ബാങ്ക് ലോക്കറിനുപകരം വീട്ടിലൊരു ലോക്കര്‍ ആംസ്‌ട്രോങ്ങ് സേഫ്റ്റി ലോക്കര്‍
ബാങ്ക് ലോക്കറുകളില്‍ സ്വര്‍ണ്ണവും മറ്റും സൂക്ഷിക്കുന്ന എത്രപേര്‍ക്കറിയാം, അത് ലോക്കറില്‍നിന്നും നഷ്ടപ്പെട്ടുപോയാല്‍ അതിന് ബാങ്ക് യാതൊരു ഉത്തരവാദിത്വവും നല്‍കുന്നില്ല എന്ന്. ഈ സാഹചര്യത്തിലാണ് വീട്ടില്‍ ഒരു ലോക്കര്‍ എന്ന ആശയത്തിന് പ്രാധാന്യമേറുന്നത്. നിങ്ങളുടെ വിലയേറിയ പണവും സ്വര്‍ണ്ണവും മറ്റ് ഡൊക്യുമെന്റുകളും വീടിനുള്ളില്‍ത്തന്നെ ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കുവാന്‍ നിങ്ങളെ സഹായിക്കുന്നതാണ് ആംസ്‌ട്രോങ്ങ് സേഫ്റ്റി ലോക്കറുകള്‍. ഇന്നത്തെ മാറിമറയുന്ന കൊറോണയുടെ സാഹചര്യത്തില്‍ പലപ്പോഴും നിങ്ങള്‍ക്ക് ബാങ്ക് ലോക്കറില്‍ നിന്ന് ആഭരണങ്ങളും പണവും മറ്റും എടുക്കുവാനായി എപ്പോഴും ബാങ്കില്‍ പോകാന്‍ സാധിക്കില്ല. പ്രത്യേകിച്ച് ഇപ്പോള്‍ എല്ലാ ദിവസവും ബാങ്കുകള്‍ തുറക്കുന്നുമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടില്‍ത്തന്നെ ഒരു ലോക്കര്‍ ഉണ്ടാവുക എന്നത് സാഹചര്യത്തിന്റെ ആവശ്യമായിക്കഴിഞ്ഞു. ഒരു ലോക്കര്‍ നിങ്ങളുട...