വിജയഗാഥയുടെ പരമ്പരയില്‍ ഇത്തവണ കെംടെക് അക്വാ എന്ന ജല ശുദ്ധീകരണ സംരംഭത്തിന്റെ മേധാവി സജിത് ചോലയിലാണ് പ്രതികരിക്കുന്നത്.
നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ സമയമാണിതെന്ന് സജിത് ചോലയില്‍ പറയുന്നു. നമ്മള്‍ ഉണ്ടാക്കിയെടുത്ത പ്രസ്ഥാനം മുങ്ങിപ്പോകാതാരിക്കാന്‍ എന്തും ചെയ്യുമെന്ന രീതിയിലാണ് പ്രവര്‍ത്തനം-അദ്ദേഹം പറയുന്നു.
പരമാവധി ഔട്ട്പുട്ട് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുക. സ്റ്റാഫിന് കൃത്യമായി സാലറി കൊടുക്കുക. അവര്‍ക്ക് ചെയ്യാന്‍ ജോലിയുണ്ടാക്കി കൊടുക്കുക-ഇതിലെല്ലാമാണ് ഇപ്പോള്‍ ശ്രദ്ധ നല്‍കേണ്ടത്. കമ്പനിയെ കുറിച്ച് സ്റ്റാഫിനും കൃത്യമായ ധാരണയുള്ളതുകൊണ്ട് ജീവനക്കാരെ മാനേജ് ചെയ്യുന്ന കാര്യത്തില്‍ അത്ര പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറയുന്നു.
ഓരോരുത്തരുടെയും കഴിവെന്താണെന്ന് തിരിച്ചറിഞ്ഞ ശേഷം വേണം സംരംഭമേഖല തെരഞ്ഞെടുക്കാന്‍
എപ്പോഴും നമ്മുടെ കൂടെ നില്‍ക്കുന്നവര്‍ തന്നെയാണ് സ്റ്റാഫ്. സ്വന്തം സ്ഥാപനമാണെന്ന തോന്നല്‍ എല്ലാക്കാലവും ജീവനക്കാര്‍ക്കുണ്ട്. പണ്ട് മുതലേ അങ്ങനൊരു സംവിധാനമാണ് പിന്തുടരുന്നത്. അത് മുമ്പേ ഉണ്ടാക്കി വെക്കണം. കാശുള്ള സമയത്ത് ജീവനക്കാരെ കൂടെ നിര്‍ത്തിയില്ലെങ്കില്‍ മോശം സമയത്തും സ്റ്റാഫ് കൂടെയുണ്ടാകില്ല. ജീവനക്കാരെ പിടിച്ചുനിര്‍ത്തുകയെന്നത് നമ്മുടെ കൂടെ ആവശ്യമാണ്-സജിത് പറയുന്നു.
മാറുന്ന ബിസിനസ് സാഹചര്യം
പുതിയ ബിസിനസ് അവസരങ്ങള്‍ തെളിഞ്ഞുവന്നാലും മല്‍സരം കടുപ്പമായിരിക്കുമെന്ന് സജിത്. മൊത്തത്തില്‍ സമ്പദ് വ്യവസ്ഥ ശരിയാകാതെ ഒരു രക്ഷയുമില്ല. മറ്റുള്ളവര്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നാല്‍ അത് തന്നെ ചെയ്യാമെന്ന ചിന്ത അത്ര നല്ലതല്ല. പലരും അവരുടെ കഴിവനുസരിച്ചല്ല പുതിയ സംരംഭം തുടങ്ങുന്നത്.
ഓരോരുത്തരുടെയും കഴിവെന്താണെന്ന് തിരിച്ചറിഞ്ഞ ശേഷം വേണം സംരംഭമേഖല തെരഞ്ഞെടുക്കാന്‍. അല്ലാതെ, ഒരു ഗ്രോസറി ഷോപ്പ് വിജയിക്കുന്നതു കണ്ട് തൊട്ടടുത്ത് തന്നെ നാല് ഷോപ്പുകള്‍ തുടങ്ങിയാല്‍ വലിയ കാര്യമൊന്നുമുണ്ടാകില്ല.
ബിസിനസുകാരന്റെ മാറ്റം
എല്ലാവര്‍ക്കും മുന്നില്‍ നിന്ന് നയിക്കാന്‍ പറ്റിയെന്ന് വരില്ല. പണിയെടുത്ത് വന്നിട്ടുള്ള ആളുകള്‍ക്ക് കുറച്ചുകൂടി മികച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഏത് സാഹചര്യത്തിന് അനുസരിച്ചും മാറാന്‍ തയാറാകണം. കുറേ ഘടകങ്ങള്‍ ഒന്നിച്ചുവരണം ബിസിനസ് സക്‌സസ് ആകണമെങ്കില്‍. എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുക എന്നതാണ് ചെയ്യേണ്ടത്.
സര്‍ക്കാര്‍ കഴിയുന്നത് ചെയ്യുന്നുണ്ട്
സര്‍ക്കാര്‍ ഉള്ള സ്രോതസുകള്‍ കൊണ്ട് പരമാവധി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നികുതിവരുമാനം കുറവാണ് സര്‍ക്കാരിന്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്ത് ബാക്കി വച്ച് ചെയ്യാവുന്നത് സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. കേരളത്തിലെ ജനങ്ങളുടെ മനോഭാവമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നത്. ഏത് സര്‍ക്കാര്‍ വന്നാലും ഇതുപോലെ ചെയ്യേണ്ടത് ചെയ്യും.
സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്
ഇക്കോണമിയെ ശക്തിപ്പെടുത്താന്‍ ഇളവുകള്‍ നല്‍കുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അനാവശ്യമായ ഇളവുകള്‍ നല്‍കാതിരിക്കുന്നതാണ് നല്ലത്. ശൈശവ ദശയിലുള്ള സംരംഭങ്ങള്‍ക്കാണ് പിന്തുണ നല്‍കേണ്ടത്. എസ്റ്റാബ്ലിഷ്ഡ് ആയ വലിയ കമ്പനികള്‍ക്ക് ഇളവ് നല്‍കുന്നതില്‍ വലിയ ഗുണമൊന്നും ഉണ്ടായെന്നു വരില്ല. അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്.
മൊറട്ടോറിയം നല്ല കാര്യമാണ്. ഇഎംഐ അടയ്ക്കാനുളള ശേഷി പലര്‍ക്കുമുണ്ടാകില്ല. അവര്‍ക്ക് ഉപകരിക്കും.
10 വര്‍ഷമായി ജലശുദ്ധീകരണ മേഖലയില്‍ സജീവമാണ് കെംടെക് അക്വാ. കുന്നംകുളം ആസ്ഥാനമായാണ് പ്രവര്‍ത്തനം
കെംടെക് അക്വാ
10 വര്‍ഷമായി ജലശുദ്ധീകരണ മേഖലയില്‍ സജീവമാണ് കെംടെക് അക്വാ. കുന്നംകുളം ആസ്ഥാനമായാണ് പ്രവര്‍ത്തനം. കേരളത്തിനകത്ത് മൂഴുവനും വിതരണമുണ്ട്. വീട്ടാവശ്യത്തിനായും വ്യാവസായിക ആവശ്യങ്ങള്‍ക്കായും റിവേഴ്‌സ് ഓസ്‌മോസിസ്, യുവി അധിഷ്ഠിത ജല ശുദ്ധീകരണ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് കെംടെക് ചെയ്യുന്നത്. റിവേഴ്‌സ് ഓസ്‌മോസിസ് സംവിധാനങ്ങള്‍, വാട്ടര്‍ ഫില്‍ട്രേഷന്‍ സംവിധാനങ്ങള്‍, യുവി വാട്ടര്‍ ഫില്‍ട്രേഷന്‍ സംവിധാനങ്ങള്‍, യുവി സ്റ്റെറിലൈസറുകള്‍, വാട്ടര്‍ സോഫ്റ്റ്‌നെറുകള്‍, ഫൈന്‍ സെഡിമന്റ് റിമൂവല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിരയാണ് കമ്പനിക്കുള്ളത്.
മികച്ച പ്രതികരണമാണ് ഈ സമയത്തും ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നതെന്ന് സജിത് പറയുന്നു. എല്ലാവിധ കോവിഡ് പ്രോട്ടോക്കോളും പാലിച്ചാണ് ഇവര്‍ സേവനത്തിന് എത്തുന്നത്. ജീവന്‍ രക്ഷിക്കുക എന്നതാണല്ലോ ഈ വര്‍ഷത്തെ ഏറ്റവും വലിയ മുദ്രാവാക്യം. അതിന് ശേഷം ബാക്കി കാര്യങ്ങള്‍ നോക്കാമെന്ന നിലപാടിലാണ് അദ്ദേഹം.
കെംടെക് അക്വായുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.