മത്സ്യകൃഷി തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ബന്ധപ്പെടുക – 9287924215.
വളര്‍ത്തു മത്സ്യങ്ങളുടെ വില്‍പ്പനയില്‍ തുടങ്ങിയ അഖിലമോളുടെ സംരംഭകയാത്ര, അക്വാ ക്ലീനിക് & കണ്‍സല്‍ട്ടന്‍സി സര്‍വ്വീസ്, അക്വാലാബ്, ഹാച്ചറി, ഇന്റഗ്രേറ്റഡ് ഫാമുകള്‍, വാല്യൂ ആഡഡ് പ്രൊഡക്ട്‌സിന്റെ പരിശീലനം, ഫിഷ് ഫീഡ് യൂണിറ്റ്, പരിശീലന കേന്ദ്രം എന്നിങ്ങനെ മത്സ്യകൃഷിയുടെ സമസ്തമേഖലകളിലും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ്. വ്യക്തമായ പദ്ധതികളോടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മത്സ്യകൃഷി മേഖലയില്‍ വിജയക്കൊടി പാറിച്ച അഖില മോള്‍ എന്ന സംരംഭകയുടെ കഥാണിത്.
വടക്കന്‍ പറവൂരിലെ ചാത്തൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച അഖിലമോള്‍ക്ക് കുട്ടിക്കാലം മുതല്‍ക്കേ മീനുകളോടും മീന്‍ വളര്‍ത്തലിനോടും വലിയ കമ്പമായിരുന്നു. അതുകൊണ്ടുതന്നെ അഖില തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വി.എച്ച്.എസ്.സി, ബി.എസ്.സി., എം.എസ്.സി, പി.എച്ച്.ഡി. എന്നിവയെല്ലാം അക്വാകള്‍ച്ചറില്‍ത്തന്നെയായിരുന്നു. തുടര്‍ന്ന് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ താല്‍ക്കാലിക ജോലി ലഭിച്ചു. കുടുംബത്തിനുണ്ടായ സാമ്പത്തിക ബാധ്യതയ്ക്ക് പരിഹാരമായാണ് അഖില വളര്‍ത്തുമത്സ്യങ്ങളുടെ കൃഷിയാരംഭിച്ചത്. അതായിരുന്നു ആദ്യസംരംഭം. അതിന്റെ വിജയത്തേത്തുടര്‍ന്ന്് എം.പി.ഇ.ഡി.എ.യുടെ അനുവാദത്തോടെ ഒരു അലങ്കാരമത്സ്യങ്ങളുടെ ഔട്ട്‌ലെറ്റ് ആരംഭിച്ചു. അതോടുകൂടി വളര്‍ത്തുമത്സ്യങ്ങളുടെയും അലങ്കാരമത്സ്യങ്ങളുടെയും വലിയ ശേഖരവും വിപണനവും നടത്താന്‍ അഖിലമോള്‍ക്ക് സാധിച്ചു. ഈ മേഖലയിലെ സംരംഭകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മത്സ്യങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളായിരുന്നു. എന്നാല്‍ ഈ മേഖലയിലെ തന്റെ പ്രവര്‍ത്തിപരിചയം കൈമുതലാക്കി ഇതിനുള്ള പരിഹാരമായി വെറ്റിലമരുന്ന്, ജീരകമരുന്ന് എന്നിവ നിര്‍മ്മിക്കുകയും ഇത് കര്‍ഷകരിലേക്ക് എത്തിക്കുകയും ചെയ്തുകൊണ്ട് അഖില ഈ മേഖലയില്‍ മുന്നേറ്റം തുടര്‍ന്നു. അതിനുശേഷം മീന്‍ വളര്‍ത്തുന്ന വെള്ളം ടെസ്റ്റ് ചെയ്യാനും, മത്സ്യങ്ങള്‍ക്കുണ്ടാകുന്ന അസുഖങ്ങളുടെ കാരണങ്ങള്‍ കണ്ടെത്താനുമായി ഒരു അക്വാലാബ് ആരംഭിച്ചു. അടുത്തഘട്ടമായി മീന്‍വളര്‍ത്തലില്‍ ആദ്യാവസാനം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കര്‍ഷകര്‍ക്ക് പറഞ്ഞുകൊടുക്കുവാനായി കണ്‍സള്‍ട്ടന്‍സി സ്ഥാപനം തുടങ്ങുകയുമുണ്ടായി. ഇന്ന് അനേകം കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗം ഉണ്ടാക്കിക്കൊടുക്കാന്‍ സാധിച്ചതില്‍ അങ്ങേയറ്റം സന്തോഷവതിയാണ് അഖില. ഇതിനോടകം 1500ല്‍ അധികം ആളുകള്‍ക്ക് ഈ മേഖലയില്‍ ട്രെയ്‌നിങ്ങ് നല്‍കുവാനും ഒട്ടനവധി ആളുകളെ മത്സ്യകൃഷിരംഗത്തേക്ക് കൊണ്ടുവരുവാനും അഖില മോള്‍ക്ക് പൊന്നൂസ് അക്വാ ഫാമിലൂടെ സാധിച്ചു.
മത്സ്യകൃഷി തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് തന്റെ ഫാമില്‍ വന്ന് മത്സ്യം വളര്‍ത്തലിനേക്കുറിച്ച് പഠിക്കുവാനായി ഏകദിന പരിശീലനക്ലാസ്സുകള്‍ ഒരുക്കിയിട്ടുമുണ്ട്. മത്സ്യം വളര്‍ത്തുന്ന കുളങ്ങള്‍ നിര്‍മ്മിക്കുന്നത് എങ്ങിനെ, അതിനു ചുറ്റും എങ്ങനെ നെറ്റ് ഉപയോഗിച്ച് മറക്കണം, മത്സ്യങ്ങളെ തരംതിരിക്കുന്നത് എങ്ങിനെ, അവയ്ക്കുള്ള ഭക്ഷണരീതികള്‍ എന്തെല്ലാമാണ് , കുറഞ്ഞവിലയില്‍ എങ്ങനെ മീന്‍തീറ്റ നിര്‍മ്മിക്കാം, ഏതെല്ലാം മെഡിസിനുകളാണ് അവയ്ക്ക് ഉപയോഗിക്കേണ്ടത് എന്നുതുടങ്ങി വിളവെടുപ്പുവരെ ചെയ്യേണ്ട കാര്യങ്ങളില്‍ വിശദമായ പരിശീലന പദ്ധതിയാണ് ഇവിടെ ഒരാള്‍ക്ക് അഖില നല്‍കുന്നത്. കൂടാതെ ഫാം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, ഇതുമായി ചേര്‍ന്ന് മറ്റു ഫാമിങ്ങ് (പച്ചക്കറി കൃഷി, മുട്ടക്കോഴി-ഇറച്ചിക്കോഴി വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍, പശുവളര്‍ത്തല്‍ തുടങ്ങിയവ) എങ്ങനെ നടത്താമെന്നും പരിശീലനം നല്‍കുന്നു. വിളവെടുത്ത ഉല്‍പ്പന്നങ്ങള്‍ എങ്ങനെ മാര്‍ക്കറ്റ് ചെയ്യാമെുന്നും അഖില പരിശീലനം കൊടുക്കുന്നുണ്ട്. ഇതന്റെ ഭാഗമായിത്തന്നെ അലങ്കാരമത്സ്യകൃഷിയിലും വിപണനത്തിലും പരിശീലനവും നല്‍കുന്നുണ്ട്. ഇതിനെല്ലാം കൂടി വെറും 1000 രൂപയേ കണ്‍സല്‍ട്ടേഷന്‍ഫീസായി വാങ്ങുന്നുള്ളൂ. ഇത് കൂടാതെ മത്സ്യക്കുഞ്ഞുങ്ങളുടെ ഹോള്‍സെയ്ല്‍ ബിസിനസ്സും പൊന്നൂസ് അക്വാ ചെയ്യുന്നുണ്ട്. ഫിഷ്ഫീഡ്, ടൊണിക്, വൈറ്റമിന്‍സ്, പ്രോട്ടീന്‍പൗഡര്‍ എന്നിവ നിര്‍മ്മിക്കുവാനായി സ്വന്തമായ ഫാക്ടറിയും സ്ഥാപനത്തിനുണ്ട്.
മീന്‍അച്ചാറുകള്‍, കട്‌ലെറ്റുകള്‍, ഫ്രോസന്‍ഫിഷ് എന്നിവയുടെ വിപണനവും നടത്തുുണ്ട്. പൊന്നൂസ് അക്വാ ഫാമിന്റേതായി 15 ഏക്കറില്‍ ഒരു ഇന്റഗ്രേറ്റഡ് ഫാം പാലക്കാട് പുതിയതായി തുടങ്ങിയിട്ടുണ്ട്. മത്സ്യ കൃഷിയോടൊപ്പം പോത്ത്, ആട്, കോഴി തുടങ്ങിയവയുടെ ഫാമും ഇഞ്ചി, മുരിങ്ങ, മഞ്ഞള്‍ എന്നിവയുടെ കൃഷിയുമാണ് ഇവിടെ നടത്തുന്നത്. സ്ത്രീയെന്ന എല്ലാ പരിമിതികളെയും തരണം ചെയ്താണ് അഖില കഴിഞ്ഞ 10 വര്‍ഷക്കാലമായി ഈ മേഖലയില്‍ മുന്നേറുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം ഫാം സന്ദര്‍ശനത്തിനും കസല്‍ട്ടേഷനുമായി യാതൊരു മടിയുമില്ലാതെയാണ് അഖില സഞ്ചരിക്കുന്നത്. കര്‍ഷക മിത്രം അവാര്‍ഡ്, കര്‍ഷക രത്‌നം അവാര്‍ഡ് കൂടാതെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജേമെന്റ്, നബാര്‍ഡ്, അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയവയുടെയെല്ലാം അവാര്‍ഡും അംഗീകരാങ്ങളും അഖിലയെത്തേടിയെത്തിയിട്ടുണ്ട്.
ഏത് മേഖലയില്‍ സംരംഭം തുടങ്ങിയാലും ധാരാളം പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ നാം തയ്യാറായിരിക്കണമെന്നും ശക്തമായ പാഷനുണ്ടെങ്കില്‍ ഏത് പരാജയത്തെയും തോല്‍പ്പിക്കാന്‍ നമുക്ക് സാധിക്കുമെന്നും അഖില നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വീട്ടമ്മമാര്‍ക്കും, പുരുഷന്മാര്‍ക്കും ഒരുപോലെ ലാഭമുണ്ടാക്കാന്‍ സാധിക്കുന്ന മേഖലയാണ് മീന്‍വളര്‍ത്തല്‍ എന്ന് അഖില നിസ്സംശയം പറയുന്നു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 9287924215.