ഇന്ത്യയുടെ പ്രിയപ്പെട്ടതും ഏറ്റവുമധികം വിറ്റഴിക്കുന്നതുമായ ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്‍റെ വാച്ച് ബ്രാന്‍ഡായ സൊണാറ്റ, വോള്‍ട്ട് എന്ന പേരില്‍ ജെന്‍ സെഡ് ആണ്‍കുട്ടികള്‍ക്കായി ആകര്‍ഷകമായ വാച്ചുകള്‍ വിപണിയിലിറക്കി. ബ്രാന്‍ഡിന്‍റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്നതും ഗുണമേډയുള്ളതും ഏറ്റവും സ്റ്റൈലിഷുമായ വാച്ചുകള്‍ കുറഞ്ഞ വിലയില്‍ യുവ തലമുറയ്ക്കായി അവതരിപ്പിക്കുകയാണ് സൊണാറ്റ വോള്‍ട്ട്.
വ്യത്യസ്തമായ നിറവിന്യാസമുള്ള ആറ് ഫാഷനബിള്‍ വാച്ചുകളാണ് വോള്‍ട്ട് ശേഖരത്തിലുള്ളത്. അലങ്കാരങ്ങളും ചിത്രപ്പണികളുമുള്ള വലിപ്പമേറിയ ഡയലുകളും ആനിമേറ്റ് ചെയ്ത നിറമുള്ള ഇന്‍ഡീസുകളും വാച്ചുകള്‍ക്ക് മികച്ച ആകര്‍ഷണീയത നല്കുന്നു.
പെട്ടെന്ന് ആരെയും ആകര്‍ഷിക്കാന്‍ താത്പര്യപ്പെടുന്ന തലമുറയ്ക്കായുള്ളതാണ് വോള്‍ട്ട് വാച്ചുകള്‍.
കോളജിലും ഓണ്‍ലൈന്‍ ക്ലാസിലും ഹൗസ് പാര്‍ട്ടികളിലും അണിയുന്നവരെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നവയാണ് സൊണാറ്റ വോള്‍ട്ടിന്‍റെ സ്ട്രാപ്പുകള്‍.
ഭാരം കുറഞ്ഞതും ആകര്‍ഷകവുമായ വാച്ചുകള്‍ക്ക് 699 രൂപയാണ് വില. ഉപയോക്താക്കളുടെ ഫാഷന്‍ നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന ഈ ട്രെന്‍ഡി വാച്ചുകള്‍ ടൈറ്റന്‍ സ്റ്റോറുകളില്‍നിന്നും sonatawatches.in എന്ന വെബ്സൈറ്റില്‍നിന്നും അംഗീകൃത ഡീലര്‍മാരില്‍ നിന്നും സ്വന്തമാക്കാം