Monday, November 25Success stories that matter
Shadow

നല്ല ഭക്ഷണവും സമൂഹ നന്‍മയും ശീലമാക്കി തപസ് നാച്ചുറല്‍സ്

0 2

കിഡ്ണി ട്രാന്‍സ്പ്ലാന്റേഷനും, ഹാര്‍ട്ട് അറ്റാക്കുകളും, ലിവര്‍ ട്രാന്‍സ്പ്ലാന്റേഷനും, ജീവിതശൈലി രോഗങ്ങളുമെല്ലാം നമ്മുടെ ജീവനെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇതിന്റെ കാരണം തേടിപ്പോയാല്‍ അവസാനം എത്തുന്നത് നാം കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശം എന്ന വിപത്തിന് മുന്നിലേക്കാണ്. ഒരു മാസത്തെ ഭക്ഷണച്ചിലവിനായി 1000 രൂപ കൂടുതല്‍ ചെലവാക്കാന്‍ താല്‍പ്പര്യമില്ലാത്ത നാം മേല്‍പ്പറഞ്ഞ അസുഖങ്ങള്‍ക്ക് പ്രതിവിഥിയായും ടെസ്റ്റുകള്‍ക്കുമായി ലക്ഷങ്ങള്‍ ചെലവാക്കാന്‍ തയ്യാറാകേണ്ടിവരുന്നു. വിഷവിമുക്തമായ ഭക്ഷണ ശീലത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരു മനുഷ്യന്റെ കഥയാണിത്. വിഷാംശവും മായവുമില്ലാത്ത ഭക്ഷണത്തിലൂടെ ഒരു രോഗമില്ലാത്ത തലമുറയെ വാര്‍ത്തെടുക്കാനായി തന്റെ കോടികളുടെ ബിസിനസ് സാമ്രാജ്യത്തില്‍ നിന്നും വഴി മാറി സഞ്ചരിച്ച മഹാവ്യക്തിത്വത്തിനുടമയാണ് ഷാജി അയ്യപ്പന്‍. അദ്ദേഹം തുടക്കം കുറിച്ച തപസ് നാച്ചുറല്‍സ് എന്ന സ്ഥാപനം ഈ മേഖലയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വിജയഗാഥയുമായി സംസാരിക്കുന്നു.

ഹോസ്പിറ്റാലിറ്റി മേഖലയിലും കണ്‍സ്ട്രക്ഷന്‍ മേഖലയിലും ദീര്‍ഘകാലം പ്രവര്‍ത്തിപരിചയമുണ്ടായിരുന്ന ഷാജി പിന്നീട് കസ്ട്രക്ഷന്‍ മേഘലയില്‍ സംരംഭകനായി. 10 വര്‍ഷത്തോളം ഈ മേഖലയില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. എന്നിരുന്നാലും പണത്തേക്കാളുപരിയായി തന്റെ ജീവിതം സമൂഹത്തിന് പ്രയോജനപ്രദമായ രീതിയില്‍ എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയില്‍ നിന്നാണ്, ആരോഗ്യകരമായ ഭക്ഷണ ശീലത്തിലൂടെ രോഗങ്ങളില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനായി തപസ് നാച്ചുറല്‍സ് എന്ന സ്ഥാപനത്തിന് അദ്ദേഹം തുടക്കം കുറിക്കുന്നത്. ഗ്രാമങ്ങളിലും ആദിവാസി ഗോത്രങ്ങളുടെ ഇടയിലും കൃഷി ചെയ്യുന്ന മായമില്ലാത്ത ജൈവ ഉല്‍പ്പന്നങ്ങള്‍ സമൂഹത്തിലേക്ക് എത്തിച്ചു നല്‍കുകയാണ് തപസ് നാച്ചുറല്‍സ് എന്ന സ്ഥാപനം ചെയ്യുന്നത്.

തപസ് നാച്ചുറല്‍സിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഓര്‍ഗാനിക് എന്നു പറഞ്ഞ് ആരെങ്കിലും നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ അവര്‍ സ്വീകരിക്കില്ല. മറിച്ച് സര്‍ക്കാര്‍ അതോറിറ്റികളോ മറ്റ് അംഗീകൃത ഏജന്‍സികളോ സര്‍ട്ടിഫൈ ചെയ്തതോ, അല്ലെങ്കില്‍ ഒരു കര്‍ഷക കൂട്ടായ്മയില്‍ നിര്‍മ്മിച്ചതോ ആയ ഉല്‍പ്പന്നങ്ങള്‍ അവരുടെ ഫാം നേരിട്ട് സന്ദര്‍ശിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ തപസ് നാച്ചുറല്‍സിലൂടെ വില്‍ക്കുകയുള്ളൂ. ജൈവഭക്ഷ്യ ഉല്‍പ്പങ്ങള്‍ എന്നാല്‍ പച്ചക്കറികള്‍ മാത്രമല്ല ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭിക്കുന്ന എല്ലാ പലവ്യജ്ഞനങ്ങളും പച്ചക്കറികളും ഇതില്‍ ഉള്‍പ്പെടും. വയനാട്, തൃശ്ശൂരില്‍ അടാട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ജൈവരീതിയില്‍ കൃഷിചെയ്യുന്ന ചെന്നെല്ല്, മുള്ളന്‍ഖൈമ, ഗന്ധകശാല, രക്തശാലി എന്നീ വ്യത്യസ്തയിനം അപൂര്‍വ്വവും ഔഷധഗുണമുള്ളതുമായ അരികള്‍ തപസ് നാച്ചുറല്‍സില്‍ ലഭ്യമാണ്. ഇവയില്‍ 100 ശതമാനം മുതല്‍ 20 ശതമാനം വരെ തവിട് അടങ്ങിയ അരികള്‍ ലഭ്യമാണ് (തവിടോടുകൂടിയ അരിയുടെ ചോറ് കഴിക്കുന്നതാണ് ആരോഗ്യത്തിന് അത്യുത്തമം). പരിപ്പ്, പയര്‍ വര്‍ഗ്ഗങ്ങള്‍ മുതലായവയെല്ലാം കര്‍ണ്ണാടക, സത്യമംഗലം, ഈറോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഓര്‍ഗാനിക് ഫാമുകളില്‍നിന്ന് 100 ശതമാനവും മായമില്ലാതെയാണ് സംഭരിക്കുന്നത്. വയനാട്ടിലെ ആദിവാസി ഗോത്രങ്ങളില്‍ നിന്നും സംഭരിക്കുന്ന (വൈറ്റ് ടീ ക്കു തുല്യമായ) ഗ്രീന്‍ടീ, മറയൂര്‍ ശര്‍ക്കര, എല്ലാത്തരം പച്ചക്കറികളും ജൈവകൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്നവായാണ്.

സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇനിയും എത്തിപ്പെടാത്ത ഉള്‍നാടന്‍ ഗ്രാമീണരുടെയും, ഗോത്രവര്‍ഗ്ഗക്കാരുടെയും മറ്റും ഫസ്റ്റ് ക്വാളിറ്റി ഉല്‍പ്പന്നങ്ങള്‍ സമൂഹത്തിന് മുന്നില്‍ എത്തിക്കുന്നതിലൂടെ ഒരു സല്‍പ്രവര്‍തിതിയാണ് ഷാജി അയ്യപ്പന്‍ ചെയ്യുന്നത്. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുടെ ഉല്‍പ്പന്നങ്ങള്‍ മുഖ്യധാരയിലേക്കെത്തിക്കുന്നതിലൂടെ അവര്‍ക്ക് ഒരു കൈത്താങ്ങ് നല്‍കുതോടൊപ്പം ഏറ്റവും മികച്ച വിഷവിമുക്തമായ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തിന്റെ താഴെത്തട്ടില്‍ മുതല്‍ മുകളിലെ തട്ടിലുള്ളവര്‍ക്കുവരെ ഒരേപോലെ ഗുണം ലഭിക്കുന്ന പ്രവര്‍ത്തനമാണ് അദ്ദേഹം ചെയ്യുന്നത്.

എറണാകുളത്ത് വൈറ്റിലയിലാണ് തപസ് നാച്ചുറല്‍സ് പ്രവര്‍ത്തിക്കുന്നത്. രോഗപ്രതിരോധം നല്‍കുന്ന ഉല്‍പ്പങ്ങളാണ് തപസ് നാച്ചുറല്‍സിലൂടെ ലഭിക്കുന്നത് എന്നത് ഈ കൊറോണ കാലഘട്ടത്തില്‍ വളരെ ഗുണകരമായ ഒന്നാണ്. കേരളമൊട്ടാകെ. വിഷവിമുക്തമായ ഉല്‍പ്പന്നങ്ങള്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് വരുമാനം ലഭിക്കുകയും അവരുടെ കുടുംബത്തിന് മികച്ച ജീവിതസാഹചര്യം നല്‍കുകയും ചെയ്യുക എന്ന സല്‍പ്രവര്‍ത്തിയും ഇതിലൂടെ സ്ഥാപനം ഉദ്ദേശിക്കുന്നു. മാലിന്യമുക്തമായ മണ്ണും പ്രകൃതിയും നിലനിര്‍ത്തുകയും അതോടൊപ്പം ഈ ഭക്ഷ്യഉല്‍പ്പങ്ങള്‍ ഉപയോഗിക്കുവര്‍ക്ക് മികച്ച ആരോഗ്യവും രോഗമില്ലാത്ത ഒരു തലമുറയും പ്രദാനം ചെയ്യുക എന്ന ദീര്‍ഘവീഷണവുമാണ് തപസ് നാച്ചുറല്‍സിലൂടെ ഷാജി അയ്യപ്പന്‍ ഉദ്ദേശിക്കുന്നത്. ഈ ഉല്‍പ്പന്നങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം തുടങ്ങുകയാണ് സ്ഥാപനം ഇപ്പോള്‍. ഈ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെല്ലായിടത്തും എത്തിക്കുന്നതിന്റെ ഭാഗമായി തപസ് നാച്ചുറല്‍സിന്റെ ഫ്രാഞ്ചൈസി നല്‍കുകയാണ് ഇപ്പോള്‍. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9447056676.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
60 %
Excited
Excited
0 %
Sleepy
Sleepy
20 %
Angry
Angry
20 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *