വിമുക്തഭടനായ സംരംഭകനും അദ്ദേഹത്തിന്റെ തൊഴിലാളികളും കേരളത്തിന് നല്‍കിയ സ്‌നേഹത്തിന്റെ കരുതല്‍
വിമുക്തഭടനായ സംരംഭകന്‍ തന്റെ ഒരു മാസത്തെ മുഴുവന്‍ പെന്‍ഷന്‍ തുകയും നല്‍കി, കോവിഡില്‍ വലയുന്ന കേരളത്തിനായി. അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ തെങ്ങുകയറ്റ അതിഥി തൊഴിലാളികളും നല്‍കി അവരുടെ സ്‌നേഹത്തിന്റെ കരുതല്‍. അധ്വാനിച്ച് ജോലി ചെയ്ത് കിട്ടിയ തുകയില്‍ മിച്ചം പിടിച്ച അവരുടെ സമ്പാദ്യം ഈ ആപത്തുകാലത്ത് നമുക്കായി നല്‍കി അവര്‍. മോഹന്‍ദാസ് എന്ന സംരംഭകനും അദ്ദേഹത്തിന്റെ ജീവനക്കാരും സമൂഹത്തിനാകെ മാതൃകയാവുകയാണ്, സ്‌നേഹത്തിന്റെ സഹാനുഭൂതിയുടെ കരുതലായി…78,000 രൂപയാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്………………………………..
ഏപ്രില്‍ മാസത്തില്‍ വൈറലായൊരു വാര്‍ത്തയായിരുന്നു അത്. തെങ്ങുകയറ്റക്കാരായ അതിഥി തൊഴിലാളികള്‍ തങ്ങളുടെ സമ്പാദ്യം മുഴുവനുമെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. അവരെ നയിക്കുന്ന വിമുക്തഭടനായ സംരംഭകനായിരുന്നു അതിന് പ്രചോദനമേകിയത്.
തെങ്ങുകയറ്റതൊഴിലാ...