Sunday, May 19Success stories that matter
Shadow

ബാങ്ക് ലോക്കറിനുപകരം വീട്ടിലൊരു ലോക്കര്‍ ആംസ്‌ട്രോങ്ങ് സേഫ്റ്റി ലോക്കര്‍

1 1

ബാങ്ക് ലോക്കറുകളില്‍ സ്വര്‍ണ്ണവും മറ്റും സൂക്ഷിക്കുന്ന എത്രപേര്‍ക്കറിയാം, അത് ലോക്കറില്‍നിന്നും നഷ്ടപ്പെട്ടുപോയാല്‍ അതിന് ബാങ്ക് യാതൊരു ഉത്തരവാദിത്വവും നല്‍കുന്നില്ല എന്ന്. ഈ സാഹചര്യത്തിലാണ് വീട്ടില്‍ ഒരു ലോക്കര്‍ എന്ന ആശയത്തിന് പ്രാധാന്യമേറുന്നത്. നിങ്ങളുടെ വിലയേറിയ പണവും സ്വര്‍ണ്ണവും മറ്റ് ഡൊക്യുമെന്റുകളും വീടിനുള്ളില്‍ത്തന്നെ ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കുവാന്‍ നിങ്ങളെ സഹായിക്കുന്നതാണ് ആംസ്‌ട്രോങ്ങ് സേഫ്റ്റി ലോക്കറുകള്‍. ഇന്നത്തെ മാറിമറയുന്ന കൊറോണയുടെ സാഹചര്യത്തില്‍ പലപ്പോഴും നിങ്ങള്‍ക്ക് ബാങ്ക് ലോക്കറില്‍ നിന്ന് ആഭരണങ്ങളും പണവും മറ്റും എടുക്കുവാനായി എപ്പോഴും ബാങ്കില്‍ പോകാന്‍ സാധിക്കില്ല. പ്രത്യേകിച്ച് ഇപ്പോള്‍ എല്ലാ ദിവസവും ബാങ്കുകള്‍ തുറക്കുന്നുമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടില്‍ത്തന്നെ ഒരു ലോക്കര്‍ ഉണ്ടാവുക എന്നത് സാഹചര്യത്തിന്റെ ആവശ്യമായിക്കഴിഞ്ഞു. ഒരു ലോക്കര്‍ നിങ്ങളുടെ വിലയേറിയവയക്കെല്ലാം ലോകത്തിലെ ഏറ്റവും മികച്ച സംരക്ഷണമാണ് തരുന്നതെങ്കില്‍ ഇനി സമാധാനമായി ഉറങ്ങാമല്ലോ? അര നൂറ്റാണ്ടുകാലമായി സേഫ്റ്റി ലോക്കറുകള്‍ നിര്‍മ്മിക്കുന്ന ആംസ്‌ട്രോങ്ങ് വിവിധയിനം സേഫ്റ്റി ലോക്കറുകളിലൂടെയാണ് നിങ്ങളുടെ ‘സ്വത്തിന്’ സംരക്ഷിണത്തിന്റെ കോട്ടതീര്‍ക്കുന്നത്.

1956-ല്‍ ബാംഗ്ലൂരില്‍ തുടങ്ങിയ ആംസ്‌ട്രോങ്ങ് സേഫ്റ്റി ലോക്കറുകള്‍ ഇന്ന് കേരളം, തമിഴിനാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് വീടിനുള്ളില്‍ത്തന്നെ വിശ്വാസത്തിന്റെ കോട്ട തീര്‍ക്കുന്നു. ബാങ്കിലെ സ്‌ട്രോങ്ങ്‌റൂമില്‍ നിങ്ങളുടെ വിലയേറിയ വസ്തുക്കള്‍ സൂക്ഷിക്കുന്നതുപോലെ തന്നെ നിങ്ങള്‍ക്ക് അവ വീടിനുള്ളിലും സൂക്ഷിക്കുവാന്‍ സാധിക്കും. ഏതൊരു കൊടികെട്ടിയ കള്ളനും ആംസ്‌ട്രോങ്ങ് സേഫ്റ്റി ലോക്കര്‍ തകര്‍ത്ത് മോക്ഷണം നടത്താന്‍ സാധിക്കുകയില്ല. ഇത് നിങ്ങള്‍ക്ക് കമ്പനി നല്‍കുന്ന ഉറപ്പാണ്.

ഹിഡന്‍ സേഫ്റ്റി ലോക്കറുകളായാണ് ഇവ വീടുകള്‍ക്കുള്ളില്‍ സ്ഥാപിക്കുന്നത്. ഇന്ന് കേരളത്തില്‍ ആരും ചെയ്യാത്ത ഒരു രീതിയാണ് ഹിഡണ്‍ സേഫ്റ്റി ലോക്കറുകള്‍. സാധാരണ കള്ളന്മാരുടെ കയ്യിലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആംസ്‌ട്രോങ്ങ് ലോക്കറുകള്‍ തുറക്കാനോ, കട്ട്് ചെയ്യാനോ സാധിക്കുകയില്ല. 3 ലെയറുള്ള ഉരുക്കുപാളികളിലൂടെയാണ് ഇതിന് സംരക്ഷണം തീര്‍ത്തിരിക്കുന്നത്. സാന്റ്‌വിച്ച് ഡോര്‍ എന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ആദ്യ ലെയറില്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീലും രണ്ടാമത്തെ ലെയറില്‍ 10എം.എം. ഹാര്‍ഡന്‍ ചെയ്ത പ്ലെയ്റ്റും, മൂന്നാമതായി ഫോര്‍സൈഡ് 30എം.എം. ഷൂട്ടിങ്ങ് ബോള്‍ട്ട് മെക്കാനിസം എന്നിങ്ങനെ 3 തട്ടുകളായാണ് ആംസ്‌ട്രോങ്ങ് ലോക്കറിന്റെ സുരക്ഷ നിലനില്‍ക്കുന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ആംസ്‌ട്രോങ്ങ് ലോക്കറിന്റെ ഒരു ഭാഗവും കട്ട് ചെയ്യാന്‍ സാധിക്കുകയുമില്ല.

ന്യൂമറിക് നമ്പര്‍ ലോക്കും, മാസ്റ്റര്‍ കീ മെക്കാനിസവും നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് 100 ശതമാനവും സംരക്ഷണം നര്‍കുന്നു. ന്യൂമറിക് നമ്പര്‍ ലോക്ക് അറിയാവുന്ന ആള്‍ക്ക് മാത്രമേ ലോക്കറിന്റെ കീ ഹോള്‍ എവിടെയാണെന്ന് അറിയാന്‍ സാധിക്കുകയുള്ളൂ എന്നുള്ളത് ഈ ലോക്കറിന്റെ ഒരു വലിയ പ്രതേയകതയാണ്. ഡെയ്‌ലി ഉപയോഗത്തിന് 2 സെറ്റ് കീ കസ്റ്റമര്‍ക്ക് ലഭിക്കും അത് നഷ്ടപ്പെട്ടാല്‍ ഉപയോഗിക്കാനായി 2 സെറ്റ് സ്‌പെയര്‍ കീയും നല്‍കും. ഡെയ്‌ലി ഉപയോഗത്തിനുള്ള കീ നഷ്ടപ്പെടുകയോ മോക്ഷണം പോവുകയോ ചെയ്താല്‍ സ്‌പെയര്‍ കീ ഉപയോഗിക്കാമെന്ന് മാത്രമല്ല നഷ്ടപ്പെട്ട കീ ഡിസേബിള്‍ ആക്കാനും സാധിക്കും. കൂടാതെ നഷ്ടപ്പെട്ട കീ തിരികെ ലഭിച്ചാല്‍ ഡിസേബിള്‍ ആക്കിയ കീ എനേബിള്‍ ആക്കാനും സാധിക്കും എന്നുള്ളത് ആംസ്‌ട്രോങ്ങ് സേഫ്റ്റി ലോക്കറുകളുടെ മറ്റൊരു പത്യേകതയാണ്. കൂടാതെ ഇന്ത്യയില്‍ ആദ്യമായി റിമോട്ട്് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഹിഡണ്‍ സേഫ്റ്റി ലോക്കറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ആംസ്‌ട്രോങ്ങ് സേഫ്റ്റി ലോക്കറുകള്‍. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും മൊബൈല്‍ ഫോണിലൂടെ നിയന്ത്രിക്കാവുന്ന ഹിഡണ്‍ ലോക്കറുകളാണ് ഇവ. ലൈഫ് ലോങ്ങ് വാറന്റിയാണ് ഓരോ ഉല്‍പ്പന്നത്തിനും സ്ഥാപനം നല്‍കുന്നത്. വീടുകള്‍, കൂടാതെ ജ്വല്ലറികള്‍, ഫിനാന്‍സ് സ്ഥാപനങ്ങള്‍, ഗോള്‍ഡ് ലോണ്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കാവശ്യമായ ലോക്കറുകളും സ്ഥാപനം നിര്‍മ്മിച്ച് നല്‍കുന്നു.

ഹിഡണ്‍ സേഫ്റ്റി ലോക്കറുകള്‍ക്ക് പുറമെ, ഫ്‌ളാറ്റുകളില്‍ കൂടുതലായി ഉപയോഗിക്കുന്ന വാള്‍ മൗണ്ടിങ്ങ് ലോക്കറുകള്‍ , ഫയര്‍ പ്രൂഫ് ലോക്കറുകള്‍ എന്നിങ്ങനെ വ്യത്യസ്ഥയിനം ലോക്കറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നു. സേഫ്റ്റി ലോക്കറുകള്‍ക്ക് പുറമെ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കുമാവശ്യമായ സ്‌ട്രോങ്ങ്‌റൂം ഡോറുകളും കസ്റ്റമൈസ് ചെയ്ത് നിര്‍മ്മിച്ച് നല്‍കുന്നു. 2 ഫീറ്റ് ഡോറുകള്‍ മുതല്‍ 7×4- ഇഞ്ച് കനം (ഗ്രില്ലോടുകൂടിയ) സ്‌ട്രോങ്ങ്‌റൂം ഡോറുകള്‍ വരെ നിര്‍മ്മിച്ചുനല്‍കുന്നുണ്ട്. ഓരോ ലോക്കറുകളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വീടുകളിലെത്തുന്ന സ്റ്റാഫിന്റെ അഡ്രസ്സ്, ഐ.ഡി.പ്രൂഫ്, വിരലടയാളം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കസ്റ്റമര്‍ക്ക് നല്‍കി ഏറ്റവും സേഫ് ആയും കസ്റ്റമക്ക് യാതൊരു സുരക്ഷിതത്വ പ്രശ്‌നവും ഉണ്ടാക്കാതെയാണ് ലോക്കറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തുനല്‍കുന്നത്.

കഴിഞ്ഞ രണ്ട് വെള്ളപ്പൊക്കത്തിന്റെ സമയത്തും കേരളത്തിലെ പല ബാങ്കുകളിലും വെള്ളം കയറി ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങളും ഡോക്യുമെന്റുകളും നഷ്ടപ്പെട്ടപ്പോള്‍, ഞങ്ങളുടെ കസ്റ്റമേഴ്‌സിന് അവരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ തങ്ങളുടെ വീട്ടിനുള്ളിലെ സേഫ്റ്റി ലോക്കറുകളില്‍ നിന്ന് അനായാസേന സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റുവാന്‍ സാധിച്ചു എന്നത് ആംസ്‌ട്രോങ്ങിന് ലഭിച്ച അംഗീകാരമാണ്, സ്ഥാപനത്തിന്റെ സാരഥി കിഷോര്‍ പറയുന്നു.

കിഷോര്‍ 2013 മുതലാണ് സ്ഥാപനത്തിന്റെ സാരഥ്യത്തിലേക്ക് കടന്നു വരുന്നത് അതോടു കൂടി കൃത്യമായ സര്‍വ്വീസ് കസ്റ്റമേഴ്‌സിന് നല്‍കുന്നതില്‍ സ്ഥാപനം നിതാന്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ആര്‍കിടെക്ടുമാരുമായുള്ള കൂടിയാലോചന വഴിയും തങ്ങളുടെ ഇത്രയും നാളത്തെ പ്രവര്‍ത്തി പരിചയവും ഒരുമിച്ച് ചേര്‍ത്താണ് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ ഹിഡണ്‍ ലോക്കറുകള്‍ വീടുകളില്‍ സ്ഥാപിക്കുന്നത്. എറണാകുളത്ത് ഇടപ്പള്ളി ആസ്ഥാനമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *