പ്രതിസന്ധിഘട്ടങ്ങളില്‍ അതിജീവനമെന്നത് ഒരു ബിസിനസ് നേതാവിനെ സംബന്ധിച്ചിടത്തോളം ഒരു പോലെ അവസരവും വെല്ലുവിളിയുമാണ്. ഈ ചിന്ത ഉള്‍ക്കൊണ്ടാണ് മലപ്പുറം കേന്ദ്രമാക്കിയ, സൗത്ത് ഇന്ത്യ മുഴുവന്‍ സാന്നിധ്യമുള്ള മേപ്പിള്‍ ട്യൂണിന്റെ സാരഥി സിബിനും പ്രവര്‍ത്തിക്കുന്നത്
കൊറോണകാലത്തെ ബിസിനസ് ഏതൊരു സംരംഭകനെ സംബന്ധിച്ചും കടുത്ത തലവേദനയാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ അതിജീവനമെന്നത് ഒരു ബിസിനസ് നേതാവിനെ സംബന്ധിച്ചിടത്തോളം ഒരു പോലെ അവസരവും വെല്ലുവിളിയുമാണ്. ഈ ചിന്ത ഉള്‍ക്കൊണ്ടാണ് മലപ്പുറം കേന്ദ്രമാക്കിയ, സൗത്ത് ഇന്ത്യ മുഴുവന്‍ സാന്നിധ്യമുള്ള മേപ്പിള്‍ ട്യൂണിന്റെ സാരഥി സിബിനും പ്രവര്‍ത്തിക്കുന്നത്.
സ്ഥാപനത്തെ എങ്ങനെ നിലനിര്‍ത്തിയെന്ന ചോദ്യത്തിന് അദ്ദേഹം ശുഭാപ്തിവിശ്വാസത്തോടെയാണ് മറുപടി പറഞ്ഞത്. വ്യക്തമായ ദൃഢനിശ്ചയവും ഇച്ഛാശക്തിയും അതില്‍ പ്രകടമായിരുന്നു താനും.
ഞങ്ങള്‍ ഇതിനെ ഒരു അവസരമായാണ് കണ്ടത്. ഇതിന്റെ നെഗറ്റീവ് സൈഡല്ല കണ്ടത്. പ്രതിസന്ധിയെ എങ്ങനെ പോസിറ്റീവായി സമീപിക്കാമെന്നായിരുന്നു ചിന്തിച്ചത്-മേപ്പിള്‍ ട്യൂണ്‍ സാരഥി സിബിന്‍ പറയുന്നു. ഇപ്പോള്‍ ട്രെന്‍ഡ് മാറിക്കൊണ്ടിരിക്കയാണ്.
ആള്‍ക്കാര്‍ വീട്ടിലിരുന്ന് പര്‍ച്ചേസ് ചെയ്യുന്ന രീതിയാണിപ്പോള്‍. ഞങ്ങളും ഇ-കൊമേഴ്‌സ് രീതിയിലേക്ക് മാറുകയാണ്. പ്രൊഡക്‌റ്റെല്ലാം റീഡിസൈന്‍ ചെയ്തു. ഞങ്ങള്‍ തന്നെ സ്വന്തമായി ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്യാന്‍ തയാറെടുക്കുകയാണ്-സിബിന്‍ പറയുന്നു.
ജീവനക്കാരും പ്രതിസന്ധി സമയത്ത് പൂര്‍ണമായ സഹകരണമായിരുന്നു നല്‍കിയതെന്നും അദ്ദേഹം പറയുന്നു. എല്ലാ ജീവനക്കാരും ഓരോ ഏരിയ കണ്ടുപിടിച്ച് അതില്‍ ഇംപ്രൂവ് ചെയ്യാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.
ഞങ്ങള്‍ റെഗുലറായി മീറ്റിംഗുകള്‍ നടത്തിയിരുന്നു. എന്താണ് യഥാര്‍ത്ഥ അവസ്ഥയെന്ന് എല്ലാവര്‍ക്കും കൃത്യസമയത്ത് വിശദീകരിച്ച് നല്‍കിയിരുന്നു. വ്യക്തിപരമായും അല്ലാതെയും ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചുനല്‍കി. താല്‍ക്കാലികമാണ് പ്രതിസന്ധിയെന്ന് അവര്‍ക്ക് മനസിലാക്കിക്കൊടുക്കുകയും ചെയ്തു.
പരമ്പരാഗത ഫര്‍ണിച്ചര്‍ ബിസിനസില്‍ അതികായരായ മേപ്പിള്‍ ട്യൂണ്‍ ഇപ്പോള്‍ നൂതനാത്മകമായ രീതിയില്‍ ചിന്തിച്ച് ഓണ്‍ലൈന്‍ മേഖലയിലും സമഗ്രമായ പൊളിച്ചെഴുത്തിനാണ് ഇപ്പോള്‍ ഒരുങ്ങുന്നത്. ഇതുപോലെ നൂതനാത്മകമായ രീതിയില്‍ ചിന്തിച്ചാല്‍ മാത്രമേ പ്രതിസന്ധി സാഹചര്യങ്ങളെ അതിജീവിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സിബിന്‍ പറയുന്നു.
അന്യസംസ്ഥാന തൊഴിലാളികള്‍ തിരിച്ചുപോകുമ്പോള്‍
അന്യസംസ്ഥാന തൊഴിലാളികള്‍ തിരിച്ചുപോകുന്നത് പല ബിസിനസ് മേഖലകളിലും കടുത്ത പ്രതിസന്ധിയാണ് തീര്‍ക്കുന്നത്. എന്നാല്‍ അതിനേയും പോസിറ്റീവായാണ് സിബിന്‍ സമീപിക്കുന്നത്. അവരുടെ തിരിച്ചുപോക്ക് കാരണം താല്‍ക്കാലികമായൊരു പ്രശ്‌നമുണ്ട്. എന്നാല്‍ ഭാവിയിലേക്ക് അതൊരു പ്രശ്‌നമാകില്ല. ഗള്‍ഫില്‍ നിന്നും നിരവധി ആളുകള്‍ തിരിച്ചുവരുന്നുണ്ട്. അപ്പോള്‍ അവരെ തൊഴില്‍ശക്തിയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചാല്‍ പ്രതിസന്ധികളുണ്ടാകില്ല. ഇവിടുത്തെ ബിസിനസുകളെ സംബന്ധിച്ചിടത്തോളം അത് ചെലവ് കുറയ്ക്കുകയും ചെയ്യും. തിരിച്ചെത്തുന്ന പ്രവാസി മലയാളികള്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു.
പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രമല്ല, ബിസിനസിന്റെ എല്ലാ ഘട്ടങ്ങളിലും സംരംഭകന്‍ ഒരു നേതാവായി മാറണമെന്നാണ് സിബിന്‍ പറയുന്നത്
പുതിയ അവസരങ്ങള്‍
എല്ലാ മേഖലകളിലും ഇ-കൊമേഴ്‌സ് ശക്തിപ്പെടുകയാണ്. ജനങ്ങളും പൂര്‍ണമായി അതിലേക്ക് മാറി. പുതിയ രീതിയിലേക്ക് ആളുകള്‍ കൂടുതലായി ചിന്തിക്കാന്‍ തുടങ്ങുകയാണ്. പലചരക്ക് പോലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ വാങ്ങുകയെന്ന രീതിയിലേക്ക് ആളുകള്‍ മാറി. ക്ലാസ് റൂമുകളും ഓണ്‍ലൈനായി മാറി. ഇത് ഭാവിയിലേക്കും നല്ലതാണ്.
സംരംഭകന്റെ റോള്‍
പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രമല്ല, ബിസിനസിന്റെ എല്ലാ ഘട്ടങ്ങളിലും സംരംഭകന്‍ ഒരു നേതാവായി മാറണമെന്നാണ് സിബിന്‍ പറയുന്നത്. സംരംഭകനാണ് പ്രതിസന്ധികളിലെ അതിജീവിക്കാനുള്ള ധൈര്യം നല്‍കേണ്ടത്. അപ്പോഴേ പുറകിലുള്ളവര്‍ക്കും പിടിച്ചുനില്‍ക്കാനും പ്രവര്‍ത്തിക്കാനും ഊര്‍ജം ലഭിക്കുകയുള്ളൂ. ചെലവ് ചുരുക്കലിന്റെ കാര്യത്തിലും അതുപോലെ തന്നെ വേണം. തലപ്പത്തുനിന്നും തുടങ്ങണം.
മൊറട്ടോറിയം ഭാരം
മൊറട്ടോറിയം യഥാര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും അധികഭാരമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറയുന്നു. പലിശ പോലുള്ള സംവിധാനങ്ങള്‍ ഭയങ്കര പ്രശ്‌നമാണ്.് ബിസിനസുകാരും ജനങ്ങളും ഒന്ന് പിടിച്ചുകയറുന്ന സമയത്ത് ഇതുപോലുള്ളവ നടപ്പാക്കരുത്.
മേപ്പിള്‍ ട്യൂണ്‍
25 വര്‍ഷത്തിലധികമായി ഫര്‍ണിച്ചര്‍ ബിസിനസ് രംഗത്ത് സജീവമാണ് മേപ്പിള്‍ ട്യൂണ്‍. മലപ്പുറം ആസ്ഥാനമായാണ് ഫാക്റ്ററി പ്രവര്‍ത്തിക്കുന്നത്. സൗത്ത് ഇന്ത്യ മുഴുവന്‍ ബിസിനസുണ്ട്.