Sunday, May 19Success stories that matter
Shadow

വിമുക്തഭടനായ സംരംഭകനും അദ്ദേഹത്തിന്റെ തൊഴിലാളികളും കേരളത്തിന്‌ നല്‍കിയ സ്‌നേഹത്തിന്റെ കരുതല്‍

0 0

വിമുക്തഭടനായ സംരംഭകന്‍ തന്റെ ഒരു മാസത്തെ മുഴുവന്‍ പെന്‍ഷന്‍ തുകയും നല്‍കി, കോവിഡില്‍ വലയുന്ന കേരളത്തിനായി. അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ തെങ്ങുകയറ്റ അതിഥി തൊഴിലാളികളും നല്‍കി അവരുടെ സ്‌നേഹത്തിന്റെ കരുതല്‍. അധ്വാനിച്ച് ജോലി ചെയ്ത് കിട്ടിയ തുകയില്‍ മിച്ചം പിടിച്ച അവരുടെ സമ്പാദ്യം ഈ ആപത്തുകാലത്ത് നമുക്കായി നല്‍കി അവര്‍. മോഹന്‍ദാസ് എന്ന സംരംഭകനും അദ്ദേഹത്തിന്റെ ജീവനക്കാരും സമൂഹത്തിനാകെ മാതൃകയാവുകയാണ്, സ്‌നേഹത്തിന്റെ സഹാനുഭൂതിയുടെ കരുതലായി…78,000 രൂപയാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്
………………………………..

ഏപ്രില്‍ മാസത്തില്‍ വൈറലായൊരു വാര്‍ത്തയായിരുന്നു അത്. തെങ്ങുകയറ്റക്കാരായ അതിഥി തൊഴിലാളികള്‍ തങ്ങളുടെ സമ്പാദ്യം മുഴുവനുമെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. അവരെ നയിക്കുന്ന വിമുക്തഭടനായ സംരംഭകനായിരുന്നു അതിന് പ്രചോദനമേകിയത്.

തെങ്ങുകയറ്റതൊഴിലാളികളായ ഛത്തീസ്ഗഡ് സ്വദേശികളായിരുന്നു 52000 രൂപ തങ്ങളുടെ വറുതിക്കാലത്തും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മഹാമനസ്‌കത കാണിച്ചത്. 43 തൊഴിലാളികളായിരുന്നു അവര്‍. എന്നാല്‍ അവരെ അതിന് പ്രാപ്തരമാക്കിയ ഒരു സ്ഥാപനമുണ്ട്.

അയിരൂപ്പാറയിലെ കംപ്യൂടെക്. അതിന് പുറകിലുള്ളതാകട്ടെ ദേശസ്‌നേഹിയായ പി മോഹന്‍ദാസ് എന്ന വിമുക്തഭടനും. അദ്ദേഹം തന്റെ ഒരു മാസത്തെ മുഴുവന്‍ പെന്‍ഷന്‍തുകയായ 26,000 രൂപ കൂടി നല്‍കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.

തെങ്ങുകയറി ഉണ്ടാക്കിയ ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ച തുകയാണ് തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിന്റെ പ്രതിഷേധങ്ങള്‍ നടന്ന കോലാഹലത്തിനിടെ ആയിരുന്നെന്നോര്‍ക്കണം അത്. മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നു അതിഥി തൊഴിലാളികളുടേതെന്നാണ് അന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പോലും പറഞ്ഞത്.

വിമുക്തഭടന്റെ സംരംഭം

കംപ്യൂടെക് എന്ന സ്ഥാപനം മൊത്തമായി മുഖ്യമന്ത്രിയുടെ ദുരാതശ്വാസ നിധിയിലേക്ക് നല്‍കിയത് 78,000 രൂപയാണ്. ഇതില്‍ 26,000 രൂപ നേരത്തെ പറഞ്ഞ പോലെ മോഹന്‍ദാസ് ഒറ്റയ്ക്ക് നല്‍കി. ഇത്രയും നാള്‍ നിങ്ങള്‍ക്ക് തൊഴില്‍ നല്‍കിയ കേരളത്തിന് തിരിച്ചെന്ത് നല്‍കുമെന്ന് ഞാന്‍ ചോദിച്ചു. ഞങ്ങള്‍ക്ക് സ്‌നേഹം തന്ന, ജീവിക്കാന്‍ അവസരം തന്ന, ബഹുമാനം തന്ന മലയാളികള്‍ക്ക് അതേ സ്‌നേഹവും കരുതലും തിരിച്ചുനല്‍കും ഞങ്ങള്‍-ഇതായിരുന്നു അവരുടെ മറുപടി. ഓരോരുത്തരും അവര്‍ക്ക് കഴിയാവുന്ന സംഖ്യകളെടുത്താണ് 43,000 രൂപയായി നല്‍കിയത്.

കേരളമാണ് അവര്‍ക്കെല്ലാം നല്‍കിയത്. കേരളത്തില്‍ വന്ന ശേഷമാണ് അവരുടെ ജീവിതം പച്ച പിടിച്ചത്. അപ്പോള്‍ കേരളത്തിനൊരു പ്രതിസന്ധി വരുമ്പോള്‍ അവരാല്‍ ആകുന്നത് അവരും ചെയ്യുന്നു. കേരളത്തോടുള്ള സ്നേഹമാണ് അതിഥി തൊഴിലാളികള്‍ ഇതിലൂടെ പ്രകടിപ്പിച്ചതെന്ന് മോഹന്‍ദാസ് പറയുന്നു.

നമുക്കെന്ത് കിട്ടുമെന്നല്ല, നമുക്കെന്ത് കൊടുക്കാന്‍ സാധിക്കുമെന്നാണ് ഇക്കാലത്ത് ചിന്തിക്കേണ്ടതെന്ന് മോഹന്‍ദാസ് പറയുന്നു. നമുക്ക് സമൂഹത്തിന് എന്ത് കൊടുക്കാന്‍ പറ്റും എന്ന് ചിന്തിക്കുന്നവര്‍ക്കേ കൂടുതല്‍ കിട്ടുകയുമുള്ളൂ. മണ്‍മറഞ്ഞുപോയവര്‍ പോലും എല്ലാ കാലവും ജീവിക്കുന്നതിന് കാരണം മേല്‍പ്പറഞ്ഞ പോലുള്ള മനോഭാവമാണ്. എപിജെ അബ്ദുള്‍ കലാമിനെ പോലുള്ള മഹാന്മാര്‍ നമ്മെ പഠിപ്പിച്ചതും അതാണെന്ന് അദ്ദേഹം പറയുന്നു.

ജീവനക്കാരെ എല്ലാവരും കുറച്ചുകൊണ്ടുവരുമ്പോള്‍ താന്‍ ജീവനക്കാരെ കൂട്ടിക്കൊണ്ടിരിക്കുകയാണെന്നാണ് മോഹന്‍ദാസ് പറയുന്നത്. അതിഥി തൊഴിലാളികള്‍ തിരിച്ചുപോകുന്നത് കടുത്ത പ്രതിസന്ധിയാണ് കേരളത്തില്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇത് തൊഴില്‍ ചെലവ് കൂട്ടുകയും ചെയ്യും. ഇവര്‍ ചെയ്യുന്ന ജോലികള്‍ക്ക് ഇപ്പോഴും മലയാളികള്‍ തയാറുമല്ല.

റിട്ടയര്‍മെന്റിന് ശേഷം 20 വര്‍ഷത്തോളം സംരംഭകരംഗത്ത് സജീവമാണ് മോഹന്‍ദാസ്. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുകയെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

നിലവില്‍ മൂന്ന് പ്രൊജക്റ്റുകളാണ് അദ്ദേഹം നടപ്പാക്കുന്നത്. ഒന്ന് തെങ്ങ്കയറ്റത്തിന് ആളെ സപ്ലൈ ചെയ്യുന്നതു കൂടാതെ ഓക്സിജനുമായി ബന്ധപ്പെട്ട ബിസിനസും മോഹന്‍ദാസ് നടത്തുന്നുണ്ട്. ഓക്സിജന്‍ സിലിണ്ടറിന് പകരമുപയോഗിക്കുന്ന മെഷീന്‍. സിലിണ്ടര്‍ ആകുമ്പോ തീരുമ്പോ ഫില്‍ ചെയ്യണമല്ലോ. മെഷീനിന്റെ റോ മറ്റീരിയല്‍ എയറാണ്. ഇത് പ്രവര്‍ത്തിക്കാന്‍ കറന്റ് മാത്രം മതി. ഓക്സിഈസി എന്ന ഈ ഉപകരണത്തിന് കൊറോണകാലത്ത് വന്‍ ആവശ്യകതയായിരുന്നുവെന്നും അദ്ദേഹം. മൂന്നാമതായി വെളിച്ചെണ്ണയാട്ടുന്ന ബിസിനസും മികച്ച രീതിയില്‍ നടത്തുന്നുണ്ട് മോഹന്‍ദാസ്.

തേങ്ങ ഇടാന്‍ ഇവരെ വിളിക്കാം

തെങ്ങ് കയറാന്‍ ആളില്ലെങ്കില്‍ കംപ്യൂടെക് അയിരൂപ്പാറയില്‍ അറിയിച്ചാല്‍ മതി. അവര്‍ എത്തും. എംഎസ്പി ഓക്സി സൊലൂഷന്‍സ് ആന്‍ഡ് ട്രെയിനിംഗ് പ്രൈവറ്റ് എന്ന സ്ഥാപനത്തിന് കീഴിലാണ് കംപ്യൂടെക്കിന്റെ പ്രവര്‍ത്തനം. ഓക്സി ബാസ്‌ക്കറ്റ് എന്ന ജനകീയ ആപ്പും ഉണ്ട് ഇവര്‍ക്ക്. ഈ ആപ്പിലൂടെ തേങ്ങയിടുന്നതിന് ആളെ ബുക്ക് ചെയ്യാവുന്നതാണ്.

മാത്രമല്ല, ശുദ്ധമായ വെളിച്ചെണ്ണയും ആപ്പിലൂടെ ലഭിക്കും. www.oxybasket.in എന്ന വെബ്സൈറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. അതിലൂടെയും ഇവരുടെ സേവനങ്ങള്‍ ലഭ്യമാകും. oxybasket.in@gmail.com എന്ന ഇമെയില്‍ വിലാസത്തിലും 9447789600 എന്ന മൊബൈല്‍ നമ്പറിലും വിളിച്ചാല്‍ തേങ്ങ ഇടുന്നതിന് ആളുകള്‍ വീട്ടിലെത്തും. ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ശുദ്ധമായ വെളിച്ചെണ്ണ ഉള്‍പ്പടെയുള്ളവ ഇവര്‍ നേരിട്ട് വീട്ടിലെത്തിക്കുന്നു.

തെങ്ങ് കയറാന്‍ താല്‍പ്പര്യമില്ലാത്ത മലയാളികള്‍

തെങ്ങ് കയറുന്നതിനു വേണ്ടി മലയാളികള്‍ക്കൊരു റിക്രൂട്ട്മെന്റ് വച്ചിരുന്നു. താല്‍പ്പര്യമുള്ള മലയാളികള്‍ക്ക് ട്രെയിനിംഗ് കൊടുത്ത് അവര്‍ക്ക് ജോലി ഉറപ്പ് നല്‍കാമെന്ന് പറഞ്ഞു. 40,000 രൂപയെങ്കിലും ശമ്പളം കിട്ടുന്ന തരത്തിലേക്കും ഉയരാം. എന്നാല്‍ ഒരു മലായളിയും അതിന് തയാറായി വന്നില്ല എന്നതാണ് വാസ്തവം.

പ്രമുഖ കോക്കനട്ട് പ്ലക്കിംഗ് കമ്പനിയായ കംപ്യൂടെക് കേരളത്തിലുടനീളം സര്‍വീസ് മേഖലയില്‍ സംരംഭകരാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

One thought on “വിമുക്തഭടനായ സംരംഭകനും അദ്ദേഹത്തിന്റെ തൊഴിലാളികളും കേരളത്തിന്‌ നല്‍കിയ സ്‌നേഹത്തിന്റെ കരുതല്‍

  1. Hard Work Dedication and Focused work Ex Army Man Mr. Mohandas does is exemplary. The efforts he has taken to bring his products in front of Customers is worth Noting. Congratulations Mr. Mohandas. A true entrepreneur.

Leave a Reply

Your email address will not be published. Required fields are marked *